Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ആഭ്യന്തര കലഹം രൂക്ഷമാകുന്നു... സ്വന്തം കുഴി തോണ്ടി താലിബാൻ... ഇമ്രാന്റെ നെഞ്ചത്ത് വെടി പൊട്ടി! തമ്മിലടിയും തെറിവിളിയും

16 SEPTEMBER 2021 10:45 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

അധികാരം പിടിച്ചെങ്കിലും അഫ്ഗാനിൽ സർക്കാരുണ്ടാക്കാൻ താലിബാന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൽക്കാലികമായുള്ള ഒരു സർക്കാരിനെ ഇപ്പോൾ പ്രഖ്യാപിച്ചു എങ്കിലും ഭരണത്തിൽ നേട്ടമുണ്ടാക്കാൻ താലിബാന് കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ. യുദ്ധമുഖത്ത് പോരടിക്കുന്ന പോലെയല്ല ഒരു രാജ്യത്തിനെ നിയന്ത്രിക്കുന്നത് എന്ന് ഇപ്പോൾ ഏകദേശം മനസ്സിലായിട്ടുണ്ട്. അതുകൂടാതെ നിയന്ത്രിച്ച് കൊണ്ടുപോകേണ്ടത് വെറും രാഷ്ട്രീയക്കാരെയല്ല, മറിച്ച് കൊടും ഭീകരരെയാണ്.

എങ്ങനെ നോക്കിയാലും ഇപ്പോൾ ത്രിശങ്കുവിലായിരിക്കുന്നത് താലിബാനാണ്. നിലവിലെ സ്ഥിതി വച്ച് നോക്കുമ്പോൾ ഒന്നുകിൽ അവർ തമ്മിലടിച്ച് തീരും അല്ലെങ്കിൽ ഈ പരിപാടി മതിയാക്കി കഴിവുള്ളരെ കൊണ്ട് വരണം. ഇതിന് ആയിട്ട് അമ്പിനും വില്ലിനും അടുക്കില്ല എന്ന വാശിയിലാണ് ഇപ്പോൾ അവിടുത്തെ ഭീകരവാദികൾ നിലയുറപ്പിച്ചിരിക്കുന്നത്.

സെപ്തംബർ പതിനൊന്നിന് അതായത് അമേരിക്കയുടെ നെഞ്ചിൽ മുറിവേൽപ്പിച്ച് ആ കറുത്ത ദിവസം സർക്കാർ അധികാരമേൽക്കും എന്നാണ് താലിബാൻ കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. പിന്നെ കേൾക്കുന്നത് അധികാരമേൽക്കൽ നീട്ടിവച്ചു എന്നതാണ്. എന്നാൽ കാരണം മാത്രം അവർ വ്യക്തമായി ബോധിപ്പിച്ചിട്ടില്ല. അധികാരത്തിനു വേണ്ടിയുള്ള തമ്മിൽ തല്ല് തീർക്കാൻ കഴിയാത്തതാണ് സർക്കാരുണ്ടാക്കാനാവാത്തതിന്റെ പ്രധാന കാരണം. ആരായിരിക്കണം സർക്കാരിനെ നയിക്കുന്നത് എന്നതാണ് കീറാമുട്ടിയായ മുഖ്യവിഷയം.

എന്നാൽ അധികാരം പിടിച്ച് ആഴ്ചകൾക്കുള്ളിൽ താലിബാനിൽ ആഭ്യന്തര കലഹം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു. നേതൃസ്ഥാനത്തെ ചൊല്ലി താലിബാൻ സഹ സ്ഥാപക നേതാക്കളിലൊരാളും ഉപപ്രധാനമന്ത്രിയുമായ മുല്ല അബ്ദുൾ ഗനി ബരദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവുമായ ഖലീൽ ഉർ-റഹ്മാൻ ഹഖാനിയും തമ്മിൽ രൂക്ഷമായ കലഹം നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും താലിബാൻ ഇപ്പോൾ വരെ സമ്മതിച്ചു തരുന്നതല്ല.

അഫ്ഗാനിസ്താനിൽ താലിബാൻ നേടിയ വിജയത്തിന്റെ അവകാശം ആവശ്യപ്പെട്ടാണ് ഇരു നേതാക്കളും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തത്. തന്നെ പോലെയുള്ളവർ നയതന്ത്രപരമായി നേടിയ വിജയമാണ് ഇതെന്ന് ബരദറും, അതല്ല യുദ്ധത്തിലൂടെ പൊരുതി നേടിയ വിജയമാണെന്ന് ഹഖാനിയും അവകാശപ്പെടുന്നു.

ബുദ്ധിയും ശക്തിയും തമ്മിലുള്ള പോരാട്ടമായി പിന്നീട് അത് മാറി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാന്റെ മുതിർന്ന നേതാക്കൾ തമ്മിൽ രൂക്ഷമായ കലഹത്തിൽ ഏർപ്പെട്ടുവെന്ന് ബിബിസിയും റിപ്പോർട്ട് വന്നിരുന്നു. ഒടുവിൽ അവിടെ വിടിയൊച്ചകൾ വരെ കേട്ടിരുന്നു.

നേതാക്കൾ തമ്മിൽ പോര് രൂക്ഷമായതോടെ ഇവരുടെ അണികൾ തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. ഇതിനിടെ മുല്ല ബരദർ കുറച്ച് ദിവസങ്ങളായി പൊതു ഇടത്തിൽ നിന്ന് മാറി നിൽക്കുകയാണ്. നേതൃത്വവുമായുണ്ടായ ആഭ്യന്തര കലഹത്തെ തുടർന്ന് ബരാദർ മാറി നിന്നുവെന്നും വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ താലിബാൻ ഇക്കാര്യം എപ്പോഴത്തേയും പോലെ നിഷേധിച്ചു.

ബരാദർ കൊല്ലപ്പെട്ടുവെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് ബരാദറിന്റെ എന്ന് പറയപ്പെടുന്ന ശബ്ദസന്ദേശവും പുറത്ത് വിട്ടു. താൻ സുരക്ഷിതനാണെന്നും, മാധ്യമങ്ങൾ പ്രത്യേക അജണ്ടയുടെ ഭാഗമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നുമാണ് ബരാദർ പറഞ്ഞത്. തെക്കൻ നഗരമായ കാണ്ഡഹാറിൽ നടന്ന യോഗങ്ങളിൽ ബരദർ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും താലിബാൻ പുറത്ത് വിട്ടു.

സർക്കാരിലെ തന്ത്രപ്രധാന വകുപ്പുകളും തങ്ങൾക്കു വേണമെന്നാണ് ഹഖാനി ഗ്രൂപ്പിന്റെ ആവശ്യം. ഇതിന്റെ പേരിൽ തർക്കം രൂക്ഷമായതോട‌െയാണ് ബരാദറിന് നേരെ വെടിയുതിർത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബരാദർ പാകിസ്ഥാനിൽ ചികിത്സയിലാണെന്നും അതല്ല മരിച്ചുവെന്നും വാർത്തകളുണ്ട്. മരിച്ചില്ലെന്ന് ഉറപ്പിക്കാനായിരുന്നു കഴിഞ്ഞ ദിവസം ബരാദറിന്റെ ഓഡിയോ സന്ദേശം താലിബാൻ പുറത്തു വിട്ടതും.

താലിബാൻ സർക്കാരിന്റെ പ്രധാനമന്ത്രിയാകുമെന്ന് മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ വിശേഷിപ്പിച്ചത് ബരാദറിനെയായിരുന്നു. എന്നാൽ നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായതോടെ ബരാദറെ ഉപപ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. താലിബാൻ പരമോന്നത നേതാവായ മുല്ല ഹിബത്തുള്ള അഖുൻസദയാണ് താലിബാൻ സർക്കാരിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ എംബസി ആക്രമിച്ച ഹഖാനി ഗ്രൂപ്പിന് പാകിസ്ഥാൻ പിന്തുണ നൽകുന്നു എന്നതാണ് അവരുടെ കരുത്ത്. അഫ്ഗാനിൽ ഒരു സർക്കാർ വരുന്നെങ്കിൽ അത് ഹഖാനിക്ക് നിയന്ത്രണമുളള സർക്കാർ വന്നാലേ തങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം നടത്തിയെടുക്കാൻ സാധിക്കൂ എന്നത് പാകിസ്ഥാന് നന്നായി അറിയാവുന്നതാണ്.

കടുത്ത തീവ്രവാദികളായ അവരെ കാശ്മീരിൽ ഇന്ത്യക്കെതിരെ ഉപയോഗിക്കാമെന്നാണ് പാക്കിസ്ഥാൻ തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ വർഷം ഖത്തറിലെ ദോഹയിൽ നടന്ന സമാധാന ചർച്ചയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ബരാദർ ചില കറാരുകളിൽ ഏർപ്പെട്ടതും പാകിസ്ഥാന് അത്ര കണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഹഖാനി ​ഗ്രൂപ്പിന് പിന്തുണ നൽകി അവരെ തന്നെ അധികാരത്തിലേറ്റണം എന്ന അടങ്ങാത്ത പ്രേമത്തിന് പിന്നിലെ ചേതോവികാരം.

എന്നാൽ കരുത്ത് നോക്കുകയാണെങ്കിൽ ഹഖാനി ഗ്രൂപ്പ് തന്നെയാണ് അവിടെ മികച്ച് നിൽക്കുന്നത്. നേരത്തേ അഫ്ഗാനിൽ അധികാരം പിടിച്ചപ്പോൾ താലിബാന് മുല്ല ഒമറിനെപ്പോലെയുള്ള ഒരു ശക്തനായ പരമോന്നത നേതാവ് ഉണ്ടായിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മുല്ല ഒമർ പറയുന്നതിനപ്പുറം ആരും ചലിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി മറിഞ്ഞു. അജ്ഞാ ശക്തിയുള്ള ഒരു പരമോന്നത നേതാവ് അവർക്കില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ബലഹീനത. അതിനാൽ തന്നെ എങ്ങനെ ഏതു രീതിയിൽ പ്രവർത്തിക്കണമെന്ന് ഒരു ഐഡിയയുമില്ലാതെയിരിക്കുകയാണ്.

രാജ്യത്ത് നടപ്പാക്കാൻ പോകുന്ന നിയമങ്ങളെക്കുറിച്ചുളള പ്രസ്താവനകളിലും ഒക്കെ വരുന്ന പക്വത കുറവും അതുപോലെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും ഇതിന് ഉദാഹരണമാണ്. താലിബാന്റെ ഇത്തരത്തിലുള്ള കഴിവുകേട് മനസ്സിലാക്കിയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത്. സർക്കാർ രൂപീകരിച്ച് ഭക്ഷണം, വെളളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭം ഉണ്ടായേക്കുമെന്ന പേടിയും താലിബാന്റെ മനസ്ലസിലുണ്ട്.

കാര്യങ്ങൾ ഇതുപോലെ മുന്നോട്ടു പോവുകയാണെങ്കിൽ താലിബാന് വലിയ ഭാവി ഉണ്ടാകില്ലെന്നാണ് അന്തരാഷ്ട്രാ മാധ്യമങ്ങൾ ഉൾപ്പടെ വിലയിരുത്തുന്നത്. തമ്മിൽ തല്ലിയും പരസ്പരം വെടിവെച്ചു ഒക്കെ അവർ അങ്ങനെ തന്നെ അവസാനിക്കാൻ ആകും വിധി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (27 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (46 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends