അമേരിക്കയിൽ വൻ നാശനഷ്‌ടം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്; കെന്റക്കിയില്‍ അന്‍പത് പേര്‍ മരിച്ചു, കൂടുതൽ പേർ മരിച്ചതായി സംശയം

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ നാശനഷ്‌ടം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്. വെളളിയാഴ്‌ച രാത്രിയിലും ശനിയാഴ്‌ച പുലര്‍ച്ചെയുമായാണ് ശക്തമായ കാറ്റ് അനുഭവപെട്ടത്. അന്‍പതോളം പേര്‍ മരിച്ചതായും മരണസംഖ്യ അതിലും കൂടിയേക്കാമെന്നും കെന്റക്കി ഗവര്‍ണര്‍ ആന്റി ബെഷ്‌ഹിയര്‍ പറഞ്ഞു.
കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പടിഞ്ഞാറന്‍ കെന്റക്കിയിലെ മേയ്ഫീല്‍ഡിലായിരുന്നു ടൊര്‍ണാഡോ വലിയ നാശം വിതച്ചത്. ഇവിടെ 110 പേരുണ്ടായിരുന്ന മെഴുകുതിരി ഫാക്‌ടറി തകര്‍ന്നു. ഈ ജീവനക്കാര്‍ ഫാക്‌ടറിയില്‍ കുടുങ്ങി. ഇവരില്‍ പന്ത്രണ്ടുപേരെങ്കിലും മരിച്ചതായി ആന്റി ബെഷ്ഹിയര്‍ അറിയിച്ചു.
മറ്റൊരു സംസ്ഥാനമായ ടെന്നസിയില്‍ കാറ്റിനെ തുടര്‍ന്ന് മൂന്നുപേരെങ്കിലും മരിച്ചതായാണ് സംസ്ഥാന അടിയന്തരാവസ്ഥാ നിയന്ത്രണ ഏജന്‍സി അറിയിക്കുന്നത്. ഇല്ലിനോയിസില്‍ ആമസോണ്‍ വെയര്‍ഹൗസിന്റെ ചുമര് തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഉളളില്‍ കുടുങ്ങി. പടിഞ്ഞാറന്‍ കെന്റക്കിയില്‍ ട്രെയിന്‍ പാളം തെറ്റി. ഇല്ലിനോയിസ്, മിസോറി, ആര്‍ക്കാന്‍സസ്, കെന്റക്കി, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ടൊര്‍ണാഡോ നാശം വിതച്ചത്.
https://www.facebook.com/Malayalivartha























