Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാട്ടി: ഫോക്‌സ്‌വാഗണ്‍ വന്‍ പ്രതിസന്ധിയില്‍

24 SEPTEMBER 2015 11:15 AM IST
മലയാളി വാര്‍ത്ത.

More Stories...

ബോയിംഗ് 737-800 വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന

പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തി

യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

വാഹനമലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച ഫോക്‌സ്‌വാഗണ്‍ വന്‍ പ്രതിസന്ധിയില്‍. ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍, പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ചതി ഒപ്പിച്ചത്.

ലോകമെമ്പാടും വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി ജര്‍മനി ആസ്ഥാനമായുള്ള കമ്പനി സമ്മതിച്ചു. ഇതേത്തുടര്‍ന്ന് കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനി ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞു.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഐ.സി.സി.ടി.) ഗവേഷകരാണ് ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ തട്ടിപ്പ് പിടിച്ചത്. സാധാരണഗതിയില്‍ അമേരിക്കയില്‍ വില്‍ക്കുന്ന കാറുകളിലാണ് മറ്റിടങ്ങളെ അപേക്ഷിച്ച് മലിനീകരണത്തോത് കുറവ്. എന്നാല്‍, ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ ഐ.സി.സി.ടി. നടത്തിയ പരിശോധനയില്‍ ഫലം തിരിച്ചായിരുന്നു.

ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം നടത്തുന്നുണ്ടെന്ന് യു.എസ്. എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയെയും (ഇ.പി.എ.) കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സസ് ബോര്‍ഡിനെയും ഐ.സി.സി.ടി. അറിയിച്ചു. ഇ.പി.എ.യെയും എയര്‍ ബോര്‍ഡും തട്ടിപ്പ് പുറത്തുവിട്ടു. സംഭവം വന്‍ വിവാദമുയര്‍ത്തിയതിനെത്തുടര്‍ന്ന് ഫോക്‌സ്‌വാഗണ്‍ കുറ്റസമ്മതം നടത്തി.

അമേരിക്കയിലും മറ്റിടങ്ങളിലും കമ്പനി ക്രിമിനല്‍നടപടികള്‍ നേരിടേണ്ടിവരും. അമേരിക്കയില്‍ മാത്രം 4,82,000 കാറുകളില്‍ തട്ടിപ്പ് സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചിട്ടുണ്ട്. പരിശോധനകളില്‍ അനുവദനീയമായതിലും 40 മടങ്ങ് നൈട്രജന്‍ ഓക്‌സ്സൈഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാറുകള്‍ പുറത്തുവിടുന്നതായി കണ്ടു. 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ) ഫോക്‌സ്‌വാഗണ്‍ പിഴയായി നല്‍കേണ്ടിവരും.

കമ്പനിക്കെതിരെ യു.എസ്. നീതിന്യായവകുപ്പ് ക്രിമിനല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ യു.എസ്. സംസ്ഥാനങ്ങളിലും നിയമനടപടി നേരിടേണ്ടിവരും.ജര്‍മനി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. യൂറോപ്പില്‍ മൊത്തം അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടു. ദക്ഷിണകൊറിയ ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ കമ്പനി അധികൃതരെ വിളിച്ചുവരുത്തി. ഐക്യരാഷ്ട്ര സംഘടനയും വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി.

ഫോക്‌സ്‌വാഗണ്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. സംഭവം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (6 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (42 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends