കീവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും സന്തോഷവാര്‍ത്ത... അഭയാര്‍ത്ഥി ക്യാമ്പില്‍ യുക്രൈനിയന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

സ്‌ഫോടനങ്ങളുടെയും വെടിയൊച്ചയുടെയും നടുവില്‍ കീവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും സന്തോഷവാര്‍ത്തയെത്തി. തലസ്ഥാന നഗരമായ കീവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചൊരു യുക്രൈനിയന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.
ഭൂഗര്‍ഭ ക്യാമ്പില്‍, ഷെല്ലാക്രമണത്തില്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും റഷ്യന്‍ സൈനികര്‍ക്കും പീരങ്കികള്‍ക്കും നടുവിലേക്ക് ജനിച്ചു വീണ പെണ്‍കുഞ്ഞിന് പേരിട്ടത് യുക്രൈന്‍ സര്‍ക്കാരാണ്.
സ്വാതന്ത്ര്യം എന്ന അര്‍ത്ഥത്തില്‍'ഫ്രീഡം' എന്ന പേരാണ് രാജ്യത്തെ വിദേശകാര്യ മന്ത്രാലയം പെണ്‍കുഞ്ഞിനു നല്‍കിയത്. യുദ്ധസംഘര്‍ഷത്തിനിടയിലും പ്രത്യാശയുടെ വാര്‍ത്ത ലോകത്തിനു നല്‍കിയ പെണ്‍കുഞ്ഞും, 23 വയസ്സുകാരിയായ അമ്മയും സുഖമായിരിക്കുന്നുവെന്നാണ് യുക്രൈനില്‍ നിന്നും ലഭിച്ച ഏറ്റവും പുതിയ വിവരം
https://www.facebook.com/Malayalivartha





















