Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സൂര്യനെ തൊട്ട് മനുഷ്യ നിര്‍മിത പേടകം; അവിശ്വസനീയം ഈ വാര്‍ത്ത; ലോകത്തെ ഞെട്ടിച്ച് നാസ; 2025ല്‍ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടാകും; ഇത് മഹത്തരമായ നിമിഷമെന്ന് വിശേഷണം;

15 DECEMBER 2021 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

തികച്ചും ഒരു അസാധാരണ പ്രതിഭാസമായിട്ടാണ് സൂര്യനെ നാം നോക്കിക്കാണുന്നത്. മനുഷ്യര്‍ എല്ലായ്‌പ്പോഴും സൂര്യനെക്കുറിച്ച് അറിയാന്‍ വ്യഗ്രത കൊള്ളുന്നു പക്ഷേ അവസാനം നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നമുക്ക് മടങ്ങേണ്ടി വരും, നേരിട്ട് നോക്കാന്‍ കഴിയില്ലെങ്കിലും, അത് പഠിക്കാന്‍ അവര്‍ നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ഈ ഭൂമുഖത്തുണ്ട്. നിലവില്‍ ഭൂമിയിലെ ദൂരദര്‍ശിനി ഉപയോഗിച്ചാണ് നാം സൂര്യനെ നിരീക്ഷിക്കുന്നത്. ഇന്ന്, ശാസ്ത്ര സാങ്കേതികതയുടെ പുരോഗതിയോടെ, കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി സൂര്യനെ നമുക്ക് പഠിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ സൂര്യനെ തൊടുക എന്നുള്ളത് ഒരിക്കലും സാധ്യമായ ഒരു കാര്യമല്ല എന്നാണ് നാം ഇത്രയും നാള്‍ ധരിച്ചിരുന്നത്. കത്തിജ്വലിയ്ക്കുന്ന സൂര്യനെ എങ്ങനെ തൊടാനാകും എന്നുള്ളത് തന്നെയാണ് അത്തരത്തിലുള്ള ധാരണയുണ്ടാകാന്‍ കാരണം.

എന്നാല്‍ ഇപ്പോള്‍ സൂര്യന്റെ നെറുകയില്‍ മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം തൊട്ടു എന്നുള്ള ചരിത്രം സൃഷ്ടിക്കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാസ മൂന്ന് വര്‍ഷം മുന്‍പ് വിക്ഷേപിച്ച പാര്‍ക്കര്‍ സോളര്‍ പ്രോബ് എന്ന പേടകമാണ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ കടന്നു പോയിരിക്കുന്നത്. ആ നിമിഷത്തെ മഹത്തരമായ നിമിഷമെന്നാണ് നാസ വിശേഷിപ്പിച്ചതുതന്നെ. സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കറിനെ വിക്ഷേപിച്ചത്. അത് 100 ശതമാനം വിജയം കണ്ടിരിക്കുന്നു.

എങ്ങനെയാണോ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍വെപ്പ് നടത്തിയതയത് അത്രയും സമാനഗൗരവമുള്ള വിജയമാണ് ഇതെന്നാണ് നാസ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്. സൂര്യനെ തൊടുക എന്ന അസാദ്ധ്യ ദൗത്യമാണ് മനുഷ്യനിര്‍മ്മിത പേടകം സാദ്ധ്യമാക്കിയത്. ഇത് നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുത്തന്‍ ഉണര്‍വേകുമെന്ന് നാസ വ്യക്തമാക്കി.

നാസ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇത്. 2025ല്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ അടുത്തെത്തുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 150 കോടി യുഎസ് ഡോളര്‍ ചെലവ് വരുന്ന ദൗത്യം 2018 ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ചിക്കാഗോ സര്‍വ്വകലാശാല പ്രഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീന്‍ പാര്‍ക്കറുടെ പേരിലാണ് ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്.

ഏപ്രിലിലാണ് പേടകം കൊറോണയിലൂടെ കടന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായത് ഇപ്പോഴാണെന്നും നാസ അറിയിച്ചു. കടുത്ത താപനിലയും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാര്‍ബണ്‍ കോംപസിറ്റുകള്‍ ഉപയോഗിച്ചാണ് പേടകത്തിന്റെ ബാഹ്യരൂപം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യന്റെ പരിണാമത്തെ കുറിച്ചും സൗരയൂഥത്തില്‍ സൂര്യന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പാര്‍ക്കര്‍ ഉത്തരം നല്‍കുമെന്നാണ് പ്രതീക്ഷ.

സൂര്യനില്‍ തൊടുക എന്ന അസാധ്യ ദൗത്യം സാധൂകരിച്ചതിലൂടെ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വന്‍ കുതിച്ചുചാട്ടമാണു മനുഷ്യരാശി നേടാന്‍ പോകുന്നതെന്ന് നാസ ഹീലിയോഫിസിക്സ് വിഭാഗം മേധാവി നിക്കോള ഫോക്സ് വ്യക്തമാക്കി. നാസ ഇതുവരെ നടത്തിയിട്ടുള്ള ദൗത്യങ്ങളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായാണു പാര്‍ക്കര്‍ സോളര്‍ പ്രോബ് കണക്കാക്കപ്പെടുന്നത്. തീര്‍ന്നിട്ടില്ല, ഇതു തുടക്കം മാത്രം. 2025ല്‍ ദൗത്യം സൂര്യന് ഏറ്റവും അടുക്കലെത്തും. മണിക്കൂറില്‍ 690,000 കിലോമീറ്റര്‍ എന്ന അതിവേഗത്തിലാകും അപ്പോള്‍ ദൗത്യം യാത്ര ചെയ്യുക. സൂര്യമണ്ഡലത്തിന് 70 ലക്ഷം കിലോമീറ്റര്‍ സാമീപ്യത്തില്‍ അന്നു പാര്‍ക്കര്‍ എത്തും.

150 കോടി യുഎസ് ഡോളര്‍ ചെലവു വരുന്ന ദൗത്യം 2018 ഓഗസ്റ്റ് 12നാണു വിക്ഷേപിച്ചത്. ചിക്കാഗോ സര്‍വകലാശാലാ പ്രഫസറും പ്രമുഖ ഭൗതികശാസ്ത്രജ്ഞനുമായ യൂജീന്‍ പാര്‍ക്കറുടെ പേരിലാണു ദൗത്യം നാമകരണം ചെയ്തിട്ടുള്ളത്. ഈ വര്‍ഷം ഏപ്രിലില്‍ ആല്‍ഫ്വെന്‍ ക്രിട്ടിക്കല്‍ ബൗണ്ടറി എന്ന ഭാഗമാണു പാര്‍ക്കര്‍ മറികടന്നത്. സൗര അന്തരീക്ഷത്തിന്റെ അതിര്‍ത്തിയാണ് ഇത്. മൂന്നു തവണ സൗര അന്തരീക്ഷത്തിലേക്കു പാര്‍ക്കര്‍ കടന്നുകയറിയെന്നും നാസ പറയുന്നു.

സൂര്യന്റെ കൊറോണയുടെയും കാന്തികമണ്ഡലത്തിന്റെയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്നതാണ് പാര്‍ക്കറില്‍ നിക്ഷിപ്തമായിട്ടുള്ള പ്രധാന ദൗത്യം. കടുത്ത താപനിലയും വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാര്‍ബണ്‍ കോംപസിറ്റുകള്‍ ഉപയോഗിച്ചാണു പേടകത്തിന്റെ ബാഹ്യരൂപം നിര്‍മിച്ചിരിക്കുന്നത്. 1270 ഡിഗ്രി സെല്‍ഷ്യസ് താപനില വരെ ചെറുക്കാന്‍ പേടകത്തിനു കരുത്തുണ്ട്. സൂര്യന്റെ കൊറോണയുടെ അതിതാപനില, സൗരവാതം എങ്ങനെ ഉടലെടുക്കുന്നു തുടങ്ങിയ ശാസ്ത്രസമൂഹത്തിന് ഇപ്പോഴും വ്യക്തതയില്ലാത്ത ചോദ്യങ്ങള്‍ക്കും പാര്‍ക്കര്‍ ഉത്തരം നല്‍കുമെന്നാണു പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends