Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

മേഖലയുടെ സമാധാനത്തിനായി ഇന്ത്യ സംയമനം പാലിക്കണം എന്നും ഐക്യ രാഷ്ട്ര സഭയുടെ ആണവ നിര്‍വ്യാപന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ തയ്യാറാവണം എന്നും തുറന്നു പറഞ്ഞ് ചൈന

19 SEPTEMBER 2021 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

മേഖലയുടെ സമാധാനത്തിനായി ഇന്ത്യ സംയമനം പാലിക്കണം എന്നും ഐക്യ രാഷ്ട്ര സഭയുടെ ആണവ നിര്‍വ്യാപന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ തയ്യാറാവണം എന്നും തുറന്നു പറഞ്ഞ് ചൈന.


ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5000 കിലോമീറ്റര്‍ ദൂര പരിധി ഉള്ള, ചൈനയിലെ ഒട്ടു മിക്ക നഗരങ്ങളെയും ആക്രമിക്കാന്‍ ശേഷിയുള്ള ആണവ പോര്‍ മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി 5 വളരെ പെട്ടെന്ന് തന്നെ സേനയുടെ ഭാഗമാകും എന്ന വാര്‍ത്ത പുറത്തു വന്നതോട് കൂടിയാണ് ചൈനയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.

 




കഴിഞ്ഞ മൂന്ന് മാസത്തിനിടെ 30 ദൗത്യങ്ങള്‍ വിജയിച്ചതോടെ ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 ഈ വര്‍ഷം വിന്യസിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .


സേനയുടെ ആയുധ ശേഖരത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയാല്‍, അഗ്‌നി-5 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഒരു ഗെയിം ചേഞ്ചര്‍ തന്നെ ആയിരിക്കും .




5,000-8,000 കിലോമീറ്ററോളം വരുന്ന അഗ്‌നി-5 ന്റെ ദീര്‍ഘദൂര ശ്രേണി, ബീജിംഗ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ചൈനീസ് നഗരങ്ങളെയും ആണവായുധ ഭീഷണിയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യയെ പ്രാപ്തരാക്കിയിരിക്കുകയാണ് .


ഈ മിസൈല്‍ ഉപയോഗിച്ച്, ചൈനീസ് ആണവ ആക്രമണത്തോട് എന്നല്ല ഏത് ആക്രമണത്തോടും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കാനാകും. അതിനാല്‍, ചൈനയെ പ്രതിരോധിക്കുന്നതിന്റെ വിശ്വാസ്യത സ്ഥാപിക്കുന്നതില്‍ മിസൈല്‍ ഒരു പ്രധാന പങ്ക് വഹിക്കും.




പ്രീ-ഇന്‍ഡക്ഷന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായ അഗ്‌നി-വി, ഒടുവില്‍ സായുധ സേന തിരഞ്ഞെടുത്ത തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.


കാനിസ്റ്ററൈസ്ഡ് ചെയ്യപ്പെട്ട അഗ്‌നി-5 സേനകള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന വഴക്കം നല്‍കുന്നുണ്ട് .

 




കാനിസ്റ്ററൈസേഷന്‍ ഒരു മിസൈലിനെഅടിയന്തരമായ ഏതു സാഹചര്യത്തിലും യുദ്ധ സന്നദ്ധതയോടെ നിലനിര്‍ത്താനും മിസൈലിനെ ശത്രുക്കളില്‍ നിന്നും മറക്കുന്നത് എളുപ്പമാക്കുകയും വേഗത്തില്‍ വിക്ഷേപിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.


റോഡ്-മൊബൈല്‍ ലോഞ്ചറില്‍ സ്ഥാപിക്കുന്നതിനാല്‍, ശത്രു ഉപഗ്രഹങ്ങള്‍ കണ്ടെത്തുന്നത് ഒഴിവാക്കാന്‍ സാധ്യമാവുകയും സംഘര്‍ഷം രൂക്ഷമായ സമയത്ത് മിസൈല്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാനാവുകയും ചെയ്യും . ഇതാകട്ടെ, ഒരു മുന്‍കരുതല്‍ പ്രത്യാക്രമണത്തില്‍ അതിന്റെ സുരക്ഷാ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു

 




2018-ല്‍ ഹാട്രിക് പ്രീ-ഇന്‍ഡക്ഷന്‍ ട്രയലുകള്‍ക്ക് ശേഷം അഗ്‌നി 5 മിസൈല്‍ 2020-ല്‍ സേനയില്‍ ഉള്‍പ്പെടുത്താന്‍ ആദ്യം പദ്ധതിയിട്ടിരുന്നു,എന്നാല്‍ കോവിഡ് -19 മഹാമാരി കാരണം പ്രക്രിയ വൈകിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു,


ഇത് ഒന്നിലധികം സ്വതന്ത്ര ടാര്‍ഗെറ്റബിള്‍ റീഎന്‍ട്രി വാഹനങ്ങള്‍ അഥവാ എം ഐ ആര്‍ വി സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തേണ്ടിയിരുന്ന മിസൈലിന്റെ ചില പ്രധാന പരീക്ഷണങ്ങളെ ബാധിച്ചു. ഡി ആര്‍ ഡി ഓ വികസിപ്പിച്ചെടുത്ത അഗ്‌നി പ്രൈം മിസൈലുകളുടെ പുതിയ ക്ലാസ്സിന്റെ ആദ്യ വിഭാഗമായ അഗ്‌നി പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.




അഗ്‌നി-5 മിസൈലിന്റെ അടുത്ത പരീക്ഷണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ ഒന്നിലധികം വാര്‍ഹെഡുകള്‍ വഹിക്കാന്‍ കഴിയുന്ന എംഐആര്‍വി സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. മിസൈലിന്റെ എം ഐ ആര്‍ വി ശേഷി ഒരു മള്‍ട്ടി സാറ്റലൈറ്റ് വിക്ഷേപണ സമയത്ത് രഹസ്യമായി പരീക്ഷിച്ചുവെങ്കിലും ഇതുവരെ തത്സമയ വിക്ഷേപണം നടത്തിയിട്ടില്ല. ''ആദ്യമായി, തദ്ദേശീയമായ എം ഐ ആര്‍ വി സാങ്കേതികവിദ്യ അഗ്‌നി 5 മിസൈലില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട് ,


ഒരു ആയുധം ഉപയോഗിച്ച് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്താനുള്ള അഗ്‌നി അഞ്ചിന്റെ ഈ എം ഐ ആര്‍ വി ശേഷി ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധം നല്‍കും, ''പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു വ്യക്തമാക്കി



ചൈനീസ് മുഖ പത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയുടെ ഈ ശേഷിയെ പറ്റി പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ്


ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ശ്രേണിയിലുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 ന്റെ ആദ്യ ഉപയോക്തൃ പരീക്ഷണം നടത്താന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് . 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ അപകടകാരിയായ മിസൈല്‍ സെപ്റ്റംബര്‍ 23-ന് പറന്നുയരാന്‍ സാധ്യതയുണ്ട്, ചൈനയുള്‍പ്പെടെയുള്ള എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും കൂടാതെ ആഫ്രിക്കയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളിലും വിനാശകരമായ ആക്രമണങ്ങള്‍ നടത്താന്‍ ഈ മിസൈലിന് കഴിയും

 




, ഈ മിസൈല്‍ 'ബീജിംഗിനെയും മറ്റ് പല നിര്‍ണായക ചൈനീസ് നഗരങ്ങളെയും ആദ്യമായി ഇന്ത്യന്‍ കര അധിഷ്ഠിത ആണവായുധങ്ങളുടെ പരിധിയില്‍ കൊണ്ടുവരും, ഇതോടു കൂടി വിശ്വസനീയമായ ആണവ പ്രതിരോധം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ സ്ഥാപിക്കുപ്പെടും.


ഇന്ത്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്




എന്നാല്‍ ഇതില്‍ ഒതുങ്ങുന്നില്ല ഗ്ലോബല്‍ ടൈംസിന്റെ വാര്‍ത്ത, മറിച്ച് ഇന്ത്യക്ക് ഉപദേശം നല്‍കാനും അവര്‍ തയ്യാറാകുന്നുണ്ട്.


ഇന്ത്യയുള്‍പ്പെടെ ദക്ഷിണേഷ്യയിലെ എല്ലാ പാര്‍ട്ടികളും മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തുമെന്ന് ചൈന പ്രതീക്ഷിക്കുന്നു,




ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1172 ഉദ്ധരിച്ചാണ് ബീജിംഗും മറ്റ് ചൈനീസ് നഗരങ്ങളും തങ്ങളുടെ പരിധിക്കുള്ളില്‍ ഉള്‍ക്കൊള്ളുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താനുള്ള ഇന്ത്യയുടെ പദ്ധതിക്ക് മറുപടിയായി ചൈനീസ് വിദേശ കാര്യ മന്ത്രാലയം എത്തിയത് എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് .


ഐക്യ രാഷ്ട്ര സഭാ പ്രമേയം 1172 , 1998 ലെ ഇന്ത്യയുടെ ആണവ ബോംബ് പരീക്ഷണങ്ങളെ അപലപിക്കുകയും കൂടുതല്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.



ഇത് ഒരു കച്ചി തുരുമ്പ് ആക്കിയാണ് ഇത്തരം നടപടികളില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോകണം എന്ന് ചൈന ആവശ്യപ്പെടുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ നിന്നും ലോകം ഒരുപാടു മുന്നോട്ട് പോയി. അന്ന് ഇന്ത്യക്കെതിരെ ഉപരോധം കൊണ്ട് വരണം എന്ന് ശക്തമായി വാദിച്ചു കൊണ്ടിരുന്ന അമേരിക്ക ഇന്ന് മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി ആയി കാണുന്നത് ഇന്ത്യയെയാണ്.


ഈയൊരു ഓല പാമ്പു കാട്ടി ഇന്ത്യയെ ഭയപ്പെടുത്താന്‍ കഴിയില്ല എന്ന് ആര്‍ക്കെങ്കിലും കൃത്യമായി അറിയാമെങ്കില്‍ അത് ചൈനക്കാണ്. എന്നിട്ടും ചൈനീസ് മുഖ പ്രസംഗം ഇന്ത്യയോട് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കുന്നുവെങ്കില്‍ അതിന്റെ കാരണം വ്യക്തമാണ്. തങ്ങളുടെ രാജ്യ സുരക്ഷ സംരക്ഷിക്കുവാന്‍ ഇന്ത്യ ഏതറ്റം വരെയും പോകും എന്ന് അവര്‍ക്ക് ഇപ്പോള്‍ വ്യക്തമായി അറിയാം.

 




ഇന്ത്യക്കൊപ്പമാണ് ജപ്പാന്‍ ഓസ്‌ട്രേലിയ അമേരിക്ക ഇംഗ്ലണ്ട് ഫ്രാന്‍സ് എന്ന വന്‍ ശക്തികള്‍ എന്നും അവര്‍ക്കറിയാം ഇത് ചൈനയെ വ്യക്തമായും ഭയപ്പെടുത്തുന്നുണ്ട്, പ്രേത്യേകിച്ചും ഗാല്‍വാന്‍ വാലി സംഭവത്തിന് ശേഷം.



അതിനു മുന്‍പ് വരെ ചൈന നടത്തി കൊണ്ടിരുന്ന ഭീഷണികള്‍ ഒന്നും അതിനു ശേഷം ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന് ശ്രദ്ധേയമാണ്. അന്ത ഭയം ഇരിക്കട്ടും എന്ന് മാത്രമേ ചൈനയോട് നമുക്ക് പറയാനുള്ളൂ. അത് നമുക്ക് രണ്ടു പേര്‍ക്കും നല്ലതു മാത്രമേ ചെയ്യൂ




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (16 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (35 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (49 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends