Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫേസ് ബുക്കില്ലായിരുന്നെങ്കില്‍... തല്ലുകൊള്ളി, കുടുംബം കലക്കി തുടങ്ങിയ പല പേരുകളില്‍ അധിഷേപിക്കുന്ന ഫേസ്ബുക്കിനെ നെഞ്ചോട് ചേര്‍ത്ത് ഒരമ്മയും മകളും; 14 കൊല്ലത്തിന് ശേഷം ആ അമ്മയും മകളും കണ്ടുമുട്ടിയത് ഫേസ്ബുക്ക് തുണച്ചതു കൊണ്ട് മാത്രം

17 SEPTEMBER 2021 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫേസ് ബുക്ക് കടല്‍ പോലെയാണ്. അതിന് പല ഭാവങ്ങളുണ്ട്. സൗഹൃദം, പ്രേമം, പബ്ലിസിറ്റി, ഉടായിപ്പ്, തല്ലുകൊള്ളി, കുടുംബം കലക്കി. ഓരോരുത്തരും ഫേസ് ബുക്കിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും അതിന്റെ ഭാവം.   മറ്റുള്ളവരുടെ ജീവിതം തകര്‍ത്തതിന്റെ കാരണം ഫേസ്ബുക്ക് ആണെന്ന് പല വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പലരും ഇപ്പോഴും പരാതി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴിതാ ഒരമ്മയും മകളും വളരെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയത് ഈ ഫേസ് ബുക്ക് കാരണമാണ്.  

സംഭവം ഇവിടെയല്ല നടക്കുന്നത്. ഫ്‌ളോറിഡയിലെ ക്ലെര്‍മോണ്ടിലെ വീട്ടില്‍നിന്ന് പതിനാലു കൊല്ലം മുന്‍പാണ് ജാക്വലിന്‍ ഹെര്‍ണാണ്ടസിനെ അവളുടെ അമ്മ ആന്‍ജെലിക്ക വെന്‍സെസ് സാല്‍ഗാഡോയുടെ അരികില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. 2007 ഡിസംബര്‍ 22നായിരുന്നു സംഭവം. ബി.ബിസി. റിപ്പോര്‍ട്ട് പ്രകാരം, പിതാവ് പാബ്ലോ ഹെര്‍ണാണ്ടസ് ആയിരുന്നു ജാക്വിലിനെ തട്ടിക്കൊണ്ടുപോയത്.

എന്നാല്‍ ഈ മാസം ആദ്യം ജാക്വിലിന്‍, ആന്‍ജെലിക്കയ്ക്ക് ഫെയ്‌സ്ബുക്കില്‍ സന്ദേശം അയച്ചതോടെ അവരുടെ പുനഃസമാഗമത്തിന് വഴിയൊരുങ്ങുകയായിരുന്നു.  

ജാക്വിലിനും അമ്മയും വീണ്ടും കണ്ടുമുട്ടിയത് സംഭവ ബഹുലമായിരുന്നു. ജാക്വിലിനെ കാണാതായ സംഭവം, ഈ മാസം ആദ്യം വരെ ക്ലെര്‍മോണ്ട് പോലീസ് ഡിപ്പാര്‍ട്‌മെന്റി(സി.പി.ഡി.)നെ സംബന്ധിച്ചിടത്തോളം ഒരു 'അണ്‍സോള്‍വ്ഡ് കേസ്' ആയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ രണ്ടാംതിയതി ആന്‍ജെലിക്ക സി.പി.ഡിയെ സമീപിച്ചതോടെ കഥമാറി.

നിലവില്‍ മെക്‌സിക്കോയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടി, തന്റെ മകളാണെന്ന് അവകാശപ്പെട്ട് ഫെയ്‌സ്ബുക്കില്‍ സന്ദേശം അയച്ചതായി ആന്‍ജെലിക്ക പോലീസിനെ അറിയിച്ചു. മെക്‌സിക്കോഅമേരിക്ക അതിര്‍ത്തിയായ ലാരേഡോയില്‍വെച്ച് സെപ്റ്റംബര്‍ പത്തിന് തമ്മില്‍ കാണാമെന്ന് പെണ്‍കുട്ടി പറഞ്ഞതായും ആന്‍ജെലിക്ക പോലീസിനോടു പറഞ്ഞു.  

ആന്‍ജെലിക്ക വിവരം കൈമാറിയതിന് പിന്നാലെ ഫ്‌ളോറിഡയിലെയും ടെക്‌സാസിലെയും പോലീസും ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വിശദമായ അന്വേഷണത്തിനും പെണ്‍കുട്ടി ആരെന്ന് കണ്ടെത്താനുമുള്ള പദ്ധതി ആവിഷ്‌കരിച്ചു. അങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ജാക്വിലിന്‍, ആന്‍ജെലിക്കയുടെ മകളാണെന്ന് സ്ഥിരീകരിച്ചു.

അതോടെ പതിനാലു കൊല്ലത്തിനു ശേഷം ജാക്വിലിനും ആന്‍ജെലിക്കയും ആദ്യമായി അമേരിക്ക മെക്‌സിക്കോ അതിര്‍ത്തിയില്‍ കണ്ടുമുട്ടി. പിന്നാലെ ഇവരുടെ ഔദ്യോഗിക കൂടിക്കാഴ്ച ടെക്‌സാസില്‍ തിങ്കളാഴ്ചയും നടന്നു. സംഭവത്തെ കുറിച്ച് ക്ലെര്‍മോണ്ട് പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഫെയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.  

ആ പെണ്‍കുട്ടിയുടെയും അമ്മയുടെയും പുനഃസമാഗമത്തിന് പതിനാലു കൊല്ലത്തിന്റെ വേര്‍പാടിന്റെ വേദനയുണ്ടായിരുന്നു. ഒടുവില്‍ കണ്ടുമുട്ടി പരസ്പരം ആലിംഗനം ചെയ്തപ്പോള്‍ ആ നോവ് അലിഞ്ഞില്ലാതായി. കണ്ട് നിന്നവരും ഏറെ സന്തോഷിച്ചു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (27 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (46 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends