റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി

റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുെ്രെകന്‍. റഷ്യ സൈനിക അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐസിജെയില്‍ പരാതി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. യുക്രൈനില്‍ നിന്ന് ഇതുവരെ രണ്ടു ലക്ഷം പേര്‍ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.
അതേസമയം ബലാറസില്‍ വച്ച് റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുെ്രെകനുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബലാറസിലെത്തി.
ബലാറസിലേക്ക് ചര്‍ച്ചയ്ക്ക് വരുന്ന യുക്രൈന്‍ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അയല്‍ രാജ്യമായ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രതിനിധി സംഘത്തെ അയക്കാമെന്നും റഷ്യ വ്യക്തമാക്കിയതിന് പിന്നാലെ ബെലാറസില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ യുെ്രെകന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്.
ബലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്‌ബോള്‍ ചര്‍ച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചര്‍ച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. അതേസമയം ബലാറസില്‍ വച്ച് റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യന്‍ മാധ്യമം. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബലാറസിലെത്തി.
https://www.facebook.com/Malayalivartha




















