Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

തായ്‌വാന്‍ ചൈന യുദ്ധത്തിന് തിരികൊളുത്തി ഷി ചിന്‍പിങ് 3,00,000 സൈനികര ഒരുക്കി തായ്‌വാനും റെഡി

10 OCTOBER 2021 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

യുദ്ധാന്ധരീക്ഷം നിലനില്‍ക്കുന്ന റിപ്പബ്ലിക് ഓഫ് ചൈനകളില്‍. വീണ്ടും പ്രകോപനത്തിന്റെ കനല്‍ കോരിയിട്ടിരിക്കുകയാണ് ചൈന, റിപ്പബ്ലിക് ഓഫ് ചൈനകള്‍ എന്നുപറയാന്‍ കാരണം തായ്വാന്റെ പേരും റിപ്പബ്ലിക് ഓഫ് ചൈന എന്നുതന്നെയാണ്.

തായ്‌വാനും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1949 ഒക്ടോബര്‍ 1 നാണ് വിപ്ലവം ജയിച്ച് ചൈന നിലവില്‍ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്ലവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

തായ്‌വാനാണ് യഥാര്‍ഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങള്‍ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നുണ്ട്. എന്നാല്‍ തായ്വാനെ ഒരു രാജ്യമായി ചൈന ഇതുവരെയും അംഗീകരിച്ചിട്ടില്ല. അത് തങ്ങളുടെ ഭാഗമാണെന്നുള്ള അവകാശവാദങ്ങള്‍ അന്നുമുതലേ തുടങ്ങിയതാണ്.... അതിപ്പോള്‍ പിടിച്ചടക്കിയിരിക്കും എന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷി ജിങ് പിങ്...

 

 

 

 

 

 

 

 



അതിന്റെ ഭാഗമായി ചൈനയിലെ രാജഭരണത്തിനെതിരായ വിപ്ലവത്തിന്റെ 110ാം വാര്‍ഷിക ആഘോഷങ്ങളുടെ വേദിയിലല്‍ തയ്‌വാനെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഷി, തയ്‌വാന്‍ തങ്ങളുടെ ഭാഗത്തെ പ്രവിശ്യയാണെന്നാണു ചൈനയുടെ അവകാശവാദം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടായിരുന്നു ഷിയുടെ പ്രസ്ഥാവന.

 

 

 

 

 

 

 

 



എന്നാല്‍ ഇതിനു മറുപടിയായി തയ്‌വാന്റെ ഭാവി അവിടത്തെ ജനം തീരുമാനിച്ചുകൊള്ളും എന്നായിരുന്നു തയ്‌വാന്‍ പ്രസിഡന്റിന്റെ പ്രതികരണം. സമാധാനമെന്നു ചൈനീസ് പ്രസിഡന്റ് പറഞ്ഞെങ്കിലും തയ്‌വാനെതിരെ സേനയെ ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ ചൈന ഉറപ്പൊന്നും നല്‍കിയിട്ടില്ല. പിന്നെ ചൈനയുടെ സമാധാനം ലോകം കണ്ടതാണല്ലൗ, കഴിഞ്ഞ ദിവസം വരെ തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ 150ഓളം യുദ്ധവിമാനങ്ങളയച്ചവരാണ് ഇപ്പോള്‍ സമാധാനത്തെ കുറിച്ച് പറയുന്നത്, മാത്രമല്ല മാതൃദേശത്തിന്റെ പുനരേകീകരണമെന്ന ചരിത്രദൗത്യം ഉറപ്പായും പൂര്‍ത്തിയാക്കുമെന്നുള്ള ഷിയുടെ വെല്ലുവിളി ഒരു യുദ്ധ പ്രഖ്യാപനമായി തന്നെയാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

 

 

 

 

 

 



ഹോങ്കോങ്ങിലേതു പോലെ 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന രീതി സമാധാനപൂര്‍വം തയ്‌വാനിലും നടന്നുകാണണം. തയ്‌വാനില്‍നിന്നുള്ള ഭിന്നതയാണ് കൂടിച്ചേരലിന് പ്രധാന തടസ്സമായുള്ളത്. ഇതു ദേശീയ പുനരുജ്ജീവനത്തിന് അപകടമാണെന്നുമായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രസംഗം. എന്നാല്‍ ചൈനയുടെ താല്‍പര്യങ്ങളെ തയ്‌വാന്‍ ജനത തള്ളിയെന്നതു വ്യക്തമാണെന്നു തയ്‌വാന്‍ ഭരണകൂടം അറിയിച്ചു.

ചൈന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും തയ്‌വാന്‍ ആവശ്യപ്പെട്ടു. 1940 കളിലെ ആഭ്യന്തര യുദ്ധത്തോടെയാണ് ചൈനയും തയ്‌വാനും രണ്ടാകുന്നത്. എന്നാല്‍ സേനയെ ഉപയോഗിച്ചായാലും തയ്‌വാന്‍ സ്വന്തമാക്കണമെന്നാണ് ചൈനയുടെ നിലപാട്. സ്വന്തം ഭരണഘടനയും തിരഞ്ഞെടുപ്പു വഴി ഭരിക്കുന്ന നേതാക്കളുമുള്ള പ്രദേശമാണു തയ്‌വാന്‍. സേനയില്‍ 3,00,000 സൈനികരുമുണ്ട്.

 

 

 

 

 

 



അതേസമയം തന്നെ ചൈനീസ് ഭീഷണി പ്രതിരോധിക്കാന്‍ സൈനിക പരിശീലന പദ്ധതിയും തായ്‌വാന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സൈനീക മേധാവി യേ കൂ ഹോയുടെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. സൈനികര്‍ക്ക് നിരന്തരം പരിശീലനം നല്‍കുന്നുണ്ടെങ്കിലും ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇപ്പോഴത്തെ സൈനിക ബലം മതിയാകില്ലെന്നാണ് തായ്‌വാന്‍ പ്രസിഡന്റിന്റെ വിലയിരുത്തല്‍. അതിനാല്‍ പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്താനാണ് തീരുമാനം. 1949ലെ യുദ്ധത്തിന് ശേഷമാണ് തായ്‌വാന്‍ ചൈനയില്‍ നിന്നും സ്വതന്ത്രമായത്.

 

 

 

 

 

 

 

 

അതേസമയം തന്നെ ചൈനയുടെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട് തായ്‌വാന്‍, ഇതുമായി ബന്ധപ്പെട്ട് തായ്വാന്‍ പ്രസിഡന്റ് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. തായ്‌വാനുമേല്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്ത് വന്നു. എന്നാല്‍ സൈനീക ശക്തിയില്‍ തായ്‌വാനേക്കാള്‍ ഇരട്ടി ശക്തിരാണ് ചൈന. എങ്കിലും പല്ലും നഖവും ഉപയോഗിച്ച് അവരെ നേരിടാന്‍ തന്നെയാണ് തായ്വാന്റെ തീരുമാനം, മാത്രമല്ല തായ്‌വാന്‍ ഒരിക്കലും ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റും കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (20 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (56 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 hour ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (2 hours ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (3 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (3 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends