Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

എല്ലാം ചൈനയ്ക്ക് വിറ്റ് തുലച്ചു ഇന്ന് പെരുവഴിയില്‍; ചൈനയെ കൊന്ന് കുഴിച്ചു മൂടി ജനങ്ങള്‍; സര്‍ക്കാരിനെതിരെ നിന്നുകത്തി വഴിയോടക്കച്ചവടക്കാര്‍; അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടു രക്ഷയില്ലാതെ രജപക്‌സെ

06 APRIL 2022 12:38 PM IST
മലയാളി വാര്‍ത്ത

കുറച്ചു നാള്‍ മുമ്പുവരെ ഇന്ത്യയുടെ രണ്ടിരട്ടി പ്രതിശീര്‍ഷ വരുമാനമുണ്ടായിരുന്ന..ഇന്ത്യയേക്കാള്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് ഉണ്ടായിരുന്ന ശ്രീലങ്ക എങ്ങനെ സാമ്പത്തീകമായി കൂപ്പുകുത്തി എന്നുള്ളത് സാമ്പത്തീക വിദഗ്ദരെ പോലും ഞെട്ടിച്ച ഒന്നായിരുന്നു. ഇതിനെല്ലാം കാരണക്കാരന്‍ ചൈനയാണ് എന്നുള്ളതാണ് വസ്തുത. അത് അവിടുത്തെ ജനങ്ങളും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.. ഇന്ന് വിലക്കയറ്റം അവരെ മുച്ചൂടും മുടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സഹായം അല്ലാതെ മറ്റൊരു സഹായവും അവര്‍ക്ക് ആശ്വാസകരമാകുന്നില്ല.. തെരുവില്‍ നീണ്ട ക്യൂവാണ് അവശ്യ സാധനങ്ങള്‍ക്ക്. കുറച്ചു നാള്‍ മുമ്പുവരെ അവശ്യ സാധനങ്ങളായിരുന്ന പലതും ഇപ്പോള്‍ ജനങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവായിരിക്കുന്ന. അവര്‍ ഇന്ന് കടകളില്‍നിന്ന് വാങ്ങുന്നത് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ മാത്രമാണ്. എന്തിനേറെ പറയുന്നു പഴങ്ങളും പച്ചക്കറികളും ഇന്ന് അവിടെ ആര്‍ക്കും വേണ്ട. കച്ചവടക്കാരും ദുരിതത്തിലാണ്..

രജപക്‌സെ സര്‍ക്കാര്‍ ചൈനയ്ക്ക് എല്ലാം വിറ്റുതുലച്ചുവെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ ആരോപണം മുദ്രാവാക്യങ്ങളായി ശ്രീലങ്കന്‍ തെരുവുകളില്‍ മുഴങ്ങുകയാണ്.. ഇപ്പോള്‍ ശ്രീലങ്കയ്ക്ക് സ്വന്തമായി ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് കടമെടുത്താണ് നിലനിന്ന് പോകുന്നതെന്നും തെരുവില്‍ പ്രതിഷേധിച്ചെത്തിയ കച്ചവടക്കാര്‍ പറയുന്നു.

സാമ്പത്തികരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ പഴംപച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. നാല് മാസം മുമ്പ് വരെ കിലോയ്ക്ക് 500 രൂപയായി വിറ്റിരുന്ന ആപ്പിളിന് ഇപ്പോള്‍ വില ആയിരമാണ്. കിലോയ്ക്ക് 700 രൂപയായി വില്‍പന നടത്തിയിരുന്ന പേരയ്ക്ക ഇപ്പോള്‍ 1,500 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും ജനങ്ങളുടെ പക്കല്‍ പണമില്ലെന്നും പഴക്കച്ചവടക്കരനായ ഫാറൂഖ് പ്രതികരിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്ലാം ചൈനയ്ക്ക് വിറ്റു. അതാണ് ഏറ്റവും വലിയ പ്രശ്‌നം. എല്ലാം വിറ്റതിനാല്‍ ശ്രീലങ്കയുടെ കയ്യില്‍ പണമില്ല. എല്ലാം വായ്പയായി വാങ്ങേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതൃപ്തിയും രോഷവും പ്രകടിപ്പിച്ച് തെരുവിലിറങ്ങിയ കച്ചവടക്കാര്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ദിനംപ്രതി ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ദ്വീപ് രാഷ്ട്രത്തില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് ദിവസമായി തുടര്‍ന്നിരുന്ന അടിയന്തിരവാസ്ഥ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പ്രസിഡന്റാണ് ഉത്തരവിറക്കിയെങ്കിലും. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗര്‍ലഭ്യം മൂലം സാമ്പത്തിക പ്രതിസന്ധിയില്‍ ഇപ്പോഴും ജനങ്ങള്‍ നെട്ടോട്ടത്തില്‍ തന്നെയാണ്.

നിലവിലെ ശ്രീലങ്കയുടെ പ്രധിസന്ധിക്ക് ചില കാരണങ്ങളുണ്ട്. കോടികള്‍ കടമെടുത്ത് ആരംഭിച്ച മെഗാ ഇന്‍ഫ്രാ പ്രോജക്ടുകള്‍ പലതും നഷ്ടത്തിലാണ്. ഈ പദ്ധതികള്‍ക്കുവേണ്ടി വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ പലിശ അടയ്ക്കാന്‍ വേണ്ടി ആ രാജ്യം വീണ്ടും കടമെടുകകുന്നു.. കയറ്റുമതി ഇറക്കുമതിയിലുണ്ടായ അസന്തുലനം അടുത്ത അടിയായി മാറി.. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ കരുതല്‍ വിദേശ നാണ്യ ശേഖരം ഇടിഞ്ഞുപോയി.. ലങ്കയുടെ കരുതല്‍ വിദേശ നാണ്യം നിലവില്‍ 1.5 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. സമാനമായി ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം വന്നിരുന്ന ടൂറിസം മേഘലയും തകര്‍ന്നതോടെ ശ്രീലങ്ക പൂര്‍ണമായും കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തി.. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ശ്രീലങ്കയ്ക്ക് ചൈനയ്ക്ക് മാത്രം തിരിച്ച അടയ്‌ക്കേണ്ടത് മൂന്ന് ബില്യന്‍ ഡോളറാണ്. ഇത് ചൈനയുടെ ഒരു ട്രാപ്പ് കൂടിയാണെന്ന് പറയാതിര്ക്കാനാകില്ല. ഡെബിറ്റ് ട്രാപ്പ്. കയ്യിലുള്ള കരുതല്‍ ശേഖരം പോലും ഈ തിരിച്ചടവിന് തികയില്ല. ഈ സാഹചര്യത്തില്‍ തന്നെയാണ് അവശ്യ സാധനങ്ങളുടെ ഇരക്കുമതി സാധ്യമാകാത്തതും. കൊടും സാമ്പത്തീകമാ അസ്ഥിരതയിലേയ്ക്ക് ശ്രീലങ്ക കൂപ്പു കുത്തിയതും. കയ്യില്‍ പണമില്ലാത്തതുകൊണ്ട്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള നിയന്ത്രണമാണ് രജപക്‌സേ ഇറക്കുമതിക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതാണ് വസ്തുത എന്നിരിക്കെ രജപക്‌സെയുടെ അഴിമതിയാണ് എല്ലാത്തിനും കാരണം എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയോടെ ജനങ്ങള്‍ മുഴുവനും തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി.. ഇന്ന് ഒരു മാസം പിന്നിടുമ്പോഴും ആ പ്രതിഷേധങ്ങള്‍ തെരുവില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല..പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സര്‍ക്കാരിനെ താഴെ ഇറക്കാനുള്ളതു കൂടിയാണ്. അങ്ങനെ പ്രതിഷേധങ്ങളില്‍ പ്രകമ്പനം കൊള്ളുകയാണ് ശ്രീലങ്ക ഇപ്പോള്‍.. ഇവിടെ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കച്ചിത്തുരുമ്പാകുന്നത് ഇന്ത്യയുടെ നയങ്ങളാണ്.. ഇന്ത്യ നല്‍കുന്ന പണത്തിന്മേലാണ് അവര്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വസിക്കാനാകുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള നയങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (12 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (19 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (27 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (41 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends