ചപ്പാത്തി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല; പിതാവ് മകളെ കൊലപ്പെടുത്തി

കണ്ണില്‍ചോരയില്ലാത്ത ക്രൂരത. ചപ്പാത്തി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനു മകളെ പിതാവ് അടിച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ അസീം പാര്‍ക്ക് മേഖലയിലാണ് മനസാക്ഷി മരവിച്ച സംഭവമുണ്ടായത്. പിതാവ് ഖാലിദും മകന്‍ അബു സാറും ചേര്‍ന്ന് 13 വയസു കാരിയായ അനിക്വയെയാണ് അടിച്ചുകൊന്നതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടി ചപ്പാത്തി വൃത്താകൃതിയില്‍ ഉണ്ടാക്കിയില്ലെന്ന് കുറ്റപ്പെടുത്തി പിതാവും മകനും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മരിച്ചു. പെണ്‍കുട്ടി മരിച്ചുവെന്ന് മനസിലാക്കിയ ഇരുവരും മൃതദേഹം സെമിത്തേരിയിലേയ്ക്ക് വലിച്ചെറിഞ്ഞുവെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha