ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...

ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനാണ് (30) മരിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27)യെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ദോഹയിൽ ജോലി നോക്കിയിരുന്ന സനുക്കുട്ടൻ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും ഇവിടെയെത്തിയില്ല. ബംഗളൂരുവിൽ ഇറങ്ങി അവിടെനിന്നും കണക്ഷൻ ഫ്‌ളൈറ്റിൽ നെടുമ്പാശേരിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ സനുക്കുട്ടൻ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാനായി ശ്രമം നടത്തിയെങ്കിലും അത് ലഭിക്കാതെ വന്നതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ ഇറങ്ങിയതായി ഇതോടെ വിവരം ലഭിക്കുകയായിരുന്നു. ബന്ധുക്കൾ തുടർന്ന് ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനും പൊലീലിനും വിവരമറിയിച്ചു. ഇതിനിടെ ലോഡ്‌ജിൽ നിന്ന് മരിച്ചനിലയിൽ മലയാളിയെ കണ്ടെത്തിയെന്ന വാർത്ത വന്നതോടെ ബന്ധുക്കൾ അവിടെയെത്തുകയും മരിച്ചത് സനുക്കുട്ടനെന്ന് തിരിച്ചറിയുകയും ചെയ്‌തു.
നാല് മാസം മുൻപായിരുന്നു ഹരിഷ്‌മയുടെയും സനുക്കുട്ടന്റെയും വിവാഹം നടന്നത്. ഹരിഷ്‌മ മൂന്നുമാസം ഗർഭിണിയായിരുന്നു. ഒരുമാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. മാവേലിക്കരയിൽ ഹരിഷ്‌മയുടെ സംസ്‌കാരചടങ്ങുകൾ നടന്നു.
"
https://www.facebook.com/Malayalivartha


























