Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച്... വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.... തന്റെ സത്യസന്ധത തെളിയിക്കാൻ പറ്റുമോ അതിനുള്ള പണിയൊക്കെ ഇ പി ചെയ്തുകൊണ്ട് ഇരിക്കുകയാണ്...


ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...


മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട്, തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു... കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു ..


റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്

ഒമൈക്രോണ്‍ അതിവേഗം പടരുന്നു; കുട്ടികൾക്കും വരാൻ സാധ്യത; കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാൻ സാധ്യതയെന്നും ലോകാരോഗ്യ സംഘടന

07 DECEMBER 2021 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!

ലോക രാജ്യങ്ങളിൽ ഭീതി പടർത്തുന്ന കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ അതിവേഗം പടരുന്നതും കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാനും സാധ്യതയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റിസ് ഡോ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‍. കൊവിഡ് ആദ്യം വന്ന് 90 ദിവസം കഴിഞ്ഞാല്‍ ഒമൈക്രോണ്‍ വീണ്ടും വരാനുള്ള സാധ്യത ശക്തമാണ്. ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടിയില്‍ അധികം ഈ വൈറസ് ബാധിക്കപ്പെടാനുള്ള സാധ്യതയും ശക്തമാണ്. ഇത്രത്തോളം വ്യാപന ശേഷിയും വീണ്ടും വരാനുള്ള സാധ്യതയും ഡെല്‍റ്റയില്‍ ഇല്ലെന്ന് സൗമ്യ പറയുന്നു. അതേസമയം ഈ വൈറസിന്റെ സ്വഭാവവും വാക്‌സിന്‍ പ്രതിരോധത്തെ കുറിച്ചുള്ള വിശദ വിവരങ്ങളും അറിയിക്കാന്‍ ഇനിയും സമയം എടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഒമൈക്രോണ്‍ കേസുകളുടെ വര്‍ധനവിലും ആശുപത്രിയില്‍ എത്തുന്ന കേസുകളുടെ വര്‍ധനവിലും ചെറിയൊരു ഇടവേള എടുക്കുന്നുണ്ടെന്ന് സൗമ്യ പറയുന്നു. അതുകൊണ്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന കേസുകളെ കുറിച്ച് പഠനം നടത്തുന്നതിനാല്‍ രണ്ടോ മൂന്നോ ആഴ്ച്ചയോ കാത്തിരിക്കണം. എങ്കില്‍ മാത്രമേ എത്രത്തോളം അപകടകാരിയാണ് ഈ വൈറസ് എന്ന് മനസ്സിലാക്കാന്‍ സാധിക്കൂവെന്നും അവര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ കേസുകള്‍ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. അവിടെ കൂടുതല്‍ കുട്ടികളിലാണ് ഈ വൈറസ് ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിടെ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

നിലവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന വാക്‌സിനുകള്‍ അധികമില്ല. വളരെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലായും ഒമൈക്രോണ്‍ എത്തുക. കേസുകള്‍ ഇനിയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഭയപ്പെടേണ്ടി വരും. കുട്ടികളില്‍ ഒമൈക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്ന കാര്യത്തില്‍ വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിക്കുകയാണെന്നും സൗമ്യ പറഞ്ഞു. ഒമൈക്രോണിനെ നേരിടാന്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മതിയാവും. അത് ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

അതേസമയം ഈ വേരിയന്റിനായി പുതിയ വാക്‌സിന്‍ വേണമെന്നുണ്ടെങ്കില്‍, എത്രത്തോളം പ്രതിരോധ ശേഷം ഒമൈക്രോണ്‍ മറികടക്കുമെന്ന് അറിയേണ്ടതുണ്ട്. വയസ്സ് തരംതിരിച്ചും ഓരോ മേഖലകളിലായും വാക്‌സിന്‍ ഡാറ്റയെ കുറിച്ച് പഠനം നടത്തണമെന്ന് സൗമ്യ പറയുന്നു. വാക്‌സിന്‍ ഇതുവരെ ലഭിക്കാത്ത, പതിനെട്ട് വയസ്സിന് മുകളിലുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് വേഗം വാക്‌സിന്‍ നല്‍കണം.എങ്കില്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കൂ. യുഎസ്സില്‍ നിന്ന് ഡാറ്റ പ്രകാരം വാക്‌സിനുകള്‍ക്ക് കൊവിഡ് മരണത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്താകെ വാക്‌സിന്‍ വിതരണം നടക്കുന്നതില്‍ ഒരു അസമത്വമുണ്ട്. 25 രാജ്യങ്ങളോളം വളരെ കുറഞ്ഞ വാക്‌സിനേഷന്‍ കാരണം ബുദ്ധിമുട്ടുന്നുണ്ടെന്ന് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

രാജ്യത്ത് ഒമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും.
ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി അലിഞ്ഞാൽ അകത്ത് ഇല്ലെങ്കിൽ...  (3 minutes ago)

കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നും പുറത്താക്കി; അടിപിടി, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതി  (7 minutes ago)

കൊടുംചൂട് കൂടും... പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കാം..!  (13 minutes ago)

മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു  (15 minutes ago)

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ  (17 minutes ago)

ഉഷ്ണതരംഗം തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി; ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി  (25 minutes ago)

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...  (27 minutes ago)

മേയർക്കെതിരെ നടപടി വേണം...!  (30 minutes ago)

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...  (54 minutes ago)

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്..... തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.... മെയ് ഒന്ന്, രണ്ട് തീയതികളി  (2 hours ago)

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു...  (2 hours ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (3 hours ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends