Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിന് മാതൃകയായി യൂറോപ്യന്‍ യൂണിയന്‍, 1,60,000 അഭയാര്‍ഥികള്‍ക്ക് സമാധാന രാജ്യങ്ങളില്‍ അഭയം

10 SEPTEMBER 2015 10:13 AM IST
മലയാളി വാര്‍ത്ത.

രൂക്ഷമായ അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള്‍ പങ്കിട്ട് സംരക്ഷിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ പദ്ധതി. അതിര്‍ത്തി രാജ്യങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്ന ധീര നടപടിയില്‍ 1,60,000 അഭയാര്‍ഥികള്‍ക്കാണ് അഭയം ലഭിക്കുക.
ഗ്രീസും ഹംഗറിയും പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോഴാണ് കമ്മീഷന്‍ തലവന്‍ ജീന്‍ ക്ലോഡ് ജങ്കറുടെ പദ്ധതി. പുതിയ തീരുമാനത്തില്‍ ഭയക്കാതെ അഭയാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത ക്വോട്ട നല്‍കാനാണ് ജങ്കര്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ക്വോട്ടകള്‍ നിയന്ത്രിക്കുകയാണ് എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഉചിത നടപടിയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ജലാ മെര്‍ക്കല്‍ പറയുന്നു. ഈ വര്‍ഷം എട്ടുലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിയ്ക്കുന്ന മെര്‍ക്കല്‍, അഞ്ചുലക്ഷം പേരെ ഓരോ വര്‍ഷവും ഏറ്റെടുക്കാനാവുമെന്നും പറയുന്നു.
അതേ സമയം യൂറോപ്യന്‍ യൂണിയന്റെ വര്‍ദ്ധിയ്ക്കുന്ന ഭാരത്തെ ചുമലിലേറ്റാനാണ് ആസ്‌ട്രേലിയയുടേയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടേയും തീരുമാനം. പുതുതായി 12,000 പേരെ സ്വീകരിയ്ക്കുമെന്ന് ആസ്‌ട്രേലിയ പറഞ്ഞു.
ഒരു കൂര നിര്‍മ്മിച്ച ശേഷം അതിന് മുകളിലുള്ളതൊന്നും അറിയുന്നില്ലെന്ന മട്ടില്‍ ഇരിയ്ക്കരുതെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവേ ജങ്കര്‍ പറഞ്ഞു. പേടിയ്ക്കാനുള്ള നേരമല്ലിത്, ധീരമായ ഉറച്ച തീരുമാനമെടുക്കണം അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends