Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

തകർന്ന് തരിപ്പണമായി ശ്രീലങ്ക.... സകലതും തീറെഴുതി വാങ്ങി ചൈന... ഇന്ത്യയെ വളയാനുള്ള നീക്കം?

13 SEPTEMBER 2021 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഇപ്പോള്‍ ഭൂമിയില്‍ ഒരു പുതിയ ദുഷ്ട സാമ്രാജ്യമുണ്ട്. അതിന്റെ പേരാണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന. ലോകത്തിന് സംഭാവന ചെയ്യുന്നതിനായി ഷി ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ഒരു പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് സാമ്രാജ്യമായ ചൈന മനപ്പൂര്‍വമോ അല്ലാതെയോ ഒരു അതിശക്തമായ ജൈവായുധം കഴിഞ്ഞ വര്‍ഷം തുറന്നുവിട്ടു- അതാണ് കൊറോണ വൈറസ്.

ചരിത്രത്തില്‍ മുമ്പൊരിക്കലും രാജ്യങ്ങളുടെ അണു പോരാട്ട അഭിലാഷങ്ങള്‍ ഒരിക്കലും മറ്റു രാജ്യങ്ങളെ ബാധിച്ചിട്ടില്ല. ഇതാദ്യമായി മാറ്റം വരുത്തിയ ഒരു വൈറസിനെ നിര്‍മിക്കുകയും അതിന്റെ അതിമാരകമായ ദൗത്യം ആരംഭിക്കുകയും എന്നിട്ട് അതിന്റെ ജനിതക മാറ്റത്തിലൂടെ അതിന്റെ യഥാര്‍ഥ ജനനം മറച്ചുവയ്ക്കുകയും ചെയ്തു.

ഒരു പ്രവര്‍ത്തനത്തിന്റെ നേട്ടമായി ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്ത വൈറസിന്റെ നട്ടെല്ല് ചൈനയിലെ ഗുഹകളില്‍ കാണുന്ന വാവലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസില്‍ മനുഷ്യന്‍ ലബോറട്ടറിയില്‍ നടത്തിയ ഉപചാപങ്ങളുടെ വ്യക്തമായ കൈരേഖയും ഡല്‍ഗ്ലിഷും സൊറെന്‍സും സാമ്പിളുകളില്‍ കണ്ടെത്തി.

മഹാമാരി പടര്‍ന്നു പിടിച്ച് ആയിരങ്ങള്‍ മരണപ്പെട്ടു തുടങ്ങിയതോടെയാണ് ചൈനക്ക് ഇതുമായുള്ള ബന്ധം ലോകത്ത്, പ്രധാനമായും പാശ്ചാത്യ നാടുകളില്‍ ചര്‍ച്ചയാകുന്നത്. ഇത്തരത്തിൽ കുരുട്ട് ബുദ്ധിയിലൂടെ എങ്ങനേയും ലോകത്തെ കൈപ്പിടിയിൽ ഒതുക്കുക എന്ന മനക്കോട്ട കെട്ടിക്കോണ്ടാണ് ചൈന തക്കം പാർത്ത് ഇരിക്കുന്നത്.

ആ സാഹചര്യത്തിലാണ് ഇപ്പോൾ ശ്രീലങ്കൻ വിഷയം ചർച്ചയാവുന്നത്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന ശ്രീലങ്കയ്ക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി സഹായിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം രം​ഗത്തെത്തിയത്. ഹാമ്പന്‍തോത തുറമുഖം വിപുലപ്പെടുത്താന്‍ ചൈനയുടെ പങ്കാളിത്തം ശ്രീലങ്ക ആദ്യം തേടിയിരുന്നു. പണം തിരിച്ചടയ്ക്കാതായപ്പോള്‍ തുറമുഖത്തിന്റെ ഓഹരിയും തുറമുഖവുമായി ബന്ധപ്പെട്ടു കിടക്കുന്ന 15,000 ഏക്കര്‍ സ്ഥലവുമാണ് പകരമായി ആവശ്യപ്പെട്ടത്.

ഇത്തരത്തിൽ പണമെറിഞ്ഞ് ഇന്ത്യയുടെ അയല്‍ക്കാരെ മുഴുവന്‍ ഒപ്പമാക്കി ഇന്ത്യയെ പൂട്ടുക എന്ന ലക്ഷ്യവും കണക്കാക്കുന്നുണ്ട്. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹമ്ബന്‍തോട്ട പോര്‍ട്ട് ഇപ്പോള്‍ ചൈന നേരിട്ടാണ് നടത്തുന്നത്, 99 കൊല്ലത്തേക്കാണ് ലീസ് എഗ്രിമെന്റ്. ചൈനയുടെ വാണിജ്യ കപ്പലുകള്‍ മാത്രമല്ല യുദ്ധക്കപ്പലുകളും ഇപ്പോള്‍ ശ്രീലങ്കന്‍ തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍. ഒരു ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനു പുറമെ ചൈന ശ്രീലങ്കക്ക് കൊടുക്കുന്നുണ്ട്. നിരവധി റോഡുകളും അണക്കെട്ടുകളും നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെയാണിത്. റോഡ്- തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ചൈന വിവിധ രാജ്യങ്ങളെ കെണിയിലാക്കിയത്.

നിലവിൽ രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണ് നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ. കള്ളപ്പണം തടയാനല്ല മറിച്ച് ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ശരിയായ നിലപാടല്ല സർക്കാർ സ്വീകരിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് കൊണ്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവർണർ. എന്നാൽ അദ്ദേഹത്തിന് പകരമൊരാളെ ഇതുവരെ സർക്കാ‍ർ കണ്ടെത്തിയതുമില്ല.

2019ൽ 750 കോടി ഡോളർ ആയിരുന്ന ശേഖരത്തിലിപ്പോൾ 280 കോടി ഡോളർ മാത്രം. കോടാനുകോടി ഡോളറിന്റെ വിദേശ കടങ്ങളുടെ തിരിച്ചടവിനും അവശ്യസാധനങ്ങളുടെ ഇറക്കുമതിക്കുമായി അതേ ഇനി ബാക്കിയുള്ളൂ. സമ്പദ്നിലയുടെ കണക്കായ മൊത്തം ആഭ്യന്തര ഉൽപാദനത്തെക്കാൾ (ജിഡിപി) കൂടുതലാണ് (109.7%) ശ്രീലങ്കയുടെ കടം.

ഇത്തരത്തിൽ ശ്രീലങ്ക കൊടും അനിശ്ചിതത്വത്തിലാവാൻ കാരണം സ്ഥാപിത താൽപര്യങ്ങളും മുൻപിൻ നോക്കാത്ത തീരുമാനങ്ങളും ചൈനയോടുള്ള അമിത ആശ്രിതത്വവുമൊക്കെ തന്നെയാണ്. പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രബാങ്ക് ഈയിടെ വായ്പകളുടെ പലിശനിരക്ക് ഉയർത്തുകയും ചെയ്തു. കോവിഡ് കാലത്ത് ഏഷ്യയിൽ ആദ്യമായി പലിശനിരക്കു കൂട്ടിയത് ശ്രീലങ്കയാണ്. പക്ഷേ അത് ജനത്തിന്റെ ബുദ്ധിമുട്ട് കൂട്ടുകയേ ചെയ്തുള്ളൂ.

ബംഗ്ലദേശിൽനിന്നും ചൈനയിൽനിന്നുമൊക്കെ സഹായം സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വികസനപദ്ധതികൾക്കായി ചൈനയിൽനിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവു പ്രതിസന്ധിയിലായപ്പോൾ, പ്രശസ്തമായ ഹംബൻതൊട്ട രാജ്യാന്തര തുറമുഖവും ചേർന്നുള്ള 1500 ഏക്കറും 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാന‍ാവശ്യമായ സാമ്പത്തിക തന്ത്രങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് എന്ന് വേണം എടുത്ത് പറയാൻ.

ചൈനയുമായിട്ടാണ് കൂടുതൽ ഇറക്കുമതി നടക്കുന്നത്. ഇന്ത്യയിൽ നിന്ന്, ഇന്ധനവും ഔഷധവും ഉരുക്കും തുണിയും ഭക്ഷ്യോൽപന്നങ്ങളും വാഹനങ്ങളുമൊക്കെയായി 320– 350 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ പ്രതിവർഷം ലങ്ക വാങ്ങുന്നുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇതിനെക്കാൾ അൽപം കൂടുതലാണ് എന്ന് മാത്രം.

ഇതുകൂടാതെ, തങ്ങളുടെ വിദശ കടത്തിന്റെ 78 ശതമാനമായ 1.4 ബില്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് മാലിദ്വീപ് കടംവാങ്ങിയിട്ടുണ്ടായിരുന്നു. ബാള്‍ക്കന്‍ രാജ്യമായ മോണ്ടിനിഗ്രോ തങ്ങളുടെ മണ്ണ് ഈടായി നല്‍കി ഹൈവേ നിര്‍മാണത്തിന് 800 മില്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് കടമെടുത്തു. ഇത് സ്ഥിരമായതോടെ ചൈന നേരിട്ട് യൂറോപ്പിലേക്ക് പ്രവേശനം നേടി. പാകിസ്ഥാന്‍ കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വൻകരകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നപേരിൽ ചൈനീസ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. 152 രാജ്യങ്ങളിലാണ് ഈ പദ്ധതിയിലൂടെ ചൈന നിക്ഷേപം നടത്തുന്നത്. കൂടാതെ എഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക മേഖലകളിലെ വിവിധ സംഘടനകൾക്കും സഹായം നൽകുന്നു.

ചൈന പാകിസ്ഥാന്‍ ഇടനാഴിക്കു വേണ്ടി അതിര്‍ത്തികള്‍ വളച്ചൊടിച്ച് ബെല്‍റ്റ് റോഡ് പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യയെ അത് നേരിട്ട് ബാധിച്ചു തുടങ്ങി. ചൈന പാക് ഇടനാഴിയുടെ നിര്‍മാണം ആരംഭിക്കുമ്പോള്‍ പാക് അധിനിവേശ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ച് ബീജിംഗ് അവ്യക്തത നിലനിര്‍ത്താന്‍ ബീജിങ് ശ്രദ്ധിച്ചു.

മാത്രമല്ല പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ അയവുവരുത്തണം, ചര്‍ച്ചകള്‍ പുനരാരംഭിക്കണം, കശ്മീര്‍ പ്രശ്‌നം പരിഹരിക്കണം ഇങ്ങനെയൊക്കെ ചിന്തകളാണ് അവർക്കുള്ളത്. സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ സമഗ്ര ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (18 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (37 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (51 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends