Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

താലിബാന്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നു .. അഫ്ഗാനിസ്ഥാന് ശക്തമായ താക്കീത് നല്‍കി ഐക്യ രാഷ്ട്ര സഭാ രക്ഷാ സമിതി

18 SEPTEMBER 2021 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

താലിബാന്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്നും എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു ഭരണകൂടം ഉണ്ടാക്കുന്നതില്‍ ലോക രാജ്യങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാന്‍ താലിബാന്‍ തീര്‍ച്ചയായും തയ്യാറാകണം എന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രമേയം പാസാക്കി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതി


ഷാങ്ങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാനെതിരെ പറഞ്ഞ അതെ അഭിപ്രായം തന്നെ കൂടുതല്‍ ശക്തമായ ഭാഷയില്‍ ആവര്‍ത്തിക്കുകയാണ് ഐക്യ രാഷ്ട്ര സമിതി ചെയ്തത് എന്നത് ശ്രദ്ധേയമാണ്

 




വെള്ളിയാഴ്ച നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ അഥവാ എസ്സിഒ ഉച്ചകോടിയില്‍ വച്ച് പുതുതായി രൂപവത്കരിച്ച താലിബാന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നിരുന്നു അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ സര്‍ക്കാര്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു സംവിധാനം അല്ലെന്നും ഇത് മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കാം എന്നും ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് , അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം സംഭവിച്ചത് ഒരു വിധ ചര്‍ച്ചകളും ഇല്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു


ഇന്ത്യയുടെ ഈ അഭിപ്രായം തന്നെ സമാനരീതിയില്‍ അഫ്ഗാനിസ്ഥാനോട് പറഞ്ഞിരിക്കുകയാണ് ഐക്യ രാഷ്ട്ര സുരക്ഷാ സമിതി.




അഫ്ഗാനിസ്ഥാന്‍ പുതിയ താലിബാന്‍ ഭരണാധികാരികള്‍ സ്ത്രീകളുടെ പൂര്‍ണ്ണവും തുല്യവും അര്‍ത്ഥവത്തായതുമായ പങ്കാളിത്തം ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്റ് സ്ഥാപിക്കേണ്ടതുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും വ്യക്തമായി പറയുന്ന പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ചയാണ് ഏകകണ്ഠമായി അംഗീകരിച്ചത്.


യു എന്നിന്റെ ഏറ്റവും ശക്തമായ സംഘടന അംഗീകരിച്ച ഈ പ്രമേയം അഫ്ഗാനിസ്ഥാനിലെ യുഎന്‍ രാഷ്ട്രീയ ദൗത്യത്തിന്റെ നിലവിലെ ഉത്തരവ് ആറ് മാസത്തേക്ക് നീട്ടുകയും താലിബാന്‍ എങ്ങനെയാണു തങ്ങളുടെ നയങ്ങളുമായി മുന്നോട്ട് പോകുന്നത് എന്ന് അതിന്റെ 15 അംഗങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും എന്ന വ്യക്തമായ സന്ദേശം താലിബാന് നല്‍കുകയും ചെയ്തു


നോര്‍വേയും എസ്റ്റോണിയയും തയ്യാറാക്കിയ പ്രമേയം, യു എന്‍ എ എം എ എന്നറിയപ്പെടുന്നഐക്യ രാഷ്ട്ര സഭാ ദൗത്യത്തിനായുള്ള ഒരു പുതിയ ഉത്തരവ് സംബന്ധിച്ച സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനത്തെ 2022 മാര്‍ച്ച് 17 വരെ വൈകിപ്പിക്കും , ഇത് സുരക്ഷാ സമിതി അംഗങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മതിയായ സമയം ലഭിക്കാന്‍ വേണ്ടിയാണു


കൗണ്‍സിലിന് ഒരു സംയുക്ത പ്രസ്താവനയില്‍, നോര്‍വേയും എസ്റ്റോണിയയും ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി , 'പ്രമേയം ഒരു ഏകീകൃത സന്ദേശം ആണ് നല്‍കുന്നത് . അഫ്ഗാനിസ്ഥാനില്‍ യുഎന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കുന്നു എന്നാണ് അത്




കൂടാതെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യവും പ്രമേയം ഊന്നി പറയുന്നുണ്ട് . കൂടാതെ അഫ്ഗാനിസ്ഥാന്റെ പ്രദേശം ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനോ സാമ്പത്തിക സഹായം നല്‍കാനോ ഭീകരര്‍ക്ക് അഭയം നല്‍കാനും പരിശീലനം നല്‍കാനും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം എന്നും പ്രമേയം വ്യക്തമാക്കുന്നു. ഇത് എല്ലാം കൃത്യമായും ഇന്ത്യയുടെ ആവശ്യങ്ങള്‍ ആണെന്ന് വ്യക്തമാണ് .


കൂടാതെ അടുത്തിടെ പ്രഖ്യാപിച്ച താല്‍ക്കാലിക താലിബാന്‍ സര്‍ക്കാരിനെക്കുറിച്ചുള്ള വ്യാപകമായ നിരാശയാണ് ഈ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ആണ് താലിബാന്‍ നിലവില്‍ രൂപീകരിച്ചത് . 1996-2001 ഭരണകാലത്ത് അവര്‍ നടപ്പിലാക്കിയ കടുത്ത താലിബാന്‍ സമ്പ്രദായങ്ങളിലേക്കുള്ള തിരിച്ചുവരവ് ആകുമോ ഇത് എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്


20 വര്‍ഷത്തെ യുദ്ധത്തിനുശേഷം അമേരിക്കന്‍ സൈന്യം വിട വാങ്ങിയത് മുതല്‍. പുതിയ ഭരണാധികാരികളില്‍ നിന്ന് തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് സ്ത്രീകളും അവരെ പിന്തുണക്കുന്നവരും നടത്തിയ നിരവധി പ്രതിഷേധങ്ങള്‍ താലിബാന്‍ തകര്‍ക്കുകയുണ്ടായി




താലിബാന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ ശനിയാഴ്ച മുതല്‍ ആറ് മുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ ആണ്‍കുട്ടികളും പുരുഷ അധ്യാപകരും സ്‌കൂളില്‍ തിരിച്ചെത്തി അഫ്ഗാനിസ്ഥാനിലുടനീളം ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ഉത്തരവിട്ടിരുന്നു , എന്നാല്‍ പെണ്‍കുട്ടികളെയോ വനിതാ അധ്യാപകരെയോ കുറിച്ച് പരാമര്‍ശിച്ചില്ല ഇത് ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്


എന്നാല്‍ പ്രമേയത്തിനെതിരെ റഷ്യയുടെ ഭാഗത്തു നിന്നും നേരിയ എതിരഭിപ്രായങ്ങള്‍ ഉണ്ടായി എന്നും ശ്രദ്ധേയമായി.




റഷ്യയിലെ ഡെപ്യൂട്ടി യുഎന്‍ അംബാസഡര്‍ അന്ന എവ്സ്തിഗ്‌നീവ,ചില കൗണ്‍സില്‍ അംഗങ്ങളുടെ എതിര്‍പ്പ് കാരണം, അഫ്ഗാനിസ്ഥാനിലോ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലോ നിന്നുള്ള ഭീഷണികളുടെ വിലയിരുത്തലുകള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ആരോപിക്കുകയുണ്ടായി മാത്രമല്ല . രാജ്യത്തെ ആഴത്തില്‍ വേരൂന്നിയ മയക്കുമരുന്ന് പ്രശ്‌നവും വിലയിരുത്തുന്നതില്‍ പ്രമേയം വീഴ്ച വരുത്തി എന്നും അവര്‍ ആരോപിക്കുകയുണ്ടായി .


ഈ ഭീഷണികളെ അഭിസംബോധന ചെയ്യുന്നത് രാജ്യത്ത് സ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള സുപ്രധാനമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (13 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (32 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (46 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (2 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends