ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ നിര്‍ദേശം; യുക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം; യു.എന്‍ ആണവ മേല്‍നോട്ട സമിതി ചേരാനും തീരുമാനം

ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ നിര്‍ദേശം. യുക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. യു.എന്‍ ആണവ മേല്‍നോട്ട സമിതി ചേരാന്‍ തീരുമാനം. ചെര്‍ണോബ് മേഖലയില്‍ അടക്കം സൈനിക നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം യുദ്ധം കൊടുമ്ബിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി യുക്രൈന്‍ സ്ഥിരീകരിച്ചിരുന്നു. ബലാറസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. ചര്‍ച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈന്‍ പ്രതിനിധി സംഘം യാത്ര തുടങ്ങി.
നേരത്തെ അയല്‍ രാജ്യമായ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രതിനിധി സംഘത്തെ അയക്കാമെന്നും റഷ്യ വ്യക്തമാക്കിയതിന് പിന്നാലെ ബെലാറസില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ യുക്രൈന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്.
ബലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്‌ബോള്‍ ചര്‍ച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചര്‍ച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. അതേസമയം റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുെ്രെകന്‍. റഷ്യ സൈനിക അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐസിജെയില്‍ പരാതി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. യുക്രൈനില്‍ നിന്ന് ഇതുവരെ രണ്ടു ലക്ഷം പേര്‍ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.
https://www.facebook.com/Malayalivartha





















