അമേരിക്കയിലെ സംഗീത നിശയിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യന്‍ വംശജ മരണത്തിന് കീഴടങ്ങി.... ഇതോടെ അപകടത്തിലെ മരണസംഖ്യ ഒമ്പതായി

അമേരിക്കയിലെ സംഗീത നിശയിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യന്‍ വംശജ മരണത്തിന് കീഴടങ്ങി....അപകടത്തെ തുടര്‍ന്ന് ഭാരതിയുടെ തലച്ചോറിനാണ് പരിക്കേറ്റത്. ഇതോടെ അപകടത്തിലെ മരണസംഖ്യ ഒമ്പതായി.
ഭാരതി ഷഹാനി(22)ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഭാരതി മരണത്തിന് കീഴടങ്ങിയത്. തന്റെ സഹോദരിക്കൊപ്പമാണ് ഭാരതി ടെക്‌സസില്‍ നടന്ന ട്രാവിസ് സ്‌കോട്ട് ആസ്ട്രോവേള്‍ഡ് എന്ന സംഗീത നിശയില്‍ പങ്കെടുക്കാന്‍ പോയത്.
എന്നാല്‍ 50,000ത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ തീപടര്‍ന്ന് പിടിച്ചതോടെ ജനക്കൂട്ടം പരിഭ്രാന്തരായി ഓടി. തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ് സംഭവസ്ഥലത്ത് തന്നെ എട്ട് പേര്‍ മരിച്ചു.
അപകടത്തിന്റെ നടുക്കത്തില്‍ 11 പേര്‍ക്ക് ഹൃദയാഘാതവും സംഭവിച്ചു. നവംബര്‍ അഞ്ചിനാണ് അപകടം ഉണ്ടായത്. ടെക്സാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായിരുന്നു ഭാരതി.
r
https://www.facebook.com/Malayalivartha






















