യുഎസിലെ ഹൂസ്റ്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

യുഎസിലെ ഹൂസ്റ്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥിയായ ജസ്റ്റിന്‍ വര്‍ഗീസ് (19) ആണ് മരിച്ചത്
കഴിഞ്ഞ മാസം 29ന് സ്റ്റാഫോഡ് മര്‍ഫി റോഡ് അവന്യൂവിന് സമീപമാണ് സംഭവം നടന്നത്. ജസ്റ്റിന്‍ ഓടിച്ചിരുന്ന വാഹനത്തിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരണമടഞ്ഞു.
കൊടുന്തറ സുനില്‍ വര്‍ഗീസ്-ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിന്‍ വര്‍ഗീസ് . ഷുഗര്‍ലാന്‍ഡ് ബ്രദറണ്‍ സഭാംഗങ്ങളാണ്. സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha























