യെമനിലെ മുസ്ലീം പള്ളിയില്‍ ബലിപെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 29 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

യെമനിലെ മുസ്ലീം പള്ളിയില്‍ ബലിപ്പെരുന്നാള്‍ പ്രാര്‍ഥനക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ മരിച്ചു. പന്ത്രണ്ടിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സനായിലെ പോലീസ് അക്കാദമിക്ക് സമീപമുള്ള ബലീലി പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ഹൂതി ഷിയാ വിശ്വാസികളുടെ പള്ളിയാണിത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു.
ബോംബ് ഭീഷണി നിലനില്‍ക്കുന്ന കുവൈത്തിലെയും സൗദി അറേബ്യയിലെയും പള്ളികളുടെ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. ബലിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്ന പള്ളികള്‍ ആക്രമിക്കുമെന്നാണ് ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























