യുക്രൈനെ പിന്തണച്ച് വീണ്ടും യുഎസ്; 35 കോടിയുടെ സൈനിക സഹായം, റഷ്യ നടത്തുന്നത് പ്രകോപനം... നീതീകരിക്കാനാകാത്ത യുദ്ധം: നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കൂടുതല്‍ സൈനികരെ യൂറോപ്പില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് അമേരിക്ക

റഷ്യക്കെതിരായ നീക്കം ശക്തമാക്കി അമേരിക്ക. ആക്രമണം നടത്തുന്ന റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് സഹായം പ്രഖ്യാപിച്ചു. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
റഷ്യ നടത്തുന്നത് പ്രകോപനമാണെന്നും നീതീകരിക്കാനാകാത്ത യുദ്ധമാണെന്നും ബ്ലിങ്കണ്‍ അഭിപ്രായപ്പെട്ടു. നേരത്തെയും യുക്രൈന് അമേരിക്ക സഹായം നല്‍കിയിരുന്നു. കൂടാതെ നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കൂടുതല്‍ സൈനികരെ യൂറോപ്പില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് അമേരിക്ക.
https://www.facebook.com/Malayalivartha





















