Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പാപ്പരായി 'പിച്ചയെടുത്ത് പാകിസ്ഥാനും? ചൈന എല്ലാം കൊണ്ടുപോയി തെരുവിലിറങ്ങി ജനങ്ങള്‍ സ്വന്തം രാജ്യം വേണമെന്ന് ഒരു വിഭാഗം ജിന്നയുടെ 'വിശുദ്ധനാട്' പ്രതിസന്ധിയില്‍

15 MAY 2022 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പുതിയ ഭരണത്തിലും പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന് മോചനം ആവശ്യപ്പെട്ട് ഇപ്പോള്‍ തെരുവിലാണ്. പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ ചൈന വിരുദ്ധ വികാരം കൂടുതല്‍ ശക്തമാവുകയാണ്. രാജ്യത്തെ ചീനക്കാര്‍ക്ക് തീറെഴുതുന്നതിന് തുല്യമായിട്ടാണ് അവര്‍ ഈ നീക്കങ്ങളെ കാണുന്നത്. ബലൂചികളുടെ അടിസ്ഥാന വിവസനം നടപ്പിലാക്കാതെ ചൈനയുടെ എല്ലാ പദ്ധതികള്‍ക്കും കൂട്ടു നില്‍ക്കുകയും കൊടും ദാരിദ്ര്യം രാജ്യത്തെ വരിഞ്ഞു മുറുക്കുന്നതുമാണ് ജനങ്ങളെ തെരുവിലങ്ങാന്‍ അവിടെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് ആഭ്യന്തരമായ തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ കഴിയുന്നില്ല. പാക് താലിബാനും പഷ്തുണ്‍ ഭീകരവാദവും, സുന്നിഷിയാ സംഘര്‍ഷവും അവിടെ ഇപ്പോഴും കത്തി നില്‍ക്കുമ്പോഴാണ് ബലൂചിസ്ഥാന്‍ പ്രശ്‌നം വീണ്ടുമെത്തുന്നത്.

സാമ്പത്തികമായി തകര്‍ന്ന മറ്റൊരു ശ്രീലങ്കയാകുകയാണ് പാക്കിസ്ഥാന്‍. വിദേശ നാണയ കരുതല്‍ ശേഖരം കുറഞ്ഞ് കുറഞ്ഞ്, വെറും 5 ബില്യന്‍ ഡോളറില്‍ എത്തിനില്‍ക്കുന്നു. സകല മേഖലയിലും വിലക്കയറ്റം. പാക് രൂപയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഇനിയൊരു കലാപം കൂടി ആ രാജ്യം താങ്ങില്ല.

പാക്കിസ്ഥാന്‍ ഭരണകൂടത്തേക്കള്‍ ബലൂചികള്‍ക്ക് വെറുപ്പുള്ള ഒരു രാജ്യമാണ് ചൈന. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങളില്‍ ഔട്ട്‌പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്. അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികള്‍ക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. ചൈനയുടെ കടക്കെണിലായ പാക്കിസ്ഥാന് ആകട്ടെ ഇതില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല.

രാജ്യത്തെ ചൈനക്ക് വില്‍ക്കുന്നു, ഒരു സാമന്ത രാജ്യമാക്കി മാറ്റുന്നു, പാക്കിസ്ഥാന്റെ അത്മാഭിമാനം പണയും വെക്കുന്നു, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഉന്നിയിക്കുന്നത്. മാത്രമല്ല 770 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍. ചൈനയുടെ ഇടപെടല്‍ മൂലം ഇവിടെ തദ്ദേശീയര്‍ക്ക് മീന്‍ പിടിക്കാന്‍ പോലും ആവുന്നില്ല. ചൈനയുടെ വന്‍കിട ട്രോളറുകള്‍ പിടിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. അതുപോലെ തുറമുഖ നവീകരണത്തില്‍ ഒന്നും തദ്ദേശീയര്‍ക്ക് ജോലി കൊടുത്തിരുന്നില്ല. എല്ലാം ചൈനക്കാര്‍ തന്നെ ആയിരുന്നു.

ഇവിടുത്തെ ഖ്വാദിര്‍ തുറമുഖം പാക്കിസ്ഥാന്‍ ചൈനക്ക് 40 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കയാണ്. ലങ്കയിലെ ഹബ്ബന്‍ തോട്ട തുറമുഖം പിടിച്ചതിന് സമാനമായാണ് ഇവിടെ ചൈന പ്രവര്‍ത്തിച്ചത്. കടം തിരിച്ചുകൊടുക്കാന്‍ പാക്കിസ്ഥാന് കഴിയാതെ ആയതോടെ പോര്‍ട്ട് ചൈന ഏറ്റെടുത്തു. അതോടെ തദ്ദേശീയര്‍ പ്രതിസന്ധിയിലായി. ഇതിനെതിരെ രണ്ടുവര്‍ഷം മുമ്പ് നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. സിന്ധിലും ഇതേ പ്രശ്‌നംഉണ്ട്. ഇപ്പോള്‍ കറാച്ചിയിലെ രണ്ട് ദ്വീപികള്‍ ചൈനക്ക് വിട്ടുകൊടുക്കാന്‍ പോകയാണ്. അതിനെതിരെയും പ്രദേശവാസികള്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. അതായത് പാക്കിസ്ഥാനില്‍ മൊത്തമായി ഒരു ചൈന വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്

ബലൂചിസ്ഥാനിലെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിഎല്‍എ പറയുന്നു. അതുപോലെ ബലൂചികളെ വംശഹത്യ നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് സാമ്പത്തികമായും മറ്റും നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അതൊക്കെ അവഗണിച്ചു. അതോടെയാണ് മേഖലയില്‍ ചൈന വിരുദ്ധ വികാരം കരുത്താര്‍ജിച്ചത്. 2018ല്‍ ചൈനാക്കാരെ ലക്ഷ്യമിട്ട് ഒരു പയ്യന്‍ പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അദ്ധ്യാപകി കറാച്ചിയില്‍ ചാവേറായി മൂന്ന്‌െൈ ചനക്കാരെ കൊന്നതിന്റെ ഞെട്ടലില്‍ ആണ് ലോകം. ചൈനയെ തൊട്ടാലെ പാക്കിസഥാന് പൊള്ളു എന്ന് ബലൂചികള്‍ക്ക് നന്നായി അറിയാം.

ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചി സര്‍വകലാശാലയില്‍ മൂന്ന് ചൈനീസ് വംശജരെ ഉള്‍പ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ ബലുചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി കൊലപ്പെടുത്തിയതോടെയാണ് ബലൂചികളുടെ പ്രക്ഷോഭം വീണ്ടും സജീവമായി വാര്‍ത്തകളില്‍ നിറയുന്നത്. ചാവേറായ സ്ത്രീയെക്കുറിച്ച് പുറത്തുവരുന്നത് വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends