Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

വെല്ലുവിളി തുടർന്ന് ചൈന മലക്കം മറിഞ്ഞ് അമേരിക്ക തായ്‌വാൻ യുദ്ധം ഉടൻ ...

07 OCTOBER 2021 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ലോകം അടുത്ത് തന്നെ ഒരു ചൈനാ തായ്‌വാൻ  യുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.  അത്ര മാത്രം അതി രൂക്ഷവും അധിനിവേശ പരവുമായ നടപടികൾ ആണ് തായ്‌വാനെതിരെ ചൈനീസ് വ്യോമ സേന പുറത്തെടുക്കുന്നത്.

 

 

 

 

 

 

 

 

 

തിങ്കളാഴ്ച നടന്ന കടന്നുകയറ്റത്തോടുകൂടെ  ചൈനീസ് വിമാനങ്ങൾ  തുടർച്ചയായി 4 ദിവസം ആണ് പ്രകോപനപരമായ അധിനിവേശങ്ങൾ നടത്തിയിരിക്കുന്നത് , ഇതിനോടകം ചൈന ഏകദേശം 150 വിമാനങ്ങൾ തായ്‌വാൻ പ്രതിരോധ മേഖലയിലേക്ക് അയച്ചിട്ടുണ്ട് 

 

 

 

 

 

 

 

 

എന്നാൽ ഒരു  തരത്തിലും വിട്ടു കൊടുക്കില്ല എന്ന് തന്നെയാണ് തായ്‌വാൻ വ്യക്തമാക്കിയിരിക്കുന്നത്. അവസാന ശ്വാസം വരെ പൊരുതുമെന്നും, ചൈനീസ് അധിനിവേശം തടയാൻ ഏതറ്റം വരെയും പോകും എന്ന് വ്യക്തമാക്കി കൊണ്ട്  തായ്‌വാനീസ് പ്രസിഡന്റും രംഗത്ത് വന്നു. ഇതോടെ കലുഷിതമായിരിക്കുകയാണ് ചൈനീസ് അതിർത്തിയിലെ സാഹചര്യങ്ങൾ  

കൂടാതെ ചൈനീസ് അധിനിവേശ വിഷയത്തിൽ ശക്തമായ നടപടികൾ തന്നെ എടുക്കും എന്ന് ജപ്പാനും  ഓസ്‌ട്രേലിയയും വ്യക്തമാക്കിട്ടുണ്ട്   

 

 

 

 

 

 

 

 

 

 

 

 

 

എന്നാൽ ഈ സാഹചര്യത്തിൽ ശ്രദ്ധേയമായിരിക്കുകയാണ് ഈ വിഷയത്തിലെ അമേരിക്കൻ നിലപാട്.തായ്‌വാനെ ചൈന ആക്രമിക്കുകയാണെങ്കിൽ ഒരു തുറന്ന യുദ്ധം തന്നെ ചൈനക്കെതിരെ നടത്തണം എന്നതാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നത്. എന്നാൽ അമേരിക്കയിലെ ഉന്നത നേതൃത്വം ഇത് തന്നെയാണോ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമല്ല  

 

 

 

 

 

 

 

 

 

 

ചൈന തായ്‌വാൻ കീഴടക്കാൻ ശ്രമിച്ചാൽ തുറന്ന ആക്രമണം തന്നെ നടത്തുക  എന്നതാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നത് എന്ന്  ദി ഗാർഡിയൻ പത്രമാണ്   റിപ്പോർട്ട് ചെയ്തിരിക്കുന്നത് . എന്നാൽ അത് ഒരു അബദ്ധം ആയേക്കാം എന്നും അമേരിക്കൻ ജനങ്ങൾക്ക്  മുന്നറിയിപ്പ് കൊടുക്കാൻ പത്രം  മടിക്കുന്നില്ല. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് 

 

 

 

 

 

 

 

 

 

 

 

എന്നാൽ മറ്റ് പല കാര്യങ്ങളിലും ചൈനയെ തുറന്ന്  എതിർക്കുന്നുണ്ടെങ്കിലും മുൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലഘട്ടത്തിൽ ചൈനയോട് കടുത്ത നിലപാട് എടുത്തിരുന്ന അമേരിക്ക തങ്ങളുടെ നിലപാട് മയപ്പെടുത്തുകയാണോ എന്ന തരത്തിലുള്ള പ്രസ്താവന ആണ് അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡന്റെ ഭാഗത്തു നിന്നും അടുത്ത കാലത്തായി ഉയർന്നു വന്നത്. 

 

 

 

 

 

 

 

ജയിക്കും എന്ന് ഉറപ്പില്ലാത്ത യുദ്ധങ്ങളിലൊന്നും അമേരിക്ക ഇനി ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന് ഈയടുത്താണ് ജോ ബൈഡൻ തുറന്നു പറഞ്ഞത്. ഇത് തായ്‌വാനെതിരെയുള്ള അധിനിവേശങ്ങൾക്ക് ആക്കം കൂട്ടാൻ  തീർച്ചയായും ചൈനയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. എന്തായാലും വലിയ മലക്കം മറിച്ചൽ തന്നെയാണ് അമേരിക്ക തങ്ങളുടെ പ്രഖ്യാപിത നയങ്ങളിലും മൂല്യങ്ങളിലും വരുത്തിയിട്ടുള്ളത് എന്നാണ് വ്യക്തമാകുന്നത്. 

 

 

 

 

 

 

 

 

 

ഇതിന്റെ വ്യക്തമായ തെളിവാണ് തങ്ങൾ തായ്‌വാനെ അല്ല ചൈനയെ ആണ് അംഗീകരിക്കുന്നത് എന്ന പ്രെസിഡന്റ് ബൈഡന്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന അഭിപ്രായം. 

 

 

 

 

 

 

 

 

 

 

  ചൈനയെ മാത്രം അംഗീകരിച്ചു കൊണ്ട് തായ്‌വാനെ അംഗീകരിക്കാത്ത തായ്‌വാൻ ഉടമ്പടി എന്നറിയപ്പെടുന്ന ചൈനയും അമേരിക്കയും തമ്മിൽ നിലവിൽ വന്ന ഉടമ്പടി   പാലിക്കാൻ താനും ചൈനീസ് പ്രെസിഡന്റ്  ഷി ജിൻപിങ്ങും സമ്മതിച്ചതായിട്ടാണ്  യുഎസ് പ്രസിഡന്റ് ജോ ബിഡൻ വ്യക്തമാക്കിയത്.  

 

 

 

 

 

 

 

 

 

ചൈന തായ്‌വാനെ ആക്രമിക്കുകയാണെങ്കിൽ അതിൽ ഒരു തരത്തിലും ഇടപെടാതെ തങ്ങളുടെ ഭാഗം സുരക്ഷിതമാക്കുക എന്ന അമേരിക്കൻ നയമാണ്   ഇതിലൂടെ വ്യക്തമാകുന്നത്  ഇത് അമേരിക്ക മുൻപ് പാലിച്ചു വന്ന നയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒന്നാണ്. 

 

 

 

 

 

 

 

 

 

 

ചൈനയുമായുള്ള ഒരു യുദ്ധം ഒരു പക്ഷെ വലിയ നാശ നഷ്ടത്തിലേക്ക് അമേരിക്കയെ കൊണ്ടെത്തിച്ചേക്കാം എന്നും, അത് കൊണ്ട്  തന്നെ അതിൽ ഇടപെടേണ്ട എന്നുമുള്ള ഒരു നയം ആണ് അമേരിക്ക സ്വീകരിക്കാൻ സാധ്യത. മാത്രമല്ല ഏതെങ്കിലും തരത്തിൽ ചൈന തായ്‌വാനെ ആക്രമിച്ചു കഴിഞ്ഞാൽ ആ കാരണം പറഞ്ഞ് ചൈനയെ പൂട്ടുക ആണ് അമേരിക്കൻ നയം എന്നതിന്റെ സാധ്യതയാണ് ഇവിടെ കാണാൻ സാധിക്കുന്നത്  

 

 

 

 

 

 

 

 

 

തായ്‌വാനും ബീജിംഗും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്നതിന് ഇടയിൽ ആണ് ചൈനയെ മാത്രമേ ഞങ്ങൾ അംഗീകരിക്കുന്നുള്ളൂ എന്ന ഈ  പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതാണ് അങ്ങേയറ്റം ശ്രദ്ധേയമായിരിക്കുന്നത്.  

 

 

 

 

 

 

 

 

 

തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് തുടർച്ചയായി നാല് ദിവസം കൊണ്ട് റെക്കോർഡ് എണ്ണം  യുദ്ധ വിമാനങ്ങൾ ആണ് ചൈന അയച്ചത് .ഇത് തായ്‌വാന്റെ  ദേശീയ ദിനത്തിന് മുന്നോടിയായി തായ്‌വാൻ പ്രസിഡന്റിന് ഉള്ള  ഒരു മുന്നറിയിപ്പായി കാണാമെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു. ഈ വരുന്ന ദേശീയ ദിനത്തിൽ തായ്‌വാനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് തായ്‌വാൻ എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. 

 

 

 

 

 

 

 

 

 

 

 

തായ്‌വാൻ സർക്കാർ ദ്വീപിനെ ഔപചാരികമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നതിൽ ബീജിംഗ് അങ്ങേയറ്റം  ആശങ്കാകുലരാകുന്നുവെന്നും ആ  ദിശയിൽ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുന്നതിൽ നിന്ന് തായ്‌വാൻ  പ്രസിഡന്റ് സായ് ഇംഗ്-വെനെ പിന്തിരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിശകലന വിദഗ്ധർ മുമ്പേ തന്നെ  മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ  കുറച്ച് വർഷങ്ങളായി  തായ്‌വാൻ പാർലമെന്ററി കമ്മിറ്റി 240 ബില്യൺ തായ്‌വാൻ ഡോളർ അഥവാ 8.6 ബില്യൺ ഡോളർ തുക തായ്‌വാൻ സൈന്യത്തിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിനിയോഗിച്ചിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചു എന്ന് മാത്രമല്ല പലതരത്തിലുള്ള ഭീഷണികളും ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്തിരുന്നു. 

 

ഈ സാഹചര്യത്തി ലും തങ്ങൾ ചൈനയെ മാത്രമേ അംഗീകരിക്കുന്നുള്ളു എന്ന അമേരിക്കയുടെ പ്രസ്താവന മനസാക്ഷിക്ക് നിരക്കാത്തത് ആണ് എന്ന് മാത്രമേ പറയാനുള്ളൂ

 

 

 

 

 

 

 

 

 

ഞാൻ മിസ്റ്റർ ഷിയുമായി തായ്‌വാനെക്കുറിച്ച് സംസാരിച്ചു. തായ്‌വാൻ ഉടമ്പടി ഞങ്ങൾ അനുസരിക്കും എന്ന് ഞങ്ങൾ പരസ്പരം സമ്മതിച്ചു വെന്ന്  പ്രസിഡന്റ് ബൈഡൻ  പറഞ്ഞു.  എന്നാൽ ഈ കരാർ പാലിക്കുക എന്നതിൽ കൂടുതലായി എന്തെങ്കിലും    അദ്ദേഹം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ലെന്നും  പ്രെസിഡന്റ് പറഞ്ഞു    



 

 

 

 

 

 

 

 

 

അതെ സമയം വാഷിംഗ്ടണിന്റെ തായ്‌വാൻ റിലേഷൻസ് ആക്റ്റിന്റെ ഭാഗമായി  തായ്‌വാനിലേക്ക് ആയുധങ്ങൾ വിൽക്കുന്നത് അമേരിക്ക  തുടർന്നു പോരുകയാണ് .ഇനി ഏതെങ്കിലും രീതിയിൽ ചൈന ഒരു നടപടി എടുത്തതിനു ശേഷം പ്രവർത്തിക്കാം എന്ന തരത്തിൽ കാത്തിരിക്കുകയാണോ അമേരിക്കയും സഖ്യ കക്ഷികളും എന്നും വ്യക്തമല്ല. 

 

 

 

 

 

 

 

 

 

 

എന്നാൽ സൂചനകൾ  വ്യക്തമാക്കുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഒരു യുദ്ധത്തിൽ ഏർപ്പെടുവാൻ അമേരിക്ക താല്പര്യപ്പെടുന്നില്ല എന്ന് തന്നെയാണ്.എന്തായാലും ഈ ഒരു നിലപാട് പരസ്യമായി പറയുന്നതിലൂടെ തായ്‌വാന്റെ സുരക്ഷാ സാഹചര്യം അതി രൂക്ഷമാക്കുക തന്നെയാണ് അമേരിക്ക ചെയ്യുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (22 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (29 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (41 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (47 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends