Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ഭീകരരുടെ റിക്രൂട്ടും സാമ്പത്തീക സഹായവും...തൃശ്ശൂരിലും, വയനാട്ടിലും, കണ്ണൂരിലും എന്‍ഐഎയുടെ മിന്നല്‍ റെയ്ഡ്...

12 OCTOBER 2021 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

രാജ്യത്ത് ഭീകര പ്രവര്‍ത്തനം കൂടി വരികയാണ്, നേരത്തേ ഈ ഭീകരാക്രമണങ്ങള്‍ക്കു വേണ്ട ഫണ്ടുകള്‍ എത്തിയിരുന്നതില്‍ കൂടുതലും പാകിസ്ഥാനില്‍ നിന്നായിരുന്നു. എങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി രാജ്യത്തുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം വലിയ തുക ഭീകര പ്രവര്‍ത്തനത്തിനായി നല്‍കി വരികയാണ്.

കേരളത്തില്‍ നിന്നടക്കം ഫണ്ടുകള്‍ ഭീകര പ്രവര്‍ത്തനത്തിനായി കശ്മീരിലും ഭീകരരുടെ ശക്തി കേന്ദ്രങ്ങളിലും എത്തുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍, മയക്കുമരുന്ന് കച്ചവടത്തിലൂടെയാണ് ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ഫണ്ടുകള്‍ അവര്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ പാക്ക് ഭീകരനില്‍ നിന്നാണ് എന്‍ഐഎയ്ക്ക് ഈ നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമായത്.

 

 

 

ഇതിന്റെ ഭാഗമായി ഒരേ സമയം രാജ്യത്തെ അമ്പതിടങ്ങളില്‍ മിന്നല്‍ റെയ്ഡ് നടത്തുകയായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

 

 

 

 

 

 

 

 

രാജ്യതലസ്ഥാനത്തുനിന്നും പിടിയിലായ പാകിസ്താന്‍ ഭീകരനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭീകര പ്രവര്‍ത്തനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ഫണ്ടിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിവായത്, ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കിന് സമീപത്തുനിന്നാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഈ പാക്ക് ഭീകരനെ പിടികൂടിയത്.

 

 

 

 

 

 

 

 

വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ താമസിച്ചിരുന്നതെന്ന് കണ്ടെത്തി. നവരാത്രി ദിനത്തില്‍ സ്‌ഫോടനം നടത്തലായിരുന്നു ഭീകരന്റെ ലക്ഷ്യം. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

ഈ സാഹചര്യത്തിലാണ് കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എയുടെ പരിശോധന പുരോഗമിക്കുന്നത്. ഉത്തരേന്ത്യയില്‍ മാത്രം 18 സംഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, യു.പി, കശ്മീര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ തേടിയാണ് ഉത്തരേന്ത്യയില്‍ റെയ്ഡ് നടക്കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്ക് സഹായം നല്‍കുന്നവരെയാണ് തേടുന്നത്.

 

 

 

 

 

 

 

 

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണം വര്‍ധിച്ച് വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്. ആളുകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പുതിയ രീതിയാണ് വിവിധ സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.

 

 

 

 

 

 

 

 

ഒരാളെ സ്ഥിരമായി റിക്രൂട്ട് ചെയ്ത് സായുധ പരിശീലനം നല്‍കുന്നതിന് പകരം ആളുകളെ തിരഞ്ഞെടുത്ത് പ്രത്യേക ഓപ്പറേഷനുകള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. കൃത്യം നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഇവരില്‍ നിന്ന് ആയുധങ്ങള്‍ മടക്കി വാങ്ങി പറഞ്ഞുവിടുന്നതാണ് ഇപ്പോഴത്തെ രീതി.

 

 

 

 

 

 

 

 

 

 

അതോടൊപ്പം തന്നെ മുന്ദ്ര തുറമുഖത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നത്. എന്‍.സി.ബി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു ഉന്നതതല അവലോകന യോഗവും ഇന്ന് ചേരുന്നുണ്ട്. തുറമുഖത്ത് എത്തിയ മയക്കുമരുന്നിന് പിന്നിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തല്‍.

 

 

 

 

 

 

 

 

 

രാജ്യവ്യാപകമായി നടക്കുന്ന എന്‍.ഐ.ഐ പരിശോധന കേരളത്തിലും തമിഴ്‌നാട്ടിലും പുരോഗമിക്കുകയാണ്. കേരളത്തില്‍ തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഭീകര്‍ക്ക് ഫണ്ടിംഗ് ചെയ്യുന്നവരെയും മാവോയിസ്റ്റുകളെയും തേടിയാണ് കേരളത്തിലും തമിഴ്‌നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിലാണ് റെയഡ് നടക്കുന്നത്.

 

 

 

 

 

 

 

 

 

പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡില്‍ കേരളത്തില്‍ പിടിയിലായ മാവോയിസ്റ്റ് നേതാവുമായി അടുത്ത ബന്ധമുള്ളവരെയാണ് തേടുന്നത്.

 

 

 

 

 

 

 

 

കര്‍ണാടകയിലെയും കേരളത്തിലെയും ആറോളം സ്ഥലങ്ങളിലും എന്‍ഐഎ തിരച്ചില്‍ നടത്തി. മൂന്ന് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ നിലവിലുണ്ടെന്ന് നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളില്‍ ഒരാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

 

 

 

 

 

 

 

ദക്ഷിണേന്ത്യയില്‍ ആയുധ പോരാട്ടം തുടരാന്‍ മാവോയിസ്റ്റുകള്‍ പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ കോംബിംഗ് ഓപ്പറേഷില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റിലായോടെ ശ്രമം വിജയം കണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (24 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (31 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (43 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (49 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends