Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇളം പിങ്കു നിറത്തിലുള്ള വസ്ത്രത്തിൽ മണവാട്ടിയായി അണിഞ്ഞൊരുങ്ങി മലാല യൂസഫ്സായി; മലാലയുടെ കരങ്ങൾ ചേർത്ത് പിടിച്ച് വരൻ അസീർ മാലിക്ക്; ശരീരത്തിൽ തുളച്ചിറങ്ങിയ താലിബാന്റെ വെടിയുണ്ടകളെ അതിജീവിച്ച മലാലയ്ക്ക് വിവാഹ സാഫല്യം; ആശംസകളുമായി ലോകം

10 NOVEMBER 2021 11:17 AM IST
മലയാളി വാര്‍ത്ത

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി താലിബാനെതിരെ പോരാടി വെടിയുണ്ടകൾ സ്വന്തം ശരീരത്തിൽ തുളച്ചു ഇറങ്ങിയിട്ടും മരണത്തെ മുഖാമുഖം കണ്ട് അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിൽ അഭിമാനത്തോടെ ഉയർന്നുനിൽക്കുന്ന മലാല യൂസഫ്സായിയുടെ കല്യാണം കഴിഞ്ഞു.

സമാധാന നൊബേൽ പുരസ്കാര ജേതാവ് കൂടിയാണ് മലാല യൂസഫ്സായി . പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വിറ്ററിലൂടെ അറിയിച്ചു .

നിക്കാഹിന്റെ ചിത്രങ്ങളും മലാല പങ്കുവയ്‌ക്കുകയും ചെയ്തു. അതി മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് മലാല യൂസഫ്സായിയെ മണവാട്ടി വേഷത്തിൽ കാണാൻ സാധിക്കുന്നത്. ഇളം പിങ്കു നിറത്തിലുള്ള വസ്ത്രത്തിലാണ് മലാല അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നത്.  പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി വാദിച്ചതിന് 2012 ൽ പതിനഞ്ചാം വയസ്സിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റൽക്കുകയായിരുന്നു മലാലയ്ക്ക്.

ഇങ്ങെനയാണ് മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16–ാം വയസ്സിൽ യുഎന്നിൽ പ്രസംഗിക്കുകയും ചെയ്തു . 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം നേടിയെടുത്തു . ഭീകരർക്ക് പുസ്തകങ്ങളെയും പേനകളെയും ഭയമാണ്. വിദ്യാഭ്യാസത്തിന്റെ ശക്തി അവരെ ഭയപ്പെടുത്തുന്നു. അവർക്കു സ്ത്രീകളെ ഭയമാണെന്ന മലാലയുടെ വാക്കുകൾ വളരെ പ്രസിദ്ധമാണ്. 2012 ഒക്ടോബർ 9ന് സ്വാത്ത് താഴ്‌വരയിലെ ഖുശാൽ സ്കൂളിൽനിന്നു വിദ്യാർഥിനികളുമായി പോകുകയായിരുന്ന വാനിനകത്ത് വച്ചാണ് മലാലയ്‌ക്കു വെടിയേറ്റത് .

പെട്ടെന്നു വാനിലേക്ക് താടി നീട്ടിയ ഒരു ചെറുപ്പക്കാരൻ ഖുശാൽ സ്കൂളിലെ ബസാണോ എന്ന് ചോദിച്ച് കയറി വന്നു . അപ്പോഴേക്കും പുറകിലെ വാതിൽ വലിച്ചുതുറന്ന് തോക്കുമായി മറ്റൊരാൾ വാനിന് അകത്തേക്കു ചാടിക്കയറി. ‘ആരാണു മലാല? ആരാണെന്നു പറഞ്ഞില്ലെങ്കിൽ എല്ലാവരെയും വെടിവയ്ക്കുമെന്ന് ’ പറഞ്ഞു . ആരും അതിനു മറുപടി പറഞ്ഞില്ല. പക്ഷേ എല്ലാവരും മലാലയെ നോക്കി ആരാണു മലാലയെന്ന് അയാൾക്കു മനസ്സിലായി. മലാലയുടെ തലയെ ഉന്നംവച്ച് അയാൾ വെടിയുതിർത്തു. ഇടതുപുരികത്തിലാണ് വെടി കൊണ്ടത്. ബുള്ളറ്റ് തലയുടെ വശത്തുകൂടി ചുമലിലെത്തി.

ചെവിയിലൂടെ ചോരയൊഴുകി. രണ്ടാമത്തെ വെടിയുണ്ട ഷാസിയയുടെ ഇടതു കയ്യിൽ കൊണ്ടു. മൂന്നാമത്തേത് കൈനത്തിന്റെ വലതുകയ്യിൽ കൊണ്ടു. ഭീകരതയ്ക്ക് ഇരയായി ആശുപത്രിക്കിടക്കയിൽ കിടന്ന അവൾക്കായി ലോകം മുഴുവൻ പ്രാർഥിച്ചു. ദീർഘമായ ചികിത്സയ്ക്കൊടുവിൽ അവൾ ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു, താലിബാനി ഭീകരതയുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി മലാല മാറി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (35 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (43 minutes ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (4 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (4 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (5 hours ago)

Malayali Vartha Recommends