Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളുടെ കാലം

24 AUGUST 2015 02:55 PM IST
മലയാളി വാര്‍ത്ത.

ഒറ്റക്ലിക്ക് മാത്രം എല്ലാം റെഡി, സമൂലമാറ്റവുമായി പാസ്‌പോര്‍ട്ടുകള്‍ എത്തുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ ചിപ്പുകള്‍ സ്ഥാപിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു പദ്ധതി. ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) മെമ്മറി ചിപ്പുകളാകും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ സൂക്ഷ്മമായി സ്ഥാപിക്കുക. അരിമണിയുടെ മാത്രം വലുപ്പമുള്ള ചിപ്പ് സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള വിശദമായ പഠനറിപ്പോര്‍ട്ട് മന്ത്രാലയം, സാങ്കേതികവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാസ്‌പോര്‍ട്ട് ഉടമയെ സംബന്ധിക്കുന്ന മുഴുവന്‍വിവരങ്ങളും ചിപ്പിലുണ്ടാകും. ഫോട്ടോ, വിരലടയാളം, മേല്‍വിലാസം തുടങ്ങി ചിപ്പില്‍ ശേഖരിക്കുന്ന ഏതു വിവരവും പ്രത്യേക സെന്‍സറിലൂടെയേ അറിയാന്‍കഴിയൂ. ആര്‍എഫ്‌ഐഡി പാസ്‌പോര്‍ട്ടുകള്‍ വന്നാല്‍ വിമാനത്താവളങ്ങളിലെ പരിശോധനയും മറ്റും പൂര്‍ണമായും യന്ത്രസഹായത്തോടെ നടപ്പാക്കുന്ന നിലയിലെത്തും. നിലവില്‍ യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ ആര്‍എഫ്‌ഐഡി മെമ്മറി ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. നീക്കങ്ങള്‍ നിരീക്ഷിക്കാനും പലമേഖലകളിലും ആര്‍എഫ്‌ഐഡി ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.
പുതിയകാലത്തിനു യോജിക്കുന്ന രീതിയില്‍ പരാതികള്‍ സ്വീകരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫിസര്‍മാരോടു വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ ലഭിക്കുന്ന പരാതികള്‍ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എംപാസ്‌പോര്‍ട്ട് സേവ\' എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചു സ്മാര്‍ട് ഫോണിലൂടെയും ടാബുകളിലൂടെയും അപേക്ഷ സമര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കിക്കാനും തീരുമാനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (40 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (58 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends