അഫ്ഗാനിസ്ഥാനില്‍ യുഎസ് അവസാനം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ക്കു പകരം ആളുമാറി കൊന്നത് അമേരിക്കന്‍കമ്പനിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന എഞ്ചിനീയർ

അഫ്ഗാനിസ്ഥാനില്‍ യുഎസ് അവസാനം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ക്കു പകരം ആളുമാറി കൊന്നത് അമേരിക്കന്‍ കമ്ബനിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയറെയാണെന്നു റിപ്പോർട്ട് പുറത്ത്.
കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനയില്‍ ജോലി ചെയ്തിരുന്ന സെമാരി അഹ്മദി (43) ആണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവദിവസം സെമാരിയുടെ യാത്രാവിവരങ്ങള്‍ പരിശോധിച്ചാണ് ന്യൂയോര്‍ട്ട് ടൈംസ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
കാബൂള്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താന്‍ ഒരുങ്ങുകയായിരുന്ന ഐഎസ് ഖൊറസാന്‍ അംഗങ്ങളെയാണ് ഓഗസ്റ്റ് 29ന് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്.
മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ആക്രമണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















