അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്ന് ക്രൊയേഷ്യയുമായുള്ള അതിര്‍ത്തി ഹംഗറി അടച്ചു

അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ പറ്റാത്തതോടെ ക്രൊയേഷ്യയുമായുള്ള അതിര്‍ത്തി ഹംഗറി അടച്ചു. വെള്ളിയാഴ്ച രാത്രിയാണ് സകാനിക്കു സമീപമുള്ള അതിര്‍ത്തി ഹംഗേറിയന്‍ സൈന്യം അടച്ചത്. തങ്ങള്‍ക്കു മുന്നില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി അടയ്ക്കുന്നതില്‍ നിന്നും ഹംഗറിയെ പിന്മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നടത്തിയ ശ്രമം വിഫലമായിരുന്നു. സെര്‍ബിയയുമായുള്ള അതിര്‍ത്തി നേരത്തെ ഹംഗറി അടച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha