Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

കുഞ്ഞ് വാവയ്ക്ക് സ്വാഗതം; പ്രാർത്ഥനയുടെയും ആശങ്കയുടെയും നിർണായക മണിക്കൂറുകൾ കടന്ന് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം, ആകാശത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് എയര്‍ഇന്ത്യ

07 OCTOBER 2021 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ദൃസാക്ഷികളായ യാത്രക്കാരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. പ്രാർത്ഥനയുടെയും ആശങ്കയുടെയും നിർണായക മണിക്കൂറുകൾ കടന്ന് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. ആകാശത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് എയര്‍ഇന്ത്യ. വെല്‍ക്കം കുഞ്ഞുവാവേ എന്ന ക്യാപ്ഷനോടെയാണ് എയര്‍ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണു സംഭവം നടന്നത്. ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണു വിമാനം പുറപ്പെട്ടത്. അല്‍പ സമയത്തിനുള്ളില്‍ യുവതിക്കു പ്രസവ വേദന അനുഭവപ്പെടുകയുണ്ടായി. യുവതിഏഴുമാസം ഗര്‍ഭിണിയായിരുന്നു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്റ്റര്‍മാരേയും കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്‌സുമാരും അധികൃതർ കണ്ടെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍ക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു ഇവർ. കൂടാതെ വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഈ യാത്രയ്ക്ക് ഉണ്ടായിരുന്നു. വിമാനം നിയന്ത്രിച്ചിരുന്നതിൽ ഒരാൾ വനിതയായിരുന്നു. ഷോമ സൂര്‍, ആര്‍.നാരംഗം എന്നീ പൈലറ്റുമാരും സെയ്ഫ് ടിന്‍വാല എന്ന ഫസ്റ്റ് ഓഫിസറുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ എയര്‍ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിടാന്‍ അനുമതി നേടുകയും ചെയ്തു. 2 മണിക്കൂര്‍ പറക്കലാണു ഫ്രാങ്ക്ഫര്‍ട്ടിലേക്കുണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്ഫര്‍ട്ടിൽ ലാൻഡ് ചെയ്തു. ഇറങ്ങിയ ഉടന്‍ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. സാധാരണ പുലര്‍ച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.

അതേസമയം യുവതിക്ക് സുഖപ്രസവം എളുപ്പമാക്കിയതിന് ക്രൂവിന് അഭിനന്ദനങ്ങളുമായി എയര്‍ഇന്ത്യ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. വിമാനത്തിലെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പ്രത്യേക സല്യൂട്ട്. ഞങ്ങളുടെ വിമാനത്തില്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു, ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ ജീവനക്കാര്‍ക്ക് പരിചയമുണ്ട് എന്നും അവർ കുറിക്കുകയായിരുന്നു.

 

അമ്മയ്ക്കും കുഞ്ഞിനും ഉടനടി വൈദ്യസഹായം ലഭിക്കുന്നതിനായി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.ഫ്രാങ്ക്ഫര്‍ട്ടിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വിമാനം അവിടെ ഇറങ്ങുമ്ബോള്‍ ആവശ്യമായ തയ്യാറെടുപ്പിനായി അമ്മയെയും കുഞ്ഞിനെയും ഉടന്‍ കൊണ്ടുപോയി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ കുടുംബവുമായി നിരന്തര സമ്ബര്‍ക്കം പുലര്‍ത്തുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്നു. താമസിയാതെ അവര്‍ ഞങ്ങളോടൊപ്പം വീട്ടിലേക്ക് പറക്കും. ദൈവം കുഞ്ഞിന് ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹിക്കട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (32 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (44 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (50 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends