Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ഇന്ത്യയോട് യുദ്ധത്തിനിറങ്ങിയ ചൈനയ്ക്ക് എട്ടിന്റെ പണി.. വയ്യാത്ത പട്ടി കയ്യാല കേറരുത് എന്നു പറയുന്നത് വെറുതെയല്ല

08 OCTOBER 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

എത്ര കൊടും തണുപ്പിലും ഇന്ത്യാമഹാ രാജ്യത്തിന്റെ അതിര്‍ത്തി നമ്മുടെ സൈനീകരില്‍ സുരക്ഷിതമാണ്. ലഡാക്കില്‍ നമ്മുടെ ചുണക്കുട്ടികള്‍ അത് തെളിയിച്ചതാണ്, ഏത് കാലാവസ്ഥാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള ട്രൈനിങ് നല്‍കിയാണ് നമ്മുടെ സൈനീകരെ നാം അതിര്‍ത്തിയിലേയ്ക്ക് അയക്കുന്നത്... എന്നാല്‍ ചൈനയുടെ കാര്യം അങ്ങനെയല്ല...ഞങ്ങളാണ് ഏറ്റവും വലിയ സൈന്യം എന്ന് ലോകത്തെ കാണിക്കാന്‍ അവിടുത്തെ യുവാക്കള്‍ക്ക് 18 വയസ്സ് തികയുന്നതും കാത്തിരിരിക്കുകയാണവര്‍ നേരെ കൊണ്ട് സൈന്യത്തില്‍ ചേര്‍ക്കാന്‍...

 

 

 

 

 

 

 

കഴിഞ്ഞ വര്‍ഷം ഒരു വീഡിയൊ പുറത്തുവന്നിരുന്നു.. ലഡാക്ക് അതിര്‍ത്തിയിലേയ്ക്ക് ബസ് മാര്‍ഗം ചൈനീസ് സൈനീകരെ കൊണ്ടുപോകവേ അവര്‍ കരഞ്ഞു നിലവിളിക്കുന്നത്... ഇതെല്ലാം എങ്ങനെയാണ് ചൈനീസ് സൈന്യം എന്നത് പുറംലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു അത്.....

ചൈനീസ് എന്നാല്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിവരിക ഗുണനിലവാരമില്ലാത്തത് എന്നൊരു അര്‍ത്ഥമായിരിക്കും.. അതുപോലെ തന്നെ ചൈനീസ് സൈനീകരും ഗുണനിലവാരമില്ലാത്തവരാണോ എന്നു തോന്നിപ്പോകും ഇപ്പോള്‍ പുറത്തുവരുന്ന ഈ വാര്‍ത്ത...

 

 

 

 

 

 

 



ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട ചൈനീസ് സൈനികര്‍ പലവിധ രോഗങ്ങളാല്‍ മരണമടയുകയോ അതിര്‍ത്തിയില്‍ നിന്ന് മടങ്ങുകയോ ചെയ്യുകയാണിപ്പോള്‍. കഴിഞ്ഞ ഡിസംബറിനു ശേഷം കമാന്‍ഡര്‍ തലത്തില്‍ മാത്രം നാല് പേരാണ് മരിക്കുകയോ ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെടുകയോ ചെയ്തത്.

 

 

 

 

 

 

 



ഡിസംബറിന് ശേഷം പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ചുമതലയില്‍ നിന്ന് ആദ്യം ഒഴിഞ്ഞ ചൈനീസ് കമാന്‍ഡര്‍ വളരെ പെട്ടെന്നു തന്നെ രോഗബാധിതനായി മരിച്ചു. മറ്റൊരാള്‍ രോഗത്തിന്റെ പിടിയിലായി അത്യാസന്ന നിലയിലാണ് മേഖലയിലെ പദവി ഒഴിഞ്ഞത്. സെപ്റ്റംബറിലാണ് വാംഗ് ഹൈജിയാംഗിനെ സീ ജിന്‍പിംഗ് പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ചുമതലയിലേക്ക് നിയോഗിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ സാവോ സോംഗി ആയിരുന്നു ഇന്ത്യന്‍ അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍. അദ്ദേഹത്തിനു ശേഷം ജനറല്‍ സാംഗ് സുഡോംഗ് കമാന്‍ഡറായി.

സുഡോംഗ് ഏഴുമാസം മാത്രമാണ് കമാന്‍ഡറായത്. തുടര്‍ന്ന് കമാന്‍ഡറായ ജനറല്‍ സി ക്വിലിന് രണ്ടു മാസം മാത്രമേ ആ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുള്ളു. സി ക്വിലിന്റെ പിന്‍ഗാമിയായാണ് വാംഗ് ഹൈജിയാംഗ് എത്തിയിരിക്കുന്നത്. ഇതില്‍ ജനറല്‍ സാംഗ് സുഡോംഗ് ചുമതലയൊഴിഞ്ഞതിനു ശേഷം രോഗബാധിതനായി ഒക്ടോബര്‍ ഒന്നിന് മരിച്ചു. സു ക്വിലിനും രോഗബാധയാല്‍ അവശനാണ്. ആമാശയത്തെയും ഹൃദയത്തേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളാണ് ഇവരെയെല്ലാം വേട്ടയാടുന്നത്,

 

 

 

 

 

 

 

 

 



ഇന്ത്യന്‍ അതിര്‍ത്തിയിലെ കഠിനമായ പരിതസ്ഥിതികളില്‍ അക്ഷരാര്‍ത്ഥത്തില്‍ ചൈനീസ് സൈനികര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിതസ്ഥിതികളുമായി താദാത്മ്യം പ്രാപിക്കാന്‍ വേണ്ട സമയം ചൈന സ്വന്തം സൈനികര്‍ക്ക് നല്‍കുന്നില്ലെന്നാണ് ഇതിനെതിരെ ചൈനയില്‍ തന്നെ ഉയരുന്ന ആക്ഷേപം. ഇത് ചൈനീസ് സൈനികര്‍ക്ക് രോഗം പിടിപെടാന്‍ കാരണമാകുന്നു. കൊടുമുടിയിലെ കാലാവസ്ഥയും അതി ശൈത്യവും ഓക്‌സിജന്റെ അഭാവവുമാണ് ചൈനീസ് സൈനികരെ രോഗബാധിതരാക്കുന്നത്. രോഗങ്ങളുടെ പ്രളയമാണ് ചൈനീസ് സൈനികര്‍ നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

 

 



ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്കുമാത്രമല്ല സാധാരണ സൈനികര്‍ക്കും അതി കഠിന രോഗങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാവിധ സംവിധാനങ്ങളോടും കഴുന്ന ഉന്നത സൈനീകരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സൈനീകരുടെ കാര്യം പറയേണ്ടതില്ലല്ലൊ....

 

 

 

 

 

 

 

 

 

 



എന്നാല്‍ ഏത് കഠിനമായ കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കരുത്താണ് നമ്മുടെ സൈനികരുടെ പ്രത്യേകത. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സിയാച്ചിന്‍ യുദ്ധഭൂമിയില്‍ വിജയകരമായി പരിശീലനം നേടിയിട്ടുള്ളവരാണ് ഇന്ത്യയുടെ മൗണ്ടന്‍ ബ്രിഗേഡ്. അവരെ തോല്‍പ്പിക്കണമെങ്കില്‍ ചൈനനയുടെ ഈ ഗുണമേന്മയില്ലാത്തതിനൊന്നും കഴിയില്ലെന്ന് അവര്‍ ഒന്നുകൂടി തെളിയിക്കുകയാണ്............

 

 

 

 

 

 

 

 



ചൈനീസ് അതിര്‍ത്തിയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥയുമായി പരിചയിക്കാന്‍ പതിനാല് ദിവസമാണ് ഇന്ത്യ സൈനികര്‍ക്ക് നമ്മുടെ രാജ്യം നല്‍കുന്നത്. പതിനാല് ദിവസത്തില്‍ ആദ്യ ആറു ദിവസം 9,000 മുതല്‍ 12,000 അടിവരെ ഉയരമുള്ള പ്രദേശത്താണ് സൈനികര്‍ താമസിക്കുക. ആ സമയത്ത് ചെറിയ പരിശീലനങ്ങള്‍ മാത്രമാണ് ചെയ്യുക. അടുത്ത നാല് ദിവസം 12,000 അടിമുതല്‍ 15,000 അടിവരെയുള്ള പ്രദേശത്ത് സൈനികര്‍ ക്യാമ്പ് ചെയ്യും.

 

 

 

 

 

 

 

 

മലകയറലും ഭാരം താങ്ങിയുള്ള പരിശീലനവും സൈന്യം നടത്തും. അടുത്ത നാലുദിവസം 15,000 അടിക്ക് മുകളിലുള്ള പ്രദേശത്തായിരിക്കും ക്യാമ്പ്. കുറച്ചു കൂടി കഠിനമായ പരിശീലനമായിരിക്കും ഈ സമയത്ത് അവര്‍ക്ക് നല്‍കുക. ഇങ്ങനെ പരിതസ്ഥിതികളുമായി ഇണങ്ങിയതിന് ശേഷമേ ഇന്ത്യ സൈനികരെ ചൈനീസ് അതിര്‍ത്തികളിലെ യുദ്ധ ഭൂമിയില്‍ നാം അയക്കാറുള്ളൂ. സിയാച്ചിനില്‍ നിയോഗിക്കപ്പെടുന്ന സൈനികര്‍ക്ക് 21 ദിവസമാണ് പ്രദേശത്തോടിണങ്ങാന്‍ നല്‍കുന്നത്.

 

 

 

 

 

 

 

 



ഇങ്ങനെയുള്ള കരുത്തന്മാര്‍ക്കുമുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഘര്‍ഷത്തില്‍ ചൈനയുടെ 40 അല്ല അതില്‍ കൂടുതല്‍ പേരെ ഇന്ത്ര്യന്‍ സൈന്യം കൊന്നു എന്നുപറഞ്ഞാലും അത്ഭുതപ്പെടാനില്ല..

 

 

 

 

 

 

 

 

 

 



ആ സംഭവത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ വലിയ സൈനിക വിന്യാസം നടത്തുന്നത്. അന്നു മുതല്‍ തന്നെ ചൈനീസ് സൈനികര്‍ പ്രദേശത്തെ കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാതെ തിരിച്ചു പോയി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ വാര്‍ത്തകളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (24 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (31 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (43 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (49 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends