Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ

07 DECEMBER 2021 12:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ. കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയത്. അംഗീകാരമുള്ള വാക്സിനുകളുടെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കും. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്സിനുകൾക്കാണ് സൗദിയിൽ അംഗീകാരം ഉണ്ടായിരുന്നത്.

പുതുതായി നാലു വാക്‌സിനുകൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ ആകെ എട്ട് വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമായി. അതേസമയം അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയ്ൻ പാലിക്കണം. അടുത്ത ജനുവരി മുതൽ സ്പുട്‌നിക് വി വാക്‌സിനും അംഗീകാരമുണ്ടാകും. രണ്ടു ഡോസ് സ്പുട്‌നിക് വി വാക്‌സിൻ സ്വീകരിക്കുന്നവരെയും സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കും. നേരത്തെ മുതൽ ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ കമ്പനിയുടെ ജാൻസൻ എന്നീ വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമുണ്ട്.

ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജാൻസൻ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.

കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവാക്‌സിൻ, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇവയിലേതെങ്കിലും വാക്സിൻ കുത്തിവെപ്പെടുത്തവരുടെ ആരോഗ്യ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങളുടെ നിർവചനം പരിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിനായ കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് പഠനം തെളിയിക്കുന്നുണ്ട്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

 

ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് കോവാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്. ജനുവരി 16 ന്, ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ഇന്ത്യ കോവിഡ് വാക്സിൻ നൽകി തുടങ്ങിയ സമയത്ത്, എയിംസ് 23,000 ജീവനക്കാർക്ക് കോവാക്സിൻ നൽകിയിരുന്നു. 2,714 പേരിലാണ് പഠനം നടത്തിയത്. ഇതിൽ വാക്സിൻ സ്വീകരിച്ചശേഷവും 1,617 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി പഠനം പറയുന്നു. കോവാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിലും ഫലപ്രാപ്തി 50 ശതമാനമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠനങ്ങൾ.

എന്നാൽ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പിടിമുറുക്കിയ ഡെൽറ്റ വകഭേദമാകാം കുറഞ്ഞ ഫലപ്രാപ്തിക്ക് കാരണമെന്നാണ് ഗേഷകർ പറയുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ ഒട്ടുമിക്ക വാക്സിനുകളുടെയും ഫലപ്രാപ്തി കുറവാണെന്ന് ഗവേഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കോവാക്സിന് യുകെയും അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച രണ്ടാമത്തെ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പുതിയ തീരുമാനം. രണ്ടു ഡോസ് കോവാക്സിൻ സ്വീകരിച്ചവർക്കു യുകെയിലേക്കുള്ള യാത്രയ്ക്കു മുൻപു ഇനി പിസിആർ പരിശോധന വേണ്ട. യുകെയിൽ ക്വാറന്റീനും ആവശ്യമില്ല. കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (3 minutes ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (16 minutes ago)

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (17 minutes ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (33 minutes ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (33 minutes ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (1 hour ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (1 hour ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (1 hour ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (1 hour ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (1 hour ago)

അരിഷ്ടക്കട ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി..  (2 hours ago)

വിദ്യാർത്ഥി മരിച്ച നിലയിൽ...  (2 hours ago)

ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ...  (2 hours ago)

യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....  (2 hours ago)

Malayali Vartha Recommends