ചൈനയില്‍ പ്രളയം; 37 മരണം

വടക്കുകിഴക്കന്‍ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 37 ആയി. 2,500-ഓളം വീടുകള്‍ ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്.പല പ്രമുഖ നഗരങ്ങളും പ്രളയഭീഷണിയിലാണ്. ഹെയ്‌ലോംഗ് ജിയാംഗ്, തായ്‌ലായ് മേഖലകളിലാണ് മഴ ഏറ്റവും നാശം വിതച്ചത്. ഇവിടങ്ങളില്‍ വീണ്ടും കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്തു വര്‍ഷത്തിനിടെ ചൈന നേരിടുന്ന ഏറ്റവും വലിയ പ്രളയദുരന്തമാണിത്. നദികള്‍ കരകവിഞ്ഞതോടെ ഡാമുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതവിതരണവും മുടങ്ങിയിരിക്കുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
കനത്ത സാമ്പത്തിക നഷ്ടമാണ് പ്രളയം മൂലം ചൈനയക്ക് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























