പെന്‍ഷന്‍ ആനുകൂല്യം നേരിട്ട് അമ്മയെ ഏല്‍പ്പിക്കാന്‍ പുതുതായി വന്ന പോസ്റ്റ്മാന്‍ കണ്ടത് നടുങ്ങുന്ന കാഴ്ച്ച...!! അമ്മയുടെ മൃതദേഹം നിലവറയില്‍ ഒളിപ്പിച്ച് മകന്‍: മരണം പുറത്തറിയിക്കാതെ തട്ടിയെടുത്തത് 43 ലക്ഷം രൂപ

അമ്മയുടെ മരണം പുറത്തറിയിക്കാതെ മകന്‍ തട്ടിയടുത്തത് 43 ലക്ഷത്തില്‍പരം രൂപ. മൃതദേഹം നിലവറയിലൊളിപ്പിച്ച് വച്ചാണ് മകന്‍ അമ്മയുടെ പെന്‍ഷന്‍ വാങ്ങിയെടുത്തത്. അമ്മ ജീവിച്ചിരുപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി മകന്‍ പെന്‍ഷന്‍ വാങ്ങുകയായിരുന്നു.
ഓസ്ട്രിയയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 89 കാരിയായ അമ്മയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 66 കാരനായ മകനാണ് പ്രതി. സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതി പ്രകാരം അമ്മയ്ക്ക് ലഭിച്ച തുകയാണ് ഇയാള്‍ തട്ടിയെടുത്തത്.
അമ്മയുടെ മൃതദേഹം ബാന്‍ഡേജ് കൊണ്ട് കെട്ടി നിലവറയില്‍ ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു ഇയാള്‍. അമ്മക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യം തുടര്‍ന്നും നേടാനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ ഓസ്ട്രിയന്‍ അധികൃതരോട് പറഞ്ഞു.
പെന്‍ഷന്‍ ആനുകൂല്യം നേരിട്ട് അമ്മയെ ഏല്‍പ്പിക്കാന്‍ പുതുതായി വന്ന പോസ്റ്റ്മാന്‍ അവരെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ മകന്‍ ഇത് വിസമ്മതിച്ചു. തുടര്‍ന്ന് സംശയം തോന്നിയ പോസ്റ്റ്മാന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















