ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുടെ ഭാര്യാപിതാവ് എഴുപതാം വയസില്‍ പുനര്‍വിവാഹിതനായി

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുടെ ഭാര്യാപിതാവ് 70-ാം വയസില്‍ പുനര്‍വിവാഹിതനായി. ചൊവ്വാഴ്ചയാണ് ഒളറാം ഹര്‍യാനി വിവാഹിതനായത്. രാജസ്ഥാനിലെ കൊറ്റയില്‍ താമസിക്കുന്ന 65 വയസുകാരി മാധുരി ശര്‍മയെയാണ് ഒളറാം വിവാഹം കഴിച്ചത്. മാധുരിയുടെയും രണ്ടാം വിവാഹമാണ്. സൈനിക ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മാധുരി പുനര്‍വിവാഹിതയായത്. റിട്ടയേര്‍ഡ് പോളിടെക്‌നിക് കോളജ് ജീവനക്കാരനായിരുന്നു ഒളറാം മുംബൈയിലാണ് താമസം. അദ്ദേഹത്തിന്റെ രണ്ടു മക്കളും വിദേശത്താണ്. മകള്‍ അഞ്ജലിയുടെ ഭര്‍ത്താവാണ് സുന്ദര്‍ പിച്ചെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha