കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ശക്തിയായ കാറ്റുവീശി; പത്ത് മീറ്ററോളം ഉയരത്തില്‍ ബൗണ്‍സിംഗ് കാസില്‍ കുട്ടികൾ പറന്നുയര്‍ന്നത് നോക്കിനിൽക്കാനേ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളു, തലകീഴായി പറന്ന കാസിലില്‍ നിന്നും കുട്ടികള്‍ പലരും താഴേക്ക് പതിച്ചു! നഷ്ടപ്പെട്ടത് നാല് കുട്ടികളെ.... മാതാപിതാക്കൾക്കും പരിക്കേറ്റു

പാർക്കുകളിൽ ഒഴിച്ചുകൂടാനാകാത്ത വായുനിറച്ച കളിയുപകരണങ്ങള്‍ കുട്ടികൾക്ക് പ്രിയപ്പെട്ടവയാണ്. അവയില്‍ കുട്ടികള്‍ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനില്‍ക്കുന്നവരാണ് മാതാപിതാക്കള്‍ ഏവരും. എന്നാൽ പതിയിരുന്ന അപകടത്തെ അവർ ഓർത്തില്ല. തങ്ങളുടെ കണ്‍മുന്നില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തില്‍ നിന്ന് വിട്ടുമാറാതെ പകച്ചുനില്‍ക്കുകയാണ് ഒരു കൂട്ടം മാതപിതാക്കള്‍. ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയായിരുന്നു.
സ്‌കൂളില്‍ അദ്ധ്യയന വര്‍ഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കായാണ് കുട്ടികൾ എത്തിയത്. ഈയവസരത്തിലാണ് അപകടം നടന്നത്. ഡ്രാഗണ്‍ രൂപത്തിലുള്ള ബൗണ്‍സിംഗ് കാസിലില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ നിനച്ചിരിക്കാതെ ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തില്‍ ബൗണ്‍സിംഗ് കാസില്‍ പറന്നുയരുകയായിരുന്നു. തലകീഴായി പറന്ന കാസിലില്‍ നിന്നും കുട്ടികള്‍ പലരും താഴേക്ക് പതിച്ചു.
ഈ അപകടത്തിൽ നിരവധി കുട്ടികള്‍ക്കും മൂന്ന് മാതാപിതാക്കള്‍ക്കും പരിക്കേറ്റു. സൈന്യം ഉള്‍പ്പടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഒടുവില്‍ നാല് കുട്ടികളുടെ മരണം അധികൃതര്‍ സ്ഥിരീകരിക്കുകയ്യായിരുന്നു.
അതേസമയം പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോണ്‍പോര്‍ട്ടില്‍ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. നിലവിൽ അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് ഇത്തരത്തിൽ നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്.
അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha

























