കണക്ഷന്‍ ഫ്‌ളൈറ്റില്‍ കയറാന്‍ കഴിഞ്ഞില്ല, മുന്‍ ബിബിസി ജേണലിസ്റ്റ് എയര്‍പോര്‍ട്ടില്‍ ജീവനൊടുക്കി

മുന്‍ ബിബിസി ജേണലിസ്റ്റായ ജാക്കി സട്ടണെ ഈസ്റ്റാന്‍ബൂളിലെ അതാതുര്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ്സുണ്ടായിരുന്നു.
ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ വാര്‍ ആന്റ് പീസ് റിപ്പോര്‍ട്ടിംഗിന്റെ ഇറാക്കിലെ ആക്ടിംഗ് ഡയറക്ടറായിരുന്നു. കാന്‍ബറയിലെ ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴിസിറ്റിയില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കയായിരുന്നു.
ലണ്ടനില്‍ നിന്നും പുലര്‍ച്ചെയ്ക്കാണ് ഈസ്റ്റാന്‍ബൂള്‍(ടര്‍ക്കി)ല്‍ എത്തിയത്. അപ്പോഴേക്കും അവര്‍ ബുക്ക് ചെയ്തിരുന്ന ഇറാക്കിലേക്കുള്ള വിമാനം പോയി കഴിഞ്ഞിരുന്നു. ഇറാക്കി കുര്‍ദ്ദിസ്ഥാനിലെ എര്‍ബിലേയ്ക്ക് പോകാനായിരുന്നു അവര്‍ ബുക്കു ചെയ്തിരുന്നത്.
മറ്റൊരു ടിക്കറ്റെടുക്കാന്‍ ആവശ്യമായത്ര പണം തന്റെ പക്കലില്ല എന്ന് അവര്‍ എയര്‍പോര്‍ട്ട് സ്റ്റാഫിനോട് പറഞ്ഞു. അല്പസമയത്തിനുശേഷം ടോയ്‌ലറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു.
ബ്രിട്ടീഷ് കോണ്‍സുലേറ്റ് അവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha