ഇന്ത്യക്ക് ആഗോള ശക്തിയായി വളരാനാകുമെന്ന് യുഎസ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ശക്തിയായി വളരാന്‍ ഇന്ത്യക്കാകുമെന്ന് യുഎസ്. സുരക്ഷാ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയുമായുളള സഹകരണം വര്‍ധിപ്പിക്കുമെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുമായുളള ബന്ധം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും യുഎസ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമുളള ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ടോണര്‍ ഇക്കാര്യം പറഞ്ഞത്. വിവിധമേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം വര്‍ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ വ്യക്തമാക്കിയിട്ടുളളതാണെന്നും ടോണര്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയതക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമെന്നും ഇന്ത്യ-യുഎസ് ബന്ധം തെക്കന്‍ ഏഷ്യക്കാകമാനം ഗുണം ചെയുമെന്നും ടോണര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha