ലോകം ചുറ്റി പ്രതിമാസം 75,000 രൂപ സമ്ബാദിക്കുന്ന ഒരു വയസ്സുകാരന്...
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ഏറ്റവും പ്രായം കുറഞ്ഞ വ്ലോഗറാണ് ഒരു വയസ്സുകാരനായ ബ്രിഗ്ഗ്സ്. കാന്‍സാസ്, യൂട്ട, അരിസോണ, ഫ്ലോറിഡ, അലാസ്ക, ന്യൂ മെക്സിക്കോ എന്നിവയുള്‍പ്പെടെ 16 യുഎസ് സംസ്ഥാനങ്ങളിലുടനീളം യാത്ര ചെയ്തു കഴിഞ്ഞു സോഷ്യല്‍ മീഡിയയിലെ ഈ കുട്ടിത്താരം. ഇതോടെ സ്പോണ്സര്ഷിപ്പില് പ്രതിമാസം 75,000 രൂപയാണ് ($ 1,000) ബ്രിഗ്ഗ്സ് എന്ന ഈ ഒരു വയസ്സുകാരന് സമ്ബാദിക്കുന്നത്.
ഇപ്പോള്‍ ബ്രിഗ്ഗ്സിന് ഡയപ്പറുകളും വൈപ്പുകളും ഒന്നും കാശു കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. എല്ലാം സൗജന്യമായി തന്നെ ലഭിക്കും. അടുത്തിടെ ഒരു വയസ്സ് തികഞ്ഞ ബ്രിഗ്സ് ഡാരിംഗ്ടണ്‍ തന്റെ ട്രാവല്‍ ബ്ലോഗര്‍ മാതാപിതാക്കളായ ജെസ്സിനും സ്റ്റീവിനുമൊപ്പം ഇപ്പോള്‍ ഇടാഹോ വെള്ളച്ചാട്ടം കാണാന്‍ പോയിരിക്കുകയാണ്. 2020 ഒക്ടോബര്‍ 14 ന് ജനിച്ച ബ്രിഗ്സ്, മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ നെബ്രാസ്കയിലേയ്ക്കാണ് തന്റെ ആദ്യത്തെ യാത്ര നടത്തിയത്. വെറും 9 ആഴ്ച പ്രായമുള്ളപ്പോള്‍ ആദ്യത്തെ ഫ്ലൈറ്റില്‍ കയറി. അതിനുശേഷം ബ്രിഗ്ഗ് 45 വിമാനയാത്ര ഉള്‍പ്പടെ നടത്തി. യൂട്ടയില്‍ നിന്ന് ഹവായിയിലേക്കുള്ള എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയും നടത്തി.
അലാസ്കയിലെ കരടികള്‍, ന്യൂ മെക്സിക്കോയിലെ ആല്‍ബുക്കര്‍ക്കിയിലെ ബലൂണ്‍ ഫിയസ്റ്റ, യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചെന്നായ്ക്കള്‍, കാലിഫോര്‍ണിയയിലെ ബീച്ചുകള്‍ എന്നിങ്ങനെ ബ്രിഗ്ഗ് ഈ ചെറുപ്രായത്തില്‍ കണ്ട കാഴ്ച്ചകള്‍ നിരവധിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍ തന്റെ മകനായിരിക്കുമെന്ന് ബ്രിഗ്സിന്റെ അമ്മ, ജെസ് പറയുന്നു. ബ്രിഗ്സിന്റെ യാത്രാ വ്ളോഗുകള്‍ക്ക് വലിയ ആരാധകവൃന്ദം ഉണ്ട്. ടിക് ടോക്കില്‍ 250,000 ലൈക്കുകളും ഇന്‍സ്റ്റാഗ്രാമില്‍ 34,000 ഫോളോവേഴ്സും ബ്രിഗ്ഗിനുണ്ട്.
https://www.facebook.com/Malayalivartha