ചൈനയോടൊപ്പം ചേര്‍ന്ന് ചതിച്ചു; പാകിസ്ഥാനെതിരെ പ്രതികാരം വീട്ടാന്‍ അമേരിക്ക; തന്നെ കാണാനെത്തിയ വിദേശകാര്യമന്ത്രി ഖുറേഷിയെ ഓടിച്ച് ആന്റണി ബ്ലിങ്കന്‍; എല്ലാം കൈവിട്ട് പാകിസ്ഥാന്‍

ചൈനയോടൊപ്പം കൂടി ഇപ്പോള്‍ അവരുടെ താളത്തിനൊപ്പം തുള്ളുന്നൊരു രാജ്യമായി പാകിസ്ഥാന്‍ മാറി. ലോക രാജ്യങ്ങള്‍ക്കെല്ലാം ഇതില്‍ അമര്‍ശമുണ്്. പ്രത്യേകിച്ച് അമേരിക്കയ്ക്ക്. സാമ്പത്തീകമായി കൂപ്പുകുത്തിയ പാകിസ്ഥാനെതിരെ പ്രതികാര നടപടിയുമായി കൂടി അമേരിക്ക രംഗത്തിറങ്ങുമ്പോള്‍ ചൈനയെന്നല്ല ലോകത്താര് വിചാരിച്ചാലും ആ രാജ്യത്തെ രക്ഷപെടുത്താനാകില്ല. ചൈന നിരന്തരം പറയുന്നൊരു കാര്യമാണ് ഞങ്ങള്‍ക്ക് ആരുമായു സൗഹൃദമില്ല. ഞങ്ങള്‍ രാജ്യളെ സുഹൃത്തുക്കളായി കാണുന്നത് സാഹചര്യം അനുസരിച്ചാണെന്നുള്ളത് ചൈനയുടെ പ്രഖ്യാപിതമായൊരു കാര്യമാണ്.. ഈ സാഹചര്യത്തില്‍ ചൈനയെ കൂട്ടുപിടിച്ചുകൊണ്ടുള്ള പാകിസ്ഥാന്റെ ഈ പോക്ക് അവരെ അപകടത്തില്‍ കൊണ്ട് ചാടിക്കുകയേ ഉള്ളൂ എന്ന് വിദഗ്ദര്‍ ഒന്നടങ്കം മുന്നറിയിപ്പ് നല്‍കിയതാണ്. എങ്കിലും ചൈന പറഞ്ഞതുകൊണ്ട് മാത്രമാണ് അമേരിക്ക വിളിച്ചു ചേര്‍ത്ത വെര്‍ച്വല്‍ യോഗത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കാത്തത്.
പാകിസ്ഥാന്റെ ഈ നടപടിയില്‍ കലിപ്പിലാണ് അമേരിക്ക. ഈ സാഹചര്യത്തിലാണ്. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ കാണാന്‍ എത്തുന്നത്. എന്നാല്‍ ഷാ മുഹമ്മദ് ഹുറേഷിയെ കാണാന്‍ കൂട്ടാക്കാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി അതി ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. നിങ്ങളുമായി ഒരിടപാടിനും ഞങ്ങളില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു. ബ്ലിങ്കന്റെ നടപടി. വെര്‍ച്വല്‍ ഉച്ചകോടിയില്‍ ചൈനയെ ക്ഷണിക്കാത്തതിന്റെ പേരിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ച വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടി പാകിസ്താന്‍ ബഹിഷ്‌ക്കരിച്ചത്. ഇതിന്റെ പ്രതികാരം വീട്ടല്‍ കൂടിയായിരുന്നു യുഎസിന്റെ പുതിയ നീക്കം .
ഈ മാസം നടന്ന ജനാധിപത്യ ഉച്ചകോടിയില്‍ എന്തുകൊണ്ടാണ് തങ്ങള്‍ പങ്കെടുക്കാത്തതെന്ന് യുഎസിനോട് വിശദീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പാകിസ്താന്‍ . ഇതിനായാണ് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് . എന്നാല്‍ ഷാ മുഹമ്മദ് ഖുറേഷിയുമായി സംസാരിക്കാന്‍ ബ്ലിങ്കന്‍ തയ്യാറായില്ല . പിന്നീട്, ബ്ലിങ്കന്റെ സഹപ്രവര്‍ത്തകന്‍ വെന്‍ഡി ഷെര്‍മാനാണ് ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണില്‍ സംസാരിച്ചത് . യുഎസിന്റെ പുതിയ സമീപനം പാകിസ്താനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് . ബൈഡന്‍ ഭരണകൂടം ഉടന്‍ തന്നെ പാകിസ്താനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഭരണകൂടം ഭയപ്പെടുന്നുണ്ട് .
ഡിസംബര്‍ 9, 10 തീയതികളിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടി നടത്തിയത് . ഇതില്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ 110 രാജ്യങ്ങളെ വിളിച്ചു. എന്നാല്‍ ചൈനയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല . ക്ഷണം ലഭിച്ച് ഒരു മാസത്തിന് ശേഷം ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍, ഡിസംബര്‍ 9 ന്, പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. ചൈനയുടെ നിര്‍ദേശപ്രകാരമാണ് ഇമ്രാന്‍ ഖാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാത്തതെന്ന് ലോകരാജ്യങ്ങള്‍ മുഴുവന്‍ അറിഞ്ഞിരുന്നു.
ചൈനയുടെ നിര്‍ദേശപ്രകാരം ഇമ്രാന്‍ സര്‍ക്കാര്‍ ഉച്ചകോടി ബഹിഷ്‌കരിച്ചെങ്കിലും വലിയൊരു അബദ്ധം പറ്റിയെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് പാകിസ്താന്‍ പത്രമായ 'ദി എക്സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാലാണ്, യുഎസിനെ അനുനയിപ്പിക്കാന്‍ വിദേശകാര്യ മന്ത്രി ഖുറേഷി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനെ ബന്ധപ്പെടാന്‍ ശ്രമിച്ചതെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ബ്ലിങ്കന്റെ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാനുമായി സംസാരിച്ചു. എന്നാല്‍ ഇക്കാര്യം രഹസ്യമാക്കി വച്ചു. ഉച്ചകോടി ബഹിഷ്‌കരിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ എത്രത്തോളം ഗുരുതരമാകുമെന്ന് പാക് സര്‍ക്കാരിന് അറിയാമായിരുന്നെങ്കിലും ഇത്ര രൂക്ഷമാകുമെന്ന് കരുതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























