Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

റാഫേൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി യു.എ.ഇ; 19 ബില്യണ്‍ ഡോളറിന്റെ ആയുധ കരാർ; അമ്പരന്ന് ലോകം

06 DECEMBER 2021 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർധിപ്പിച്ചു കൊണ്ടാണ് ശക്തരായ റാഫേൽ വിമാനങ്ങൾ എത്തിയത്. ഇന്ത്യ റാഫേലുകൾ സ്വന്തമാക്കിയതിന് പിന്നാലെ റഫാലുകള്‍ക്ക് ഇത് നല്ല കാലമാണ് എന്ന് തന്നെ പറയാം. ഇന്ത്യയ്ക്ക് മുപ്പത്തിയാറ് റഫാലുകളെ കൈമാറിയ ഫ്രാന്‍സിന് ആരെയും അമ്പരപ്പിക്കുന്ന ഓർഡറാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.19 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ഫ്രാന്‍സും ഒപ്പു വച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടപാട് റഫാല്‍ യുദ്ധവിമാനവുമായി ബന്ധപ്പെട്ടുള്ളതാണ്. എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തിയപ്പോഴാണ് യു എ ഇ കരാറില്‍ ഒപ്പിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരു രാജ്യങ്ങളും ഒപ്പു വച്ചത്.

 

കരാര്‍ എന്നത്തേക്കാളും ശക്തവും പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ട് സംഭാവന നല്‍കുന്നതുമായ തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുന്നു എന്നാണ് കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് പ്രസ്താവിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടത്. ദുബായ് എക്സ്‌പോ 2020മായി ബന്ധപ്പെട്ടാണ് ഇമ്മാനുവല്‍ മാക്രോണ്‍ യു എ ഇ സന്ദര്‍ശിച്ചത്. തങ്ങളുടെ പ്രധാന സുരക്ഷാ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ എക്കാലത്തും വാങ്ങിക്കൂട്ടുന്നതിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ താത്പര്യം കാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭീമമായ ഒരു ആയുധ കരാര്‍ ഫ്രാന്‍സുമായി യു എ ഇ ഒപ്പുവച്ചത് എന്തിനെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.

ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ശ്രദ്ധ കുറയുന്നതാണോ ഇത്തരമൊരു ചിന്തയിലേക്ക് യു എ ഇ കടന്നതെന്നും കരുതുന്നവരുണ്ട്. അടുത്തിടെ യു എ ഇയുമായി ഇടയ്ക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്ന ഗള്‍ഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കിയിരുന്നു. റഫാലുകളെ യു എ ഇ വാങ്ങിയത് മറ്റൊരു രാജ്യമായ ഇന്ത്യയുടെ പാത പിന്തുടര്‍ന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. റഫാല്‍ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍ മുന്‍പ് നിര്‍മ്മിച്ച ഫ്രഞ്ച് നിര്‍മിത മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോണ്‍ സ്‌റ്റോപ് പറക്കലില്‍ ആകാശത്ത് വച്ച്‌ എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നല്‍കിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതല്‍ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാന്‍സ് ചര്‍ച്ചകള്‍ നടക്കുകയാണ്.

യു എ ഇയുടെ ഭീമന്‍ കരാര്‍ ലഭിച്ചതോടെ ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനിക്ക് 2031 അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊര്‍ജം ലഭിച്ചിരിക്കുന്നത്. ഈ കരാര്‍ ഫ്രാന്‍സിലെ 7,000 തൊഴിലവസരങ്ങളെ നേരിട്ട് പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ഇടപാട് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ നിലവില്‍ ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് ഫ്രാന്‍സ് റഫാലിനായി കരാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദ്ധാനം പാലിക്കണമെങ്കില്‍ റഫാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനി. യു എ ഇയുടെ ഓര്‍ഡര്‍ വന്നതോടെ വിമാനകമ്ബനിയുടെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു.

ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയര്‍ ടു സര്‍ഫെഴ്‌സ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റാഫേല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫാലിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് റഫേല്‍ വിമാനങ്ങളുടെ വരവ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയുടെ കരുത്തായി മാറുന്ന പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലേക്കാണ് വിമാനം എത്തിയത്.

റഫേല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയിലെ വൈമാനികര്‍ മെറിഗ്‌നാക് വ്യോമതാവളത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.എ.ഇയിലെ അല്‍ ദഫ്ര വ്യോമതാവളത്തിലിറങ്ങിയ ശേഷമായിരിരുന്നു റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. ഈ വിമാനങ്ങളെല്ലാം അംബാലയിലെ സുവര്‍ണ്ണ ശരത്തിന്റെ ഭാഗമാണ്. ലഡാക്കിനെ കേന്ദ്രീകരിച്ചാണ് ഈ വിമാനങ്ങളെ വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ റഫാല്‍ എത്തിയതോടെ കരുത്താര്‍ജിച്ചിരിക്കുകയാണ് ഇന്ത്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (12 minutes ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (22 minutes ago)

2026ൽ വരാനിരിക്കുന്നത്  (29 minutes ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (42 minutes ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (52 minutes ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (58 minutes ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (1 hour ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (2 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (3 hours ago)

വയോധികന് ദാരുണാന്ത്യം...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (5 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (5 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (5 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (5 hours ago)

Malayali Vartha Recommends