Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന... ദമ്ബതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം; ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതില്‍നിന്നും ഭരണകൂടം പൂര്‍ണ്ണമായും വിലക്കി

08 APRIL 2022 05:19 AM IST
മലയാളി വാര്‍ത്ത

ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. രാജ്യത്ത് ദമ്ബതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം, ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും നിയന്ത്രണ നിര്‍ദ്ദേശത്തില്ഡ പറയുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. നഗരത്തില്‍ വന്‍തോതില്‍ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്, ആളുകളെ വീടിന് പുറത്തിറങ്ങുന്നതില്‍നിന്നും ഭരണകൂടം പൂര്‍ണ്ണമായും വിലക്കി.

ജനങ്ങളിലേക്ക് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുന്നതിന് ഡ്രോണുകളാണ് അധികൃതര്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ തന്നെ തുടരണമെന്നും ജനല്‍ തുറക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും അധികൃതര്‍ ഡ്രോണ്‍ മുഖാന്തരം നിര്‍ദ്ദേശം നല്‍കുന്നു. ലോക്ക്ഡൗണിലൂടെ കടന്നു പോകുന്ന ഷാങ്ഹായി നഗരത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഷാങ്ഹായിലെ തെരുവുകളില്‍ മെഗാഫോണ്‍ ഉപയോഗിച്ച് അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോയും വൈറലാണ്. 'ഇന്ന് രാത്രി മുതല്‍, ദമ്ബതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം' എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.


2020 ന്റെ തുടക്കത്തില്‍ ചൈനയിലുടനീളം കോവിഡ് തരംഗം പ്രകടമായതുമുതല്‍ ഇതുവരെയും നിയന്ത്രണത്തില്‍ എത്തിയിട്ടില്ല. ചൈനയിലെ പ്രതിദിന കേസുകള്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസുകളിലെ വര്‍ധന മഹാമാരിയെ എത്രയും വേഗം തുടച്ചുനീക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ സങ്കീര്‍ണമാക്കും. 2019 ഡിസംബറിലാണ് ലോകത്ത് ആദ്യമായി ചൈനയില്‍ കോവിഡ് കേസ് സ്ഥിരീകരിച്ചത്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍. പല നഗരങ്ങളും വലിയ ജനക്കൂട്ടം പങ്കടുക്കുന്ന പരിപാടികള്‍ റദ്ദാക്കുന്നതു വീണ്ടും നടപ്പാക്കിത്തുടങ്ങി. ജനങ്ങളെ കൂട്ടമായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതു വീണ്ടും പ്രോത്സാഹിപ്പിക്കുകയും സ്‌കൂളില്‍ മുഖാമുഖമുള്ള ക്ലാസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.

വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജിലിന്‍ നഗരത്തിലെ മേയറെയും തലസ്ഥാനമായ ചാങ്ചുനിലെ ഒരു ജില്ലാ തലവനെയും തല്‍സ്ഥാനങ്ങളില്‍നിന്നു നീക്കിയതായാണു റിപ്പോര്‍ട്ട്. അവശ്യ സര്‍വിസുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളോടും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ചാങ്ചുന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

ചാങ്ചുനില്‍ ആളുകള്‍ക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വീടുവിട്ടുപോകാന്‍ വിലക്കുണ്ട്. 90 ലക്ഷം ജനങ്ങളാണ് ഈ മേഖയിലുള്ളത്. ജിലിന്‍ നഗരപ്രദേശങ്ങളിലും സമാനമായ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായില്‍, ഡിസ്‌നിലാന്‍ഡ് റിസോര്‍ട്ട് അതിഥി ശേഷി കുറയ്ക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ സന്ദര്‍ശകര്‍ 24 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ന്യൂക്ലിക് ആസിഡ് പരിശോധനാ ഫലങ്ങള്‍ ഹാജരാക്കണമെന്നു ഡിസ്‌നിലാന്‍ഡ് നിര്‍ദേശിച്ചു.

ചൈനയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വ്യാപാര മേളയായ കാന്റണ്‍ ഫെയറിന്റെ വേദി താല്‍ക്കാലികമായി അടച്ചതായി ഗ്വാങ്ഷൗവിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് ബാധിച്ചുവെന്ന് സംശയിക്കുന്ന ഒരാള്‍ അടുത്തിടെ വേദി സന്ദര്‍ശിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, പ്രാദേശിക കമ്പനികള്‍ നിര്‍മിച്ച അഞ്ച് കോവിഡ് 19 ആന്റിജന്‍ കിറ്റുകള്‍ സ്വയം പരിശോധനയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷനായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണിത്.

കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ ഉപകരണ സര്‍ട്ടിഫിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബീജിങ് ഹുവാകേതായ് ബയോടെക്‌നോളജിയെ അനുവദിച്ചുകൊണ്ട് ചൈനീസ് നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഇന്നലെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends