കോവിഡ് വ്യാപനം; ചൈനയില്‍ നഗരാതിര്‍ത്തികള്‍ അടച്ചു പൂട്ടി ഭരണകൂടം; കൊവിഡ് രോഗികളുടെ എണ്ണമുയര്‍ന്നതിന് കാരണം ഡെൽറ്റ വകഭേദം

ചൈനയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നഗരാതിര്‍ത്തികള്‍ അടച്ചു പൂട്ടി ഭരണകൂടം. ഇന്ത്യയിലുള്‍പ്പടെ രണ്ടാം തരംഗത്തിന് കാരണക്കാരനായ ഡല്‍റ്റ വകഭേദമാണ് ഇപ്പോള്‍ ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണമുയര്‍ത്തുന്നത്.
മിക്ക പ്രവിശ്യകളിലും ഒരു ഡസനോളം കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ ജനങ്ങളുടെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചില അന്തര്‍ പ്രവിശ്യാ യാത്രകള്‍ നിയന്ത്രിക്കുകയും ചെയ്തു.
കൊവിഡിനു പുറമേ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈന കടുത്ത വെള്ളപ്പൊക്കവും നേരിട്ടിരുന്നു, കാര്‍ഷിക മേഖലയിലെ തളര്‍ച്ച ചൈനയുടെ ഭക്ഷ്യോത്പാദന രംഗത്തെ താറുമാറാക്കി. കാലാവസ്ഥ വ്യതിയാനമാണ് ചൈന നേരിടുന്ന അടുത്ത ഭീഷണി.
https://www.facebook.com/Malayalivartha























