Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഈ കാഴ്ച കണ്ടാല്‍ ബൈഡന്‍ ചങ്കുപൊട്ടി ചാവും ഈ കിടക്കുന്നതെല്ലാം... അമേരിക്കയുടെ അഭിമാനമല്ലേ

08 OCTOBER 2021 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

തങ്ങള്‍ പിന്മാറിയ ശേഷം താലിബാന്‍ തങ്ങളുടെ ആയുധങ്ങളെല്ലാം പിടിച്ചെടുക്കും എന്നുള്ള പൂര്‍ണ ബോധ്യം അമേരിക്കയ്ക്കുണ്ടായിരുന്നു.. എന്നാല്‍ ഇങ്ങനെ ആക്രി സാധനങ്ങള്‍ അടുക്കി ഇട്ടിരിക്കും പോലെ തെരുവില്‍ വില്‍പ്പനയ്ക്കിട്ടിരിക്കും എന്ന് ഒരിക്കലും വിചാരിച്ചുകാണില്ല,

 

 

 

 

 

 

 

 

 



എസ്മത്തുള്ള എന്ന അഫ്ഗാനിലെ ആയുധ വ്യാപാരി ഏതാണ്ട് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കാണ്ടഹാര്‍ പ്രവിശ്യയില്‍ സ്വന്തം കട ആരംഭിച്ചത്. അഫ്ഗാനിസ്ഥാന്‍ സൈനികരേയും പൊലീസുകാരേയും നേരിട്ട് കണ്ട് സംസാരിച്ച് വിലയുറപ്പിച്ച് അവരില്‍ നിന്നും ആയുധങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് താന്‍ സ്വീകരിച്ചതെന്നാണ് എസ്മത്തുള്ള പറയുന്നത്.

 

 

 

 

 

 

 

 

 

 

അമേരിക്ക എപ്പോള്‍ വേണമെങ്കിലും തങ്ങളെ ഉപേക്ഷിച്ചുപോകുമെന്ന അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന അഫ്ഗാന്‍ സൈനികരും പൊലീസുകാരുമെല്ലാം ഈ ആയുധങ്ങളെല്ലാം തനിക്ക് നല്‍കി. ഇങ്ങനെ വാങ്ങിയവയില്‍ ചില ആയുധങ്ങള്‍ താലിബാനു തന്നെ വിറ്റു..അല്ലാതെ ആവശ്യക്കാരായി വന്നവര്‍ക്കും ആയുധങ്ങള്‍ വിറ്റതായാണ് എസ്മത്തിന്റെ വെളിപ്പെടുത്തല്‍.

 

 

 

 

 

 

 

 

 

 



ഇത് ഒരു ആയുധകച്ചവടക്കാരന്റെ അനുഭവമാണ്...ഇത്തരത്തില്‍ നിരവധി ആയുധ വ്യാപാരികളുണ്ട് അഫ്ഗാനില്‍ അവരെല്ലാം ഇപ്പോള്‍ കോടീശ്വരന്മാരാണ്, എല്ലാം അമേരിതക്ക നല്‍കിയ സൗഭാഗ്യം.

അമേരിക്കന്‍ നിര്‍മിത തോക്കുകള്‍ക്ക് പുറമേ ഗ്രനേഡ്, ബൈനോക്കുലര്‍, രാത്രി കാഴ്ച നല്‍കുന്ന കണ്ണടകള്‍ എന്നിവയെല്ലാം അഫ്ഗാനിസ്ഥാനിലെ ആയുധവ്യാപാരികളില്‍ സുലഭമാണ്. അഫ്ഗാന്‍ സുരക്ഷാ സേനക്ക് അമേരിക്ക നല്‍കിയവയാണ് അഫ്ഗാന്‍ സൈന്യത്തിന്റെ കീഴടങ്ങലോടെ ഇപ്പോള്‍ ആയുധവ്യാപാരികളുടെ കൈകളിലെത്തിയിരിക്കുന്നത്. അമേരിക്കന്‍ നിര്‍മിത എം9 കൈതോക്കിന് 1200 ഡോളര്‍ വരെ ഇവര്‍ നല്‍കിയിരുന്നു. ഇത് അഫ്ഗാന്‍ സൈനികരുടെ മാസ ശമ്പളത്തേക്കാളും വലിയ തുകയായിരുന്നു.

 

 

 

 

 

 

 

 

 



അമേരിക്കന്‍ നിര്‍മിത എം4 കാര്‍ബൈനുകള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. പ്രത്യേകിച്ചും ലേസര്‍ ഘടിപ്പിച്ച ഗ്രനേഡ് ലോഞ്ചര്‍ അടക്കമുള്ള എം4 കാര്‍ബൈനുകള്‍ക്ക് 4000 ഡോളര്‍ വരെ ലഭിച്ചു. കലാഷ്‌നികോവ് തോക്കുകള്‍ക്ക് 900 ഡോളറും റഷ്യന്‍ നിര്‍മിത ഗ്രനേഡ് ലോഞ്ചറുകള്‍ക്ക് 1100 ഡോളറും നാറ്റോ അഫ്ഗാന്‍ സൈനികര്‍ക്ക് നല്‍കിയ തോക്കിന് 350 ഡോളറുമാണ് കച്ചവടക്കാര്‍ നല്‍കിയത്. ഭൂരിഭാഗം കൈമാറ്റങ്ങളും പാക്കിസ്ഥാനി റുപ്പീസിലാണ് നടന്നതെന്നുള്ളതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം.

 

 

 

 

 

 

 

 

 

 

ഈ ആയുധങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നത് അഫ്ഗാനിലെ തന്നെ മറ്റു ഭീകര സംഘടനകളാണ്, അതില്‍ അല്‍ഖായ്ദാ ഭീകരരും ഉള്‍പ്പെടും.. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയുടെ ആയുധം ഉപയോഗിച്ച് അല്‍ഖായ്ദ അമേരിക്കയെ തന്നെ തിരിച്ചടിക്കുമെന്ന്..

 

 

 

 

 

 

 



വലിയ തോതില്‍ അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പെന്റഗണ്‍ തന്നെ സമ്മതിച്ചതാണ്. '2005 മുതല്‍ അഫ്ഗാന്‍ ദേശീയ സേനക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ചെറുകിട തോക്കുകള്‍ മുതല്‍ മെഷീന്‍ഗണ്ണുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇതില്‍ വലിയ ഭാഗം താലിബാന്റെ കൈകളിലെത്തിയെന്നാണ് കരുതപ്പെടുന്നത്' അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

 

 

 

 

 

 

തോക്കുകളേക്കാള്‍ വലിയ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം പിന്മാറിയ മുറക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ചെന്നും അഫ്ഗാന്‍ സുരക്ഷാ സേനയുടെ ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമെല്ലാം പ്രവര്‍ത്തനരഹിതമാക്കിയെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും അറിയിച്ചിരുന്നു.

 

 

 

 

 


 
അതേസമയം, അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെ വ്യാപാരം അഫ്ഗാനിസ്ഥാനില്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയാണ് താലിബാന്‍ ചെയ്തത്. 'ഇവിടെ ആയുധങ്ങള്‍ കച്ചവടം ചെയ്യുന്നുവെന്നത് പൂര്‍ണമായും തെറ്റാണ്. ഞങ്ങളുടെ പോരാളികള്‍ അത്രമേല്‍ ശ്രദ്ധയില്ലാത്തവരല്ല.

 

 

 

 

 

 

 

 

 

ഒരു വെടിയുണ്ട പോലും ആര്‍ക്കും വില്‍ക്കാനാവില്ല. അമേരിക്കയുടെ ആയുധങ്ങളെല്ലാം പിടിച്ചെടുത്ത് ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന് ഉപയോഗിക്കാനായി മാറ്റിയിരിക്കുകയാണ്' എന്നായിരുന്നു താലിബാന്‍ വക്താവിന്റെ വിശദീകരണം. എന്തായാലും തങ്ങള്‍ രാജ്യ സുരക്ഷയ്ക്കായി നിര്‍മിച്ച ആയുധങ്ങള്‍ അഫ്ഗാനില്‍ ആക്രി സാധനങ്ങള്‍ നിരത്തിയിട്ടിരിക്കും പോലെ വില്‍പ്പനയ്ക്കിടും എന്ന് ബൈഡന്‍ പോലും പ്രതീക്ഷിച്ചുകാണില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (19 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (55 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 hour ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (2 hours ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (3 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (3 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends