Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

31 മില്യൺ നിക്ഷേപവുമായി ചൈന... പിന്നെയും താലിബാൻ ക്രൂരത! ഇന്ത്യയോടൊപ്പം കൈകോർത്ത് പാഠം പഠിപ്പിക്കുമെന്ന് യുഎസ്സും... കൈകോർക്കാൻ റഷ്യയും...

09 SEPTEMBER 2021 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ആട്ടിൻ തോലിട്ട ചെന്നായ എന്നൊരു പദ പ്രയോ​ഗം നമ്മുടെ നാട്ടിൻ പ്രദേശങ്ങലിലുണ്ട്. ഇതിനെ കൊണ്ട് എന്താണ് അർഥമാക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ ഇക്കാലത്ത് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് താലിബാനെയാണ്. കാരണം അധികാരത്തിൽ എത്താൻ വേണ്ടി അവർ പറഞ്ഞ വാക്കുകൾക്കെല്ലാം പുല്ലുവില കല്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അവരുടെ പ്രവർത്തന രീതി.

പാഞ്ച്ശീറിൽ താലിബാൻ വിരുദ്ധ സേനയെ അടിച്ചമർത്താൻ പാക്കിസ്ഥാൻ നടത്തിയ ​ഗൂഢതന്ത്രങ്ങൾക്കെതിരെ കനത്ത പ്രതിഷേധവും പോരാട്ടവുമായിട്ടാണ് ഇപ്പോൾ ജനങ്ങൾ തെരുവിലിറങ്ങിയത്. താലിബാനെ അതിൽ ഞെട്ടിച്ചത് സ്ത്രീകളാണ്. കാരണം തോക്ക് ചൂണ്ടിയിട്ട് പോലും തെല്ലും ഭയം മുഖത്ത് കാണിക്കാതെ നെഞ്ചുവിരിച്ച് നിൽക്കുകയായിരുന്നു അവിടുത്തെ സ്ത്രീകൾ ചെയ്തത്. എന്നാൽ ഒടുവിൽ തനിനിറം പുറത്തെടുത്തിരിക്കുകയാണ് ഭീകരർ.

കാബൂളിലെ തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയ വനിതകളെ താലിബാനികൾ ചാട്ടവാറിന് അടിച്ചോടിച്ചതായിട്ടുള്ള വിവരമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണു ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചത്.

പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കും എന്ന് പ്രഖ്യാപനം നടത്തിയ താലിബാൻ തന്നെയാണ് ഇപ്പോൾ ഈ ദുഷ്ടപ്രവർത്തികൾ ചെയ്യുന്നത് എന്ന് കൂടി ഓർക്കണം.

വീടുകളിലേക്കു മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നു പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടത്തെ തങ്ങള്‍ എന്തിനാണ് അംഗീകരിക്കുന്നതെന്ന് ചോദ്യം ഉയരുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് താലിബാന്‍കാരെ അങ്ങേയറ്റം ചൊടിപ്പിച്ചിട്ടുണ്ടായിരുന്നു. താലിബാന്‍ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. ചാട്ടവാറടി ഉള്‍പ്പെടെ അതിക്രൂരമായ നടപടികളിലൂടെ സമൂഹത്തിനു ശക്തമായ സന്ദേശം നല്‍കാനുള്ള നീക്കമാണു താലിബാന്‍ നടത്തിയത്.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും സമാനമായ കൊടും ക്രൂരത തന്നെയാണ് കാട്ടിയിട്ടുള്ളത്. നേരത്തേ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിക്കിയെ ഓർമിപ്പിക്കുകയാണ് ഇപ്പോഴത്തെ ക്രൂരത. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കാണ് താലിബാന്റെ ക്രൂരമര്‍ദനം ഏറ്റത്.

മര്‍ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്‌വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

കാബൂളിലെ വനിതാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നെന്ന് മര്‍ക്കസ് യാം പറയുന്നത്. ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാന്‍ പ്രതിഷേധക്കാരോടു പ്രതികരിച്ചത്. ഈ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തങ്ങളുടെ ക്യാമറാമാന്‍ വഹീദ് അഹ്മദിയെ താലിബാന്‍ കസ്റ്റഡിയിലെടുക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തതായി അഫ്ഗാനിസ്താനിലെ ടോളോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ പാകിസ്താന്‍ ഇടപെടല്‍ നടത്തുന്നതിനെതിരെയും പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനൊപ്പം ചേര്‍ന്ന് വ്യോമാക്രമണം നടത്തിയതിനെതിരെയും ആയിരുന്നു പ്രതിഷേധം.

അതേസമയം, പ്രതിഷേധങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിക്കപ്പെടുന്നതും ആളുകള്‍ കൂട്ടംചേരുന്നത് തടയാനാണ് ഈ നീക്കമെന്നാണ് സൂചന. സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നു താലിബാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ഭരണകൂടം പ്രഖ്യാപിക്കപ്പെട്ടതോടെ ആ സാധ്യത വാ​ഗ്​ദാനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്ത്.

അതേസമയം, അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ വിദേശകാര്യസെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങൾ പങ്കുചേർന്നിരുന്നു. യോഗത്തിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടേയും കുട്ടികളുടെ സുരക്ഷയും തുല്യനീതിയും ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും ഭീകരരുടെ താവളമായി അഫ്​ഗാനെ മാറ്റാൻ അനുവദിക്കില്ലെന്നും ആൻ്റണി ബ്ലിങ്കൻ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

യോഗത്തിൽ പാകിസ്ഥാനും പങ്കെടുത്തു എന്നതാണ് മറ്റൊരു രസകരമായ മറ്റൊരു വസ്തുത. ഹഖാനി നെറ്റ്.വ‍ർക്കിനും താലിബാനുമിടയിലെ ത‍ർക്കം തീ‍ർക്കാൻ ഐഎസ്ഐ മേധാവി നേരിട്ട് കാബൂളിൽ എത്തിയത് വാ‍ർത്തയായതിന് പിന്നാലെയാണ് അവിടുത്തെ ക്രമസമാധാനം ഉറപ്പാക്കാൻ ഇടപെടുമെന്ന അമേരിക്കൻ പ്രസ്താവനയിൽ പാകിസ്ഥാൻ ഒപ്പം നിൽക്കുന്നത്.

നിലവിൽ ഇന്ത്യയുടെ മുന്നിലെ പ്രധാന പ്രശ്നം ഹഖാനി നേതാവായ സിറാജ്ജുദ്ദീൻ ഹഖാനിയാണ് താലിബാൻ സ‍ർക്കാരിൽ ആഭ്യന്തരമന്ത്രി എന്നതാണ്. 2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ​ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘ‍ടന നിർണായകമായ സ‍ർക്കാരിനെ എങ്ങനെ അം​ഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം. ഇനിയും ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകില്ലേ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.

അഫ്​ഗാനിലെ സാഹചര്യങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് കാത്തിരുന്നറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കും എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. എന്തായാലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് നിലപാട് വ്യക്തമാക്കും എന്നാണ് സൂചന. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്. ഇതിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത് അഫ്​ഗാനിസ്ഥാനിൽ ഇനി എന്ത് മുന്നൊരുക്കമാണ് ലോകരാജ്യങ്ങൾ സ്വീകരിക്കേണ്ടത് എന്നതാണ്.

അഫ്​ഗാനിൽ നി‍‍ർണായക ഇടപെടൽ നടത്തുന്ന ചൈനയുടേയും റഷ്യയുടേയും സാന്നിധ്യത്തിൽ പുതിയ അഫ്​ഗാൻ സ‍ർക്കാരിനോടുള്ള തങ്ങളുടെ നിലപാട് ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് കേന്ദ്രീകൃത ഭീകരസംഘടനകള്‍ ഭരണത്തിൽ ഇടപെടുന്നതിനെതിരെ മോദി മുന്നറിയിപ്പ് നൽകും എന്ന പ്രതീക്ഷയും നിൽക്കുന്നുണ്ട്.

അതോടൊപ്പം താലിബാൻ നയിക്കുന്ന താൽക്കാലിക സർക്കാരിനെ പിന്തുണയ്‌ക്കുന്നെന്ന് ചൈന അറിയിക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ സർക്കാരിന് സഹായമായി 31 മില്യൺ അമേരിക്കൻ ഡോളർ സഹായവും ചൈന പ്രഖ്യാപിച്ചു.

പാകിസ്ഥാൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച യോഗത്തിൽ ഇറാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. എന്നാൽ റഷ്യ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ഇത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന നിലപാടിലേക്ക് റഷ്യ ഉറച്ച് നിൽക്കുന്നു എന്നതിന്റെ സൂചനയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (27 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (46 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends