Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

വരാനിരിക്കുന്നത്... വമ്പൻ ആയുധ പടയുമായി റഷ്യ കുതിക്കുന്നു; റഷ്യയുടെ ആവനാഴിയിൽ അതിമാരകമായ ആയുധങ്ങളുടെ വമ്പൻ ശേഖരം; ബി.എം - 30 സ്‌മെർച്ച് റോക്കറ്റ് മുതൽ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയുധങ്ങൾ വരെ

27 FEBRUARY 2022 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം മുറുകുമ്പോള്‍ ഇരു രാജ്യങ്ങളുടേയും ആയുധ ശേഖരങ്ങളും ചര്‍ച്ചയാകുകയാണ്. റഷ്യയുടെ കൈയ്യിലുള്ളത് അതിമാരകങ്ങളായ വമ്പര്‍ ആയുധ ശേഖരങ്ങളാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അത്യാധുനികമായ ആയുധങ്ങളുടെ നീണ്ട നിരയാണ് പുറത്ത് വരുന്നത്.

ബി.എം - 30 സ്‌മെർച്ച് റോക്കറ്റ്, കെ.എച്ച് - 31 ആന്റി റഡാർ മിസൈലുകൾ, ഗ്രാഡ് റോക്കറ്റുകൾ, കപ്പൽവേധ ക്രൂസ് മിസൈലായ കാലിബർ, ഇസ്‌കൻഡർ ഷോർട്ട് റേഞ്ച് മിസൈൽ, സുഖോയ് 57, 35, കെ.എ-50 അറ്റാക്ക് ഹെലികോപ്ടർ, TOR - M 2 എയർ ഡിഫൻസ് സിസ്റ്റം, രകുഷ്‌ക കവചിത വാഹനം, ഉറാഗൻ എം റോക്കറ്റ്... യുക്രെയിൻ മണ്ണിൽ ആക്രമണം നടത്താൻ റഷ്യ ഉപയോഗിച്ചതും അതിർത്തിയിൽ വിന്യസിച്ചതുമായ ആയുധങ്ങളിൽ ചിലതാണിത്. അതിമാരകമായ ആയുധങ്ങളുടെ വമ്പൻ ശേഖരം റഷ്യയുടെ ആവനാഴിയിലുണ്ട്.

ടൊർണാഡോ - എസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം

 

 

സ്‌മെർച്ച് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ പരിഷ്കരിച്ച രൂപം. ഉയർന്ന പ്രഹരശേഷി. സഞ്ചരിക്കുന്ന ടാർജറ്റുകൾക്ക് നേരെയും ഉപയോഗിക്കാം

ടൊർണാഡോ - ജി ലോഞ്ചർ

അത്യാധുനിക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ. ലൈറ്റ് വെയ്റ്റ് പതിപ്പ്. 2007ൽ അവതരിപ്പിച്ചു. നിലവിൽ റഷ്യൻ ഗ്രൗണ്ട് ഫോഴ്സിന്റെ പക്കൽ മാത്രം.

സർമത് ഇന്റർകോണ്ടിനെന്റൽ മിസൈൽ

 

 

നിലവിലെ മിസൈൽ പ്രതിരോധ വ്യവസ്ഥകളെ മറികടക്കാൻ ശേഷിയുള്ള ശക്തമായ മിസൈൽ. 2016 മുതൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഈ വർഷം ഉഷർ മിസൈൽ ഡിവിഷന്റെ ഭാഗമാക്കും

ബുറെവെസ്‌റ്റ്‌നിക് ക്രൂസ് മിസൈൽ

'സ്കൈഫാൾ " എന്ന് അപരനാമം. ആണവ ക്രൂസ് മിസൈൽ. പരിധിയില്ലാത്ത പ്രഹരശേഷി. 2019 ജനുവരിയിൽ റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

 

 

കിൻഷൽ മിസൈൽ

യൂറോപ്പിനും യു.എസിന്റെ താഡ് മിസൈലിനും വെല്ലുവിളി ഉയർത്താൻ നിർമ്മിച്ചത്. മണിക്കൂറിൽ 4,900 കിലോമീറ്റർ വേഗത. 12,350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. യൂറോപ്യൻ റഡാറുകൾക്ക് പിടികൊടുക്കാത്ത തരം മിസൈൽ.

കേദർ ബാലിസ്റ്റിക് മിസൈൽ

കഴിഞ്ഞ വർഷം വിജയകരമായി പരീക്ഷിച്ചിരുന്നു. 2030 ഓടെ നിലവിലെ RS - 24 ബാലിസ്റ്റിക് മിസൈലുകൾക്ക് പകരമായി പൂർണ വിന്യാസം നടത്തും.

അവൻഗാർഡ്

 

 

മാരക ഹൈപ്പർസോണിക് ആയുധം. 2018ലാണ് ' അവൻ‌ഗാർഡ് " എന്ന ന്യൂക്ലിയർ ഹൈപ്പർ‌ സോണിക് മിസൈൽ സിസ്റ്റം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. നിലവിലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയെ നോക്കുകുത്തിയാക്കുന്ന വേഗവും കൃത്യതയും

സുഖോയ് SU - 57 വിമാനം

വ്യോമ, നാവിക, കര ലക്ഷ്യങ്ങളെ തകർക്കാൻ ശേഷി. സ്റ്റൈൽത്ത് ടെക്നോളജി. സൂപ്പർസോണക് ക്രൂസിംഗ് സ്പീഡ് കൈവരിക്കാനാകും. ഹൈപ്പർ സോണിക് മിസൈലുകൾ വഹിക്കാനാകും. യു.എസിന്റെ F - 35ന്റെ എതിരാളി.

ഒറിയോൺ ഡ്രോൺ

 

ആളില്ലാ ഡ്രോണായ ഒറിയോണിന് ശത്രു ഡ്രോണുകളെയും നേരിടാനാകും. ഇലക്ടോ ഒപ്റ്റിക്കൽ, ഇൻഫ്രാ റെഡ് കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. 250 കിലോ ഭാരം വഹിക്കും

T - 14 അർമതാ

റഷ്യയുടെ സൂപ്പർ ടാങ്ക്. മനുഷ്യന്റെ നിർദ്ദേശമില്ലാതെ പ്രവർത്തിക്കാനുള്ള കഴിവ്. യു.വി ഡിക്‌ടറ്ററുകൾ. മിനിറ്റിൽ 100 തവണ വരെ വെടിയുതിർക്കാനാകും. ആന്റി ടാങ്ക് സംവിധാനങ്ങളിൽ നിന്ന് സംരക്ഷണം.

സിർകോൺ ക്രൂസ് മിസൈൽ

അത്യാധുനിക പതിപ്പിന്റെ പരീക്ഷണം ഇക്കഴിഞ്ഞ ഡിസംബറിലും വിജയകരമായി നടത്തി. യുക്രെയിൻ സംഘർഷത്തിന്റെ ആരംഭത്തിൽ തന്നെ ഏതാനും പരീക്ഷണങ്ങൾ റഷ്യ പൂർത്തിയാക്കിയിരുന്നു.

 

അതേസമയം യുക്രെയിൻ നഗരങ്ങളിൽ റഷ്യയുടെ വ്യാപക ആക്രമണം. കീവിൽ അർദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പുമുണ്ടായി. പ്രധാന നഗരമായ സുമിയിലുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. യുക്രെയിൻ-റഷ്യൻ സൈനികരും, ഏഴ് വയസുള്ള കുട്ടിയടക്കം ഏഴ് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

കീവിൽ ഉണ്ടായ ആക്രമണത്തിൽ കുട്ടികളെ ചികിത്സിക്കുന്ന അർബുദ ആശുപത്രി തകർന്നു. കാർകീവിൽ ഗ്യാസ് പൈപ് ലൈനിന് നേരെ റഷ്യയുടെ ആക്രമണമുണ്ടായി. വാസിൽകീവിൽ എണ്ണസംഭരണ ശാലയിൽ പൊട്ടിത്തെറിയുണ്ടായി. റെയിൽവേ സ്റ്റേഷനുകളിൽ അഭയം തേടിയ ആളുകളെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കാർകീവിൽ നിയന്ത്രണം കൈവിട്ടിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. 3500 റഷ്യൻ സൈനികരെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്‌തെന്നാണ് യുക്രെയിനിന്റെ അവകാശവാദം.യുക്രെയിൻ-റഷ്യ റെയിൽവേ ശൃഖല വിച്ഛേദിച്ചു. കീവിലേക്ക് റഷ്യൻ സൈന്യം എത്തുന്നത് തടയാനാണ് യുക്രെയിൻ റെയിൽവേ ബന്ധം തകർത്തത്. റഷ്യൻ സേന സപ്പോരിജിയ ആണവ നിലയത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോരിജിയയിലേത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (19 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (31 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (2 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (3 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends