അമ്മക്ക് രസം പരപുരുഷനുമായി ബന്ധപ്പെടല്‍: അസുഖം ബാധിച്ച മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു

ഇങ്ങനെയും ഒരു അമ്മ. അമ്മ ശ്രദ്ധിക്കാത്തതിനാല്‍ അസുഖം ബാധിച്ച മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു.എന്തായാലും കൊച്ചുകുഞ്ഞ് അസുഖം ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ അമ്മമാരുടെ പേര് ചീത്തയാക്കുന്ന ഈ സ്ത്രീ വഴിയാത്രക്കാരെ വിളിച്ച് കയറ്റി മദ്യപിച്ച് മദോന്മത്തയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എല്ലാം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം വന്ന് നോക്കുമ്പോള്‍ കുഞ്ഞ് ്അത്യാസന്ന നിലയില്‍ കിടക്കുന്നതാണ് സ്ത്രീ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്‌സിനെ വിളിച്ചെങ്കിലും രക്ഷിക്കാനായില്ല. തല്‍ഫലമായി സ്ത്രീ അറസ്റ്റിലുമായി.
മൂന്ന് മാസം മാത്രമുള്ള ചാനെല്ലയെ ഗ്രൗണ്ട് ഫ്‌ലോറില്‍ ബേബി റോക്കറില്‍ ഒറ്റയ്ക്ക് കിടത്തിയായിരുന്നു അമ്മ അഴിഞ്ഞാടാന്‍ പോയത്. തുടര്‍ന്ന് അവര്‍ ബസ് സ്‌റ്റോപ്പില്‍ നിന്നും കണ്ടുമുട്ടിയ ഒരു കാമുകനുമൊത്ത് വീടിന്റെ മുകള്‍ നിലയിലെ റൂമില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നുവെന്ന് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. അടുത്ത പ്രഭാതത്തില്‍ ഉണര്‍ന്ന സ്ത്രീ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന സ്വന്തം കുഞ്ഞിനെയാണ് കണികണ്ടത്. പാരാമെഡിക്‌സ് കുഞ്ഞിനെ രക്ഷിക്കാനെന്നോണം എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. വെറുമൊരു ട്രാക്ക് സ്യൂട്ട് മാത്രം ധരിപ്പിച്ച കുട്ടിയെ ഒരു ബ്ലാങ്കറ്റോ ബെഡ് ക്ലോത്തോ ഇല്ലാതെയായിരുന്നു കിടത്തിയിരുന്നതെന്നും പാരാമെഡിക്‌സ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ താഴത്തെ നിലയില്‍ ഒറ്റയ്ക്ക് കിടത്തി പോകാനെടുത്ത തീരുമാനം കടുത്തതായിപ്പോയെന്നാണ് ജഡ്ജ് അഡ്കിന്‍സിനോട് പറഞ്ഞത്.കുഞ്ഞിന് ഛര്‍ദിയും മറ്റ് അസുഖങ്ങളും ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് മഹാപാതകമാണെന്നും കോടതി ആരോപിച്ചു.
അപ്പോള്‍ കുഞ്ഞിന് ജലദോഷം കനത്തതായും ശ്വാസം കഴിക്കാന്‍ പാടുപെടുന്നതായും അഡ്കിന്‍സ് കണ്ടെത്തുകയും പാരാമെഡിക്‌സിനെ വിളിക്കുകയുമായിരുന്നു. എന്നാല്‍ രാവിലെ എട്ട് മണിയോടെ കുട്ടി മരിക്കുകയായിരുന്നു. ഗുരുതരമായ ഈ തെറ്റിന് 18 മാസത്തെ തടവ്, രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍, 18 മാസത്തെ നിരീക്ഷണം എന്നീ ശിക്ഷകളാണ് അഡ്കിന്‍സിന് കോടതി വിധിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha