നദിയുടെ അടിത്തട്ടില്‍ നിന്നും അമൂല്യവസ്തുക്കള്‍! സ്വര്‍ണ- രത്‌ന കൂമ്പാരങ്ങൾ കണ്ട് അമ്പരന്ന് നാട്ടുകാർ! നഷ്ടപ്പെട്ടു പോയ സുവര്‍ണ ദ്വീപിനെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ...

നദിയുടെ അടിത്തട്ടില്‍ നിന്നും അമൂല്യവസ്തുക്കള്‍ കണ്ടെത്തി. പലെംബാംഗിലുള്ള മൂസി നദിയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തിയ മുങ്ങല്‍ വിദഗ്ദ്ധരാണ് രത്‌നങ്ങളുടെയും ,സ്വര്‍ണത്തിന്റെയും കൂമ്പാരം കണ്ടെത്തിയത്.
ഇന്തോനേഷ്യന്‍ ഇതിഹാസങ്ങളില്‍ പണ്ട് മുതല്‍ പറഞ്ഞ് വരുന്ന നഷ്ടപ്പെട്ടു പോയ സുവര്‍ണ ദ്വീപാണിതെന്നാണ് ഇന്തോനേഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോർട്ട്. സ്വര്‍ണ നാണയങ്ങളും പ്രതിമകളും മറ്റ് അമൂല്യ വസ്തുക്കളും ഉള്ള, ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും തീ പുറത്തേക്ക് ഊതിവിടുന്ന അഗ്‌നിപര്‍ങ്ങളുമൊക്കെ നിറഞ്ഞ സുവര്‍ണദ്വീപ്.
നൂറുകണക്കിനു പ്രതിമകള്‍, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പതിച്ച ബുദ്ധന്റെ പ്രതിമ , സ്വര്‍ണ മോതിരങ്ങള്‍, നാണയങ്ങള്‍, വെങ്കല മണികള്‍ , സിറാമിക് പാത്രങ്ങള്‍, സ്വര്‍ണപ്പിടിയുള്ള വാളുകള്‍, തങ്കത്തിലും പവിഴത്തിലും തീര്‍ത്ത റിങ്ങുകള്‍, ജാറുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ നിന്നു മുങ്ങല്‍വിദഗ്ദ്ധര്‍ കണ്ടെത്തിയതായി മാരിടൈം ആര്‍ക്കിയോളജിസ്റ്റ് ഡോ സെന്‍ കിംഗ്സ്ലി പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha























