റെഡ് സിഗ്നൽ മാറുന്നതിനായി റോഡിൽ നിൽക്കവേ ഡോറിന്റെ വിൻഡോ താഴ്‌ത്തി 66കാരിക്ക് നേരെ 33ക്കാരന്റെ ലീലാവിലാസം;അസഭ്യം പറച്ചിലും നടുവിരൽ ഉയർത്തി കാണിക്കലും; മുട്ടൻ പണിയൊരുക്കി 66കാരിയുടെ മകൻ;ഒടുവിൽ കോടതിയുടെ ശിക്ഷ ഇങ്ങനെ

വാഹനത്തിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയോട് അസഭ്യം പറച്ചിൽ. ഒടുവിൽ നടുവിരൽ ഉയർത്തി കാണിച്ചു. 33കാരന് കിട്ടിയത് മുട്ടൻ പണി. അംഗീത് പട്ടേലിനാണ് പണി കിട്ടിയത്. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ അംഗീത് ആറ് മാസം തടവ് ശിക്ഷയനുഭവിക്കണമെന്ന നിർദേശം നൽകിയിരിക്കുകയാണ് മുംബൈയിലെ ഗീർഗാവ് മജിസ്‌ട്രേറ്റ് കോടതി.
2018 സെപ്റ്റംബർ 17നായിരുന്നു സംഭവം നടന്നത്. 66കാരിയും മകനും കാറിൽ യാത്രചെയ്യുകയായിരുന്നു. ഓഫീസിലേക്ക് പോകുന്ന വഴി മഹാലക്ഷ്മി റോഡിൽ കാഡ്ബറി ജങ്ഷന് സമീപം കാർ എത്തി. അപ്പോൾ ഇടതുവശത്ത് നിന്നും ഒരു ചുവന്ന കാർ വന്നു. 100 മീറ്ററോളം ദൂരം സ്ത്രീയുടെ കാർ യാത്രയ്‌ക്ക് തടസം സൃഷ്ടിച്ചു ചുവന്ന കാർ പിന്തുടർന്നു.
ഹൂഗ് റോഡിൽ ചുവന്ന കാർ ഓവർടേക്ക് ചെയ്യാൻ നോക്കി. പക്ഷേ സിഗ്നലിൽ എത്തിയപ്പോൾ അത് സാധിച്ചില്ല. ഇരു കാറുകളും റെഡ് സിഗ്നൽ മാറുന്നതിനായി ഹൂഗ് റോഡിൽ കാത്തുനിൽക്കുകയും ചെയ്തു . ആ സമയം ചുവന്ന കാറിലെ ഡ്രൈവർ അംഗീത് പട്ടേൽ ഡോറിന്റെ വിൻഡോ താഴ്‌ത്തി 66കാരിക്ക് നേരെ നടുവിരൽ ഉയർത്തി കാണിക്കുകയായിരുന്നു.
മര്യാദ കൈവിടരുതെന്ന് സ്ത്രീ പറഞ്ഞു. പക്ഷേ ഇതുകേട്ട അംഗീത് സ്ത്രീയോട് അസഭ്യം പറഞ്ഞു. മകൻ ഈ വിവരം ട്രാഫിക് പോലീസിനെ അറിയിക്കുകയുണ്ടായി. നേരെ ഗംവാദി പോലീസ് സ്‌റ്റേഷനിലേക്ക് അംഗീതിനെ കൊണ്ടുപോയി പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു.കേസിൽ വിധി പറഞ്ഞ മജിസ്‌ട്രേറ്റ് നദീം എ.പറഞ്ഞത് ഇങ്ങനെയാണ് ''ഒരു സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള മൗലീക അവകാശമാണ് അവിടെ ആക്രമിക്കപ്പെട്ടത്.
തന്റെ പ്രവൃത്തിയുടെ പ്രത്യാഘാതം എത്രത്തോളമാണെന്ന് തിരിച്ചറിയാൻ പ്രായമായ വ്യക്തിയാണ് അംഗീത്. അതിനാലാണ് കുറ്റകൃത്യം കൂടുതൽ ഗൗരവമാകുന്നത്. ഇത്തരം കേസുകളിൽ പ്രതിയോട് കാണിക്കുന്ന അനാവശ്യമായ സൗമ്യത സമൂഹത്തിന് തെറ്റായ സന്ദേശം നൽകും''
https://www.facebook.com/Malayalivartha

























