ഇന്ത്യയുടെ പുതിയ വമ്പൻ സംവിധാനം കണ്ട് പാകിസ്ഥാന്റെ കണ്ണ് തള്ളും....ഇനി അതിർത്തിയിൽ ഇന്ത്യയുടെ പറന്നാക്രമണം...

ഡ്രോൺ സംവിധാനം ഇപ്പോൾ പല രാജ്യങ്ങളും പരീക്ഷിച്ചു വരികയാണ്. 2020ൽ നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ കഴിഞ്ഞ വർഷം ലിബിയയിൽ സേനാംഗങ്ങളെ ‘വേട്ടയാടി’ കൊന്നതായി യുഎൻ റിപ്പോർട്ട് ചെയ്തതോടെയാണ് യുദ്ധരംഗത്ത് ഡ്രോണുകളുടെ സജീവത ചർച്ചയായത്.എന്നാൽ ഈ കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ വീടിനു നേരെ ഡ്രോൺ ആക്രമണം നടന്നതോടെ ഇതിന്റെ ഭീകരതയും സാധ്യതയും ലോകം കൂടുതൽ മനസിലാക്കുകയാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല രാജ്യങ്ങളിലും ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ രാജ്യത്തലവനു നേരെ ഡ്രോൺ ഉപയോഗിക്കപ്പെടുന്നത് ആദ്യമായാണ്.ശത്രുരാജയങ്ങളെ ഭസ്മമാക്കാൻ ഇന്ത്യയും ഡ്രോൺ സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികൾ ശ്കതമാക്കിയിട്ടുണ്ട്.അതിന്റെ ഭാഗമായി 100 ഡ്രോണുകൾ ഇന്ത്യയുടെ ഭാഗമാകാൻ പോകുകയാണ്.
പറക്കുന്ന ഡ്രോണുകൾക്കു പുറമേ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഡ്രോണുകൾക്കായും പദ്ധതി പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന. നിരീക്ഷണത്തിനു പുറമേ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഉതകുന്ന ഡ്രോണുകളും വാങ്ങാൻ അടുത്തിടെ സൈന്യം കരാർ ഒപ്പിട്ടിരുന്നു.മൂന്ന് ഇടപാടുകളിലായി 500 കോടിയുടെ കരാറുകൾ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് മൂന്ന് സേനാവിഭാഗങ്ങളിലേക്കുമായി ഇന്ത്യ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചത്. ഇവയെല്ലാം ഇന്ത്യൻ കമ്പനികൾ തന്നെയാണ് നിർമിക്കുന്നതും.
അതേസമയം തുടരെത്തുടരെ ഭീകരർ ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം എടുത്തത്. രണ്ടു ഘട്ടങ്ങളായി 50 ഡ്രോണുകൾ വീതമായിരിക്കും വാങ്ങുന്നത്. ആയുധങ്ങൾ വഹിക്കാവുന്ന ഡ്രോണുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരേയും ഭീകരരേയും ആക്രമിക്കാനാകും.25 കിലോമീറ്റർ ദൂരപരിധിയിലുള്ള ഏത് ലക്ഷ്യസ്ഥാനവും തകർക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് സൈന്യം വാങ്ങുന്നത്.
അസർബൈജാൻ– അർമേനിയ പോരാട്ടത്തിൽ ഉപയോഗിച്ച കാമിക്കാസേ ഡ്രോണുകൾ സേനയിലേക്ക് വരും. പാക്, ചൈന ബോർഡറുകളിൽ ഇവയുടെ സേവനം ഉഫയോഗപ്പെടുത്തിയേക്കാം. എയർ ഫോഴ്സ് ലക്ഷ്യമിടുന്നത് വലിയ ടാക്ടിക്കൽ ഡ്രോണുകളാണ്. ഡ്രോണുകളിലും വലിയ പ്രതീക്ഷയാണ് ഇന്ത്യൻ സേനകൾ അർപ്പിച്ചിരിക്കുന്നത്. 5–10 കിലോ സ്ഫോടകശേഖരം ലക്ഷ്യസ്ഥാനത്ത് പ്രയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് സേന ഇവയുടെ രൂപകൽപന തേടുന്നത്.
കൂടാതെ നിരീക്ഷണങ്ങൾക്കും ഇവയെ ഉപയോഗിക്കും. യുദ്ധരംഗത്തേക്ക് ജീവൻരക്ഷാ മരുന്നുകളും മറ്റ് വസ്തുക്കളും എത്തിക്കാനും ഡ്രോണുകളെ ഉപയോഗിക്കാനും പദ്ധതിയുണ്ട്. സാധനങ്ങൾ യുദ്ധരംഗത്തേക്ക് എത്തിക്കുന്നതിനു മാത്രമായി ക്വാഡ് ഡ്രോണുകളും സേനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 600 കിലോ ഭാരം വരെ ഇത്തരത്തിൽ വഹിക്കാനവുന്ന ഡ്രോണുകൾ ഉണ്ടെന്നാണ് മുൻപ് സേന വെളിപ്പെടുത്തിയത്. ലോകത്ത് പുതിയതായി ഉണ്ടാകുന്ന യുദ്ധതന്ത്രങ്ങളിൽ ഏറ്റവും നിർണായകമായേക്കാവുന്ന ആയുധങ്ങളാണ് ഡ്രോണുകൾ.
എന്നാൽ രാജ്യത്തെ നാവികസേനയ്ക്കും, വ്യോമസേനക്കും പുറമെ, മറ്റ് സുരക്ഷാ ഏജൻസികളും കാലതാമസം കൂടാതെ തദ്ദേശീയ ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾ ഉടനടി ലഭ്യമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നവ ഉൾപ്പെടെ അതിർത്തി കടന്ന് അനധികൃതമായി എത്തുന്ന ഡ്രോണുകൾ പൂർണമായും തകർക്കാൻ കഴിയുന്ന പ്രഹരശേഷിയുള്ള ഉപകരണങ്ങൾ വരെ വാങ്ങാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി വ്യോമസേന ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾക്കും, സാങ്കേതിക വിദ്യക്കുമായി 155 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടതായാണ് സൂചന. ഹൈദരാബാദ് ആസ്‌ഥാനമായുള്ള സെൻ ടെക്നോളജീസാണ് കരാർ ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ ഉപകരണങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും നൽകാനാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.
അഫ്ഗാനിൽ ഭരണമാറ്റം നടന്നുകൊണ്ടിരിക്കെ ചെറുത്തുനിന്ന പഞ്ച്ശീർ കീഴടക്കാൻ ഡ്രോൺ സഹായം ലഭിച്ചിരുന്നു. പാക്കിസ്ഥാന്റെ നേതൃത്വത്തിലായിരുന്നു പഞ്ച്ശീറിൽ ഡ്രോൺ ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ വ്യോമസേന ഇവിടെ പ്രതിപക്ഷസഖ്യ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തുകയായിരുന്നു. ഇന്ത്യയ്ക്ക് എതിരെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾക്കു പദ്ധതിയിട്ടിരുന്നു. അതിർത്തിയിൽ പലവട്ടം പാക്ക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിടുകയും ചെയ്തു. ഇന്ത്യയിൽ ഡ്രോണുപയോഗിച്ചുള്ള ആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്ന് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് വിമാനത്താവളങ്ങൾക്കും മറ്റും ആന്റി ഡ്രോൺ പ്രൊട്ടക്ഷൻ സിസ്റ്റം സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുയും ചെയ്തു.
ഇറാക്ക് പ്രധാനമന്ത്രിയുടെ അതീവസുരക്ഷാവലയത്തിലുള്ള വീടിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച മൂന്നു ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് . ഇതിൽ രണ്ട് ഡ്രോണുകൾ സേന നിർവീര്യമാക്കി. ഒരെണ്ണം പ്രധാനമന്ത്രിയുടെ വസതിയിൽ ഇടിച്ചിറക്കി. സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്കു പരുക്കേൽക്കുകയും ചെയ്തു. ഇറാഖ് രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവിയായ അൽ കാദിമി കഴിഞ്ഞ മേയിലാണു പ്രധാനമന്ത്രിയായത്. ആക്രമണത്തെ യുഎസ് ശക്തമായി അപലപിച്ചു. അതേസമയം, യുഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇറാന്റെ പ്രതികരണം.
യുഎസ് അഫ്ഗാനിൽ നിന്നു പിൻമാറും മുൻപ് കാബൂളിൽ ഡ്രോൺ ആക്രമണം നടത്തിയതു വലിയ വിവാദമായിരുന്നു. ഐഎസ് ഭീകരരെന്നു തെറ്റിദ്ധരിച്ച് നടത്തിയ ആക്രമണത്തിൽ യുഎസ് സന്നദ്ധ സംഘടനയുടെ ജീവനക്കാരനായ സമീരി അഹ്മദിയുടെ വാഹനത്തിനു മുകളിലാണ് ആക്രമണം നടത്തിയത്. ഇത് പിന്നീടാണ് പുറംലോകമറിഞ്ഞത് ഇതോടെ യുഎസ് ക്ഷമാപണവുമായി രംഗത്തെത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയാകുന്നതിനു മുൻപ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 കുട്ടികൾ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുപറ്റിയതാണെന്നു യുഎസ് സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha






















