അഫ്ഗാനില്‍ ജുംഅക്കിടെ ശിയ പള്ളിയില്‍ സ്ഫോടനം; മുപ്പതോളം പേര് കൊല്ലപ്പെട്ടു, തൊണ്ണൂറോളം പേർക്ക് പരിക്ക്: മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല

കാബുളിലേ കുന്ദുസില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ശിയ പള്ളിയില്‍ സ്ഫോടനം. താലിബാനിൽ നിന്നും വന്നിരിക്കുന്ന റിപ്പോർട്ടനുസരിച്ച് നൂറോളം പേര് മരണപെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് ശിയ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചുവെന്നും കുറേ പേര്‍ക്ക് പരിക്കേറ്റുവെന്നും താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
15 പേര് സ്ഫോടനത്തില്‍ മരിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 90ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു. റോയിേട്ടഴ്സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 പേര് സ്ഫോടനത്തില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍, മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.
https://www.facebook.com/Malayalivartha


























